---
title: "വിമർശകരോട് പോവാൻ പറഞ്ഞു ട്രാൻസ്പരൻ്റ് പാൻ്റ് ധരിച്ച് ഉർഫി"
english_title: "The new video shared by Urfi Javed is going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/39002/the-new-video-shared-by-urfi-javed-is-going-viral"
published_at: "2022-04-23T23:33:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62643ffebe10d_urfi.jpg"
keywords: []
---

# വിമർശകരോട് പോവാൻ പറഞ്ഞു ട്രാൻസ്പരൻ്റ് പാൻ്റ് ധരിച്ച് ഉർഫി

> **Lead Summary:** പ്രശസ്ത മിനി സ്ക്രീൻ നടിയാണ് ഉർഫീ ജാവേദ്. ഹിന്ദിയിലെ ബിഗ് ബോസ് ഒന്നാം സീസണിലെ പ്രമുഖ മത്സരാർത്ഥിയും കൂടിയായിരുന്നു താരം. കഴിഞ്ഞ അഞ്ചുവർഷമായി മിനിസ്ക്രീനിൽ താരം സജീവം. നിരവധി പരമ്പരകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ നിരവധി പരമ്പരകളിൽ താരം അഭിനയിച്ചുകൊണ്ടിരിക്കുന്നുമുണ്ട്.

## Article Content

പ്രശസ്ത മിനി സ്ക്രീൻ നടിയാണ് ഉർഫീ ജാവേദ്. ഹിന്ദിയിലെ ബിഗ് ബോസ് ഒന്നാം സീസണിലെ പ്രമുഖ മത്സരാർത്ഥിയും കൂടിയായിരുന്നു താരം. കഴിഞ്ഞ അഞ്ചുവർഷമായി മിനിസ്ക്രീനിൽ താരം സജീവം. നിരവധി പരമ്പരകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ നിരവധി പരമ്പരകളിൽ താരം അഭിനയിച്ചുകൊണ്ടിരിക്കുന്നുമുണ്ട്.

വസ്ത്രരീതികളുടെ പേരിൽ താരം സ്ഥിരമായി ശ്രദ്ധ നേടാറുണ്ട്. കടുത്ത വിമർശനങ്ങൾക്കും താരം ഇരയാകാറുണ്ട്. ഇപ്പോഴിതാ താരത്തിൻ്റെ മറ്റൊരു പരീക്ഷണം ശ്രദ്ധ നേടുകയാണ്. ഈയടുത്ത് മുംബൈയിലെ ഒരു പരിപാടിയിൽ താരം പങ്കെടുത്തിരുന്നു. ഒരു പ്രത്യേക വസ്ത്രം ധരിച്ചു കൊണ്ടാണ് താരം പരിപാടിയിൽ എത്തിയത്.

**

ഹോളോഗ്രാം നിറത്തിലുള്ള വളരെ സുതാര്യമായ പാൻറും, ബ്രായും ആണ് താരം ധരിച്ചത്. വളരെ പെട്ടെന്നാണ് ഇതിൻറെ ചിത്രങ്ങൾ വൈറലായത്. ഇതിനെതിരെ ട്രോളുകൾ അടക്കം വന്നുതുടങ്ങി. നിരവധി നെഗറ്റീവ് കമൻറുകളും ഇതിനെതിരെ വന്നു. എന്നാൽ താരം ഇതൊന്നും കാര്യമാക്കുന്നില്ല എന്നതാണ് വസ്തുത.

[https://www.instagram.com/viralbhayani/?utm_source=ig_embed&ig_rid=1eb1da2b-df2d-4a1d-88e6-6739b9904059**](https://www.instagram.com/viralbhayani/?utm_source=ig_embed&ig_rid=1eb1da2b-df2d-4a1d-88e6-6739b9904059)

പലപ്പോഴും വ്യത്യസ്തമായ ഫാഷൻ തിരഞ്ഞെടുപ്പുകൾ കാരണം താരം ശ്രദ്ധ നേടാറുണ്ട്. വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും എല്ലാം തൻ്റെ കാഴ്ചപ്പാടുകൾ താരം തുറന്നുപറഞ്ഞിട്ടുണ്ട്. കടുത്ത ട്രോളുകൾക്ക് താരം ഇടയ്ക്ക് ഇരയാകാറുണ്ട്. ഇതിനെക്കുറിച്ചും താരം തുറന്നു സംസാരിക്കാറുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/39002/the-new-video-shared-by-urfi-javed-is-going-viral)