---
title: "പ്രശസ്ത സിനിമാ മേക്കപ്പ് ആർട്ടിസ്റ്റ് പാണ്ഡ്യൻ അന്തരിച്ചു"
english_title: "Veteran Makeup Artist Pandyan Passes Away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/390005/veteran-makeup-artist-pandyan-passes-away"
published_at: "2026-11-03T10:57:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae971992bcfe_veteran-makeup-artist-pandyan-passes-away.jpg"
keywords: ["Pandyan", "MakeupArtist", "MalayalamCinema", "KeralaStateFilmAward", "SouthIndianCinema"]
---

# പ്രശസ്ത സിനിമാ മേക്കപ്പ് ആർട്ടിസ്റ്റ് പാണ്ഡ്യൻ അന്തരിച്ചു

> **Lead Summary:** ** **മലയാള സിനിമയിലെ പ്രശസ്ത സീനിയർ മേക്കപ്പ് ആർട്ടിസ്റ്റ് പാണ്ഡ്യൻ അന്തരിച്ചു. ചെന്നൈ വിരുഗമ്പാക്കത്തുള്ള വസതിയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളിൽ മേക്കപ്പ്മാനായി പ്രവർത്തിച്ചിട്ടുണ്ട്.

## Article Content

** **മലയാള സിനിമയിലെ പ്രശസ്ത സീനിയർ മേക്കപ്പ് ആർട്ടിസ്റ്റ് പാണ്ഡ്യൻ അന്തരിച്ചു. ചെന്നൈ വിരുഗമ്പാക്കത്തുള്ള വസതിയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളിൽ മേക്കപ്പ്മാനായി പ്രവർത്തിച്ചിട്ടുണ്ട്.

എൻ.ടി. രാമറാവു, എസ്.വി. രംഗറാവു, കൃഷ്ണ, രജനികാന്ത്, കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി തെന്നിന്ത്യയിലെ നിരവധിയായ പ്രമുഖ താരങ്ങൾക്ക് വേഷപ്പകർച്ചയേകിയത് പാണ്ഡ്യനായിരുന്നു. 2001-ൽ ‘മധുരനൊമ്പരക്കാറ്റ്’ എന്ന ചിത്രത്തിലൂടെ മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും അദ്ദേഹം കരസ്ഥമാക്കി.

സത്യൻ അന്തിക്കാട് - മോഹൻലാൽ കൂട്ടുകെട്ടിന്റെ ‘ഹൃദയപൂർവം’ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. സത്യൻ അന്തിക്കാടിന്റെ കന്നി ചിത്രമായ ‘കുറുക്കന്റെ കല്യാണം’ മുതൽ അദ്ദേഹത്തിന്റെ സ്ഥിരം മേക്കപ്പ്മാൻ പാണ്ഡ്യനായിരുന്നു. ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് പാണ്ഡ്യൻ വിശ്രമത്തിലായിരുന്ന സമയത്ത്, അദ്ദേഹം സുഖം പ്രാപിക്കുന്നത് വരെ ‘മനസ്സിനക്കരെ’യുടെ ഷൂട്ടിംഗ് സത്യൻ അന്തിക്കാട് നീട്ടിവെച്ചത് അന്ന് സിനിമാ ലോകത്ത് വലിയ വാർത്തയായിരുന്നു.

1968-ൽ പതിനാറാം വയസ്സിൽ അനശ്വര നടൻ സത്യന്റെ മേക്കപ്പ്മാനായിരുന്ന കൃഷ്ണരാജിന്റെ സഹായിയായാണ് പാണ്ഡ്യൻ സിനിമാരംഗത്തേക്ക് എത്തുന്നത്. തുടർന്ന് കെ.വി. ഭാസ്ക്കരൻ, എം.ഒ. ദേവസ്യ, ബാലകൃഷ്ണൻ തുടങ്ങിയ പ്രമുഖ ചമയ കലാകാരന്മാരുടെ ഒപ്പവും പ്രവർത്തിച്ചു. 1972-ൽ ജെ. വില്യംസ് സംവിധാനം ചെയ്ത ‘മദാലസ’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര മേക്കപ്പ്മാനാകുന്നത്.

ഭാര്യ: ലക്ഷ്മി. മക്കൾ: അനിത, തന്നുയ.

Veteran makeup artist Pandyan, who worked in around 500 films across Malayalam, Tamil, Telugu and Kannada, has died at his Chennai residence at the age of 74. He was known for transforming top South Indian stars and won the Kerala State Film Award for Best Makeup Artist in 2001 for Madhuranombarakattu.

### Related Links & Sources
- [Original Story Source](https://moviemax.in/news/390005/veteran-makeup-artist-pandyan-passes-away)