---
title: "'അഞ്ചാംപാതിര'യ്ക്ക് ശേഷം, അഞ്ചാം തവണയും കുഞ്ചാക്കോ ബോബനൊപ്പം; പുതിയ ചിത്രം പ്രഖ്യാപിച്ച് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്"
english_title: "Aashiq Usman Productions Announces Fifth Film With Kunchacko Boban"
publisher: "moviemax.in"
canonical_url: "https://moviemax.in/news/389984/aashiq-usman-productions-fifth-film-kunchacko-boban"
published_at: "2026-11-03T08:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae94b9e0ff6c_aashiq-usman-productions-fifth-film-kunchacko-boban.jpg"
keywords: ["KunchackoBoban", "AashiqUsmanProductions", "AanchamPathira", "GeorgeJacob", "MalayalamCinema"]
---

# 'അഞ്ചാംപാതിര'യ്ക്ക് ശേഷം, അഞ്ചാം തവണയും കുഞ്ചാക്കോ ബോബനൊപ്പം; പുതിയ ചിത്രം പ്രഖ്യാപിച്ച് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്

> **Lead Summary:** **കു**ഞ്ചാക്കോ ബോബനെ നായകനാക്കി ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘അഞ്ചാം പാതിര’യ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം അവരുടെ അഞ്ചാമത്തെ കൂട്ടുകെട്ടാണ്.

## Article Content

**കു**ഞ്ചാക്കോ ബോബനെ നായകനാക്കി ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘അഞ്ചാം പാതിര’യ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം അവരുടെ അഞ്ചാമത്തെ കൂട്ടുകെട്ടാണ്.

നവാഗതനായ ജോർജ് ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇത് അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ്. വിവേക് അച്ചുവും അപർണ ദാസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബൻ ഓരോ ചിത്രത്തിലും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടുന്ന നടനാണ്. അതിനാൽ തന്നെ പുതിയ പ്രഖ്യാപനത്തിന് പിന്നാലെ സിനിമാപ്രേമികൾക്കിടയിൽ വലിയ കൗതുകമാണ് ഉയർന്നിരിക്കുന്നത്.

ചിത്രത്തിന്റെ പേരോ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങളോ അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൂടുതൽ വിവരങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ക്രിസ്തുമസ് റിലീസായ ലാലേട്ടൻ തരുൺ മൂർത്തി അതിമനോഹരത്തിന്റെ റിലീസിന് ശേഷം ഷൂട്ടിംഗ് ആരംഭിക്കും. മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച് 2020 ജനുവരിയില്‍ റിലീസ് ചെയ്ത ചിത്രമാണ് ‘അഞ്ചാം പാതിര’.

### Related Links & Sources
- [Original Story Source](https://moviemax.in/news/389984/aashiq-usman-productions-fifth-film-kunchacko-boban)