---
title: "ഉറക്കത്തിലുണ്ടായ അപസ്മാരം; പ്രശസ്ത ടെലിവിഷൻ താരം അനുജ് താക്കൂർ അന്തരിച്ചു"
english_title: "TV Actor Anuj Thakur Dies After Seizure in Sleep"
publisher: "moviemax.in"
canonical_url: "https://moviemax.in/news/389875/tv-actor-anuj-thakur-dies"
published_at: "2026-11-02T12:48:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae83a950ee56_tv-actor-anuj-thakur-dies.jpg"
keywords: ["TelevisionActor", "AnujThakur", "IndianTV", "Seizure", "Obituary"]
---

# ഉറക്കത്തിലുണ്ടായ അപസ്മാരം; പ്രശസ്ത ടെലിവിഷൻ താരം അനുജ് താക്കൂർ അന്തരിച്ചു

> **Lead Summary:** **** പ്രശസ്ത ടെലിവിഷൻ താരം അനുജ് താക്കൂർ അന്തരിച്ചു. ഉറക്കത്തിലുണ്ടായ അപസ്മാരത്തെ തുടർന്നാണ് മരണമെന്നാണ് ലഭ്യമാകുന്ന വിവരം. 'ധൂം മച്ചാവോ ധൂം', 'ബന്ധൻ സാഥ് ജൻമോൻ കാ', 'ബീന്ദ് ബനൂഗാ ഘോഡി ചഡൂംഗ' തുടങ്ങിയ ജനപ്രിയ ടെലിവിഷൻ ഷോകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് അനുജ്.

## Article Content

**** പ്രശസ്ത ടെലിവിഷൻ താരം അനുജ് താക്കൂർ അന്തരിച്ചു. ഉറക്കത്തിലുണ്ടായ അപസ്മാരത്തെ തുടർന്നാണ് മരണമെന്നാണ് ലഭ്യമാകുന്ന വിവരം. 'ധൂം മച്ചാവോ ധൂം', 'ബന്ധൻ സാഥ് ജൻമോൻ കാ', 'ബീന്ദ് ബനൂഗാ ഘോഡി ചഡൂംഗ' തുടങ്ങിയ ജനപ്രിയ ടെലിവിഷൻ ഷോകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് അനുജ്.

അനുജിന്റെ വിയോഗവാർത്ത സുഹൃത്തും സഹപ്രവർത്തകനുമായ രൂപേഷ് സൊനാറാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഇൻസ്റ്റഗ്രാമിൽ അനുജിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് വൈകാരികമായ കുറിപ്പും രൂപേഷ് പങ്കുവെച്ചു.

> "നീ ‍ഞങ്ങൾക്കൊപ്പം ഇനിയില്ലെന്ന് വിശ്വസിക്കാനാകുന്നില്ല. നീ എനിക്ക് ഒരു സുഹൃത്ത് മാത്രമായിരുന്നില്ല, സഹോദരനായിരുന്നു. നമ്മൾ മുന്നോട്ടുള്ള ഒരുപാട് പദ്ധതികൾ പ്ലാൻ ചെയ്തിരുന്നു. നിന്റെ തുടക്കകാലവും പരിശ്രമങ്ങളും ഈ യാത്രയിലെ ഓരോ ഘട്ടവും ഞാൻ നേരിൽ കണ്ടതാണ്. ജീവിതം തീർത്തും അപ്രതീക്ഷിതമാണ്. നീ ഇത്ര വേഗം ഈ ഭൂമിയിൽനിന്ന് പോയെന്നത് ഉൾക്കൊള്ളാനാകുന്നില്ല. നീ എന്നും എന്റെ ഓർമകളിൽ ഉണ്ടാകും സഹോദരാ..."– രൂപേഷ് കുറിച്ചു.

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് താൻ അനുജിനെ അവസാനമായി കണ്ടതെന്നും രൂപേഷ് മാധ്യമങ്ങളോട് പറഞ്ഞു. അനുജിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ടെലിവിഷൻ ലോകത്തെ സഹപ്രവർത്തകരും ആരാധകരും കടുത്ത ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

Television actor Anuj Thakur, 33, has died reportedly after suffering a seizure in his sleep. He was known for popular shows including 'Dhoom Machaao Dhoom', 'Bandhan Saat Janmon Ka' and 'Beend Banoonga Ghodi Chadhunga'.

### Related Links & Sources
- [Original Story Source](https://moviemax.in/news/389875/tv-actor-anuj-thakur-dies)