---
title: "സോണിയുടെ നെഞ്ചിൽ ചേർന്ന് കരോൾ; 'ബാച്ച്‌ലർ പാർട്ടി Deux' പുതിയ പോസ്റ്റർ വൈറലാകുന്നു"
english_title: "Bachelor Party Deux poster out featuring Naslen and Hansika"
publisher: "moviemax.in"
canonical_url: "https://moviemax.in/news/389826/bachelor-party-deux-poster-out-naslen-hansika"
published_at: "2026-11-02T08:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae7f91086496_bachelor-party-deux-poster-out-naslen-hansika.jpg"
keywords: ["AmalNeerad", "Naslen", "Hansika", "MalayalamCinema", "BachelorPartyDeux"]
---

# സോണിയുടെ നെഞ്ചിൽ ചേർന്ന് കരോൾ; 'ബാച്ച്‌ലർ പാർട്ടി Deux' പുതിയ പോസ്റ്റർ വൈറലാകുന്നു

> **Lead Summary:** അമൽ നീരദിന്റെ പുതിയ ചിത്രമായ ‘ബാച്ച്‌ലർ പാർട്ടി Deux’യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. നസ്‌ലൻ അവതരിപ്പിക്കുന്ന സോണി എന്ന കഥാപാത്രത്തിന്റെ നെഞ്ചിൽ ചേർന്ന് ഹൻസിക അവതരിപ്പിക്കുന്ന കരോൾ ഇരിക്കുന്ന പോസ്റ്ററാണ് പുറത്തുവന്നത്.

## Article Content

അമൽ നീരദിന്റെ പുതിയ ചിത്രമായ ‘ബാച്ച്‌ലർ പാർട്ടി Deux’യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. നസ്‌ലൻ അവതരിപ്പിക്കുന്ന സോണി എന്ന കഥാപാത്രത്തിന്റെ നെഞ്ചിൽ ചേർന്ന് ഹൻസിക അവതരിപ്പിക്കുന്ന കരോൾ ഇരിക്കുന്ന പോസ്റ്ററാണ് പുറത്തുവന്നത്.

2012-ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗമാണ് ഈ സിനിമ. ചിത്രം നവംബർ 19-ന് ലോകമെമ്പാടും റിലീസ് ചെയ്യും.

അടുത്തിടെ ടൊവിനോ തോമസ്, നസ്‌ലൻ, സൗബിൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു, ഷൈൻ ടോം, നാദിയ, രജിഷ, ജ്യോതിർമയി, ഹൻസിക, പാരിസ് ലക്ഷ്മി എന്നിവരുടെ പോസ്റ്ററുകൾ പുറത്തുവന്നിരുന്നു. ഇവയും പ്രേക്ഷകരിൽ ശ്രദ്ധ നേടിയിരുന്നു.

റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്ക് നേരത്തെ തന്നെ തരംഗമായിരുന്നു. 14 വർഷത്തിന് ശേഷം എത്തുന്ന രണ്ടാം ഭാഗമായതിനാൽ ചിത്രത്തിനായി വലിയ പ്രതീക്ഷയാണുള്ളത്.

യങ് ജനറേഷൻ താരങ്ങളെയും മലയാളത്തിലെ മുൻനിര അഭിനേതാക്കളെയും ഒരുമിപ്പിച്ചാണ് അമൽ നീരദ് ഇത്തവണ വരുന്നത്. നസ്‌ലൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ എന്നിവരാണ് ചിത്രത്തിലുള്ളത്.

അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എൻ്റർടെയ്ൻമെൻ്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകളാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം അപ്പു പ്രഭാകർ, എഡിറ്റർ വിവേക് ഹർഷൻ, സംഗീതം ക്രിസ്റ്റോ സേവ്യർ, സംഭാഷണം ഉണ്ണി ആർ, സൗണ്ട് ഡിസൈൻ തപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ ജോസഫ് നെല്ലിക്കൽ, ഗാനരചന റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, കോസ്റ്റ്യൂം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, പിആർഒ ആതിര ദിൽജിത്ത്.

A new poster of Amal Neerad’s 'Bachchler Party Deux' has gone viral, showing Hansika’s Carol seated close to Naslen’s Sony. The film, a sequel to the 2012 hit 'Bachchler Party', is set for a worldwide release on November 19.

### Related Links & Sources
- [Original Story Source](https://moviemax.in/news/389826/bachelor-party-deux-poster-out-naslen-hansika)