പോൺ ഇൻഡസ്ട്രി(porn industry)യിൽ ജോലി ചെയ്യുന്ന ദമ്പതികളാണ് മാർക്ക് വുഡും(Mark Wood) ഫ്രാൻസെസ്ക ലെ(Francesca Le)യും. അഡൾട്ട് സിനിമകളിൽ പ്രവർത്തിക്കുന്ന ഇരുവരുടെയും ജീവിതത്തിൽ താളപ്പിഴകൾ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ വളരെ കൂടുതലാണ്.
എന്നാൽ, ഇവരുടെ കാര്യത്തിൽ നേരെ തിരിച്ചാണ്. ഇത്തരമൊരു മേഖലയിൽ പ്രവർത്തിച്ചിട്ടും തങ്ങൾ വളരെ ആരോഗ്യകരമായ ഒരു ദാമ്പത്യമാണ് നിലനിർത്തുന്നതെന്ന് അവർ പറയുന്നു. ഇരുവരും ഇതിനിടയിൽ നൂറുകണക്കിന് സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞു.
ഇപ്പോൾ ഒരു സംവിധായികയുടെ വേഷത്തിൽ പ്രവർത്തിക്കുകയാണ് ഫ്രാൻസെസ്ക. മാർക്ക് തന്റെ അഭിനയം തുടരുന്നു. പലപ്പോഴും അദ്ദേഹം അഭിനയിക്കുന്ന ചിത്രങ്ങൾ അവളായിരിക്കും സംവിധാനം ചെയ്യുന്നത്. മാത്രവുമല്ല പങ്കാളികൾ അഭിനയിച്ച സിനിമകൾ ഇരുവരും ഒരുമിച്ചിരുന്നാണ് കാണാറുള്ളത്. എന്നാൽ മറ്റ് ആളുകളുമായി ഇഴുകി അഭിനയിക്കുന്നതിൽ ഒരിക്കലും അസൂയ തോന്നാറില്ലെന്ന് ഭാര്യയും ഭർത്താവും പറയുന്നു.
ഇപ്പോൾ അവർ 20 വർഷത്തിലേറെയായി വിവാഹിതരായിട്ട്. വിവാഹശേഷവും അവർ തന്റെ കരിയർ തുടർന്നു. അഡൾട്ട് എംപയർ യൂട്യൂബ് ചാനലിലെ ഒരു അഭിമുഖത്തിൽ സംസാരിച്ച ഫ്രാൻസെസ്‌കയും മാർക്കും എങ്ങനെ പ്രണയത്തിലായെന്നും, അസാധാരണമായ ഈ സാഹചര്യത്തിലും ആരോഗ്യകരമായ ദാമ്പത്യം എങ്ങനെ നിലനിർത്തുന്നുവെന്നതിനെ കുറിച്ചും സംസാരിച്ചു.
അഭിനയം നിർത്തിയാണ് താൻ നിർമ്മാണവും സംവിധാനവും തുടങ്ങിയതെന്ന് ഫ്രാൻസെസ്‌ക വിശദീകരിച്ചു. “ഒരു ഘട്ടത്തിൽ ഞാൻ അഭിനയിക്കുന്നത് നിർത്തി. തുടർന്ന്, ഞാൻ അത്തരം വീഡിയോകൾ നിർമ്മിക്കാനും സംവിധാനം ചെയ്യാനും ആരംഭിച്ചു. അത്തരത്തിൽ, ഒരു ഷൂട്ടിങ്ങിനിടെയാണ് മാർക്കിനെ ഞാൻ കണ്ടത്. ഞങ്ങൾ തമ്മിൽ സംസാരിച്ചു. പെട്ടെന്ന് തന്നെ പരസ്പരം അടുത്തു.
പ്രണയത്തിന്, മൂന്ന് മാസത്തിന് ശേഷം ഞങ്ങൾ വിവാഹിതരായി. ഇപ്പോൾ വിവാഹത്തിന്റെ 21 -ാം വാർഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ഞങ്ങൾ” അവർ പറഞ്ഞു. ഇപ്പോഴും, മുതിർന്നവർക്കുള്ള സിനിമകൾ ചിത്രീകരിക്കുന്നതിൽ അവർ ഒരുമിച്ച് പ്രവർത്തിക്കുന്നു. മാർക്ക് അഭിനയിക്കുമ്പോൾ, അവൾ സംവിധാനം ചെയ്യുന്നു. "ഞങ്ങളുടെ ചിത്രങ്ങൾ ഞങ്ങൾ ഒരുമിച്ച് ഇരുന്നാണ് കാണുന്നത്.
ഞങ്ങൾക്കിടയിൽ അസൂയ എന്നൊന്നില്ല. ഞങ്ങൾ പരസ്പരം അസൂയപ്പെടുന്നില്ല” അവർ പറഞ്ഞു. എന്നാൽ, സാങ്കേതിക പ്രശ്‌നങ്ങളെ ചൊല്ലി അവർക്കിടയിൽ പലപ്പോഴും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. "അവൾ ഷൂട്ട് ചെയ്യുന്ന ആംഗിളോ ലൈറ്റിംഗോ എനിക്ക് ഇഷ്ടപ്പെടാത്തതുപോലെ തോന്നിയാൽ ഞാൻ ചിലപ്പോൾ വഴക്കിടും” അദ്ദേഹം പറഞ്ഞു.
അതേസമയം, ഈ മേഖലയിൽ ഒരുമിച്ച് പ്രവർത്തിക്കുന്ന പുതിയ ദമ്പതികൾക്കിടയിൽ അസൂയയും വഴക്കുകളും ഉണ്ടാകാറുണ്ടെന്ന് മാർക്ക് സമ്മതിക്കുന്നു. കാരണം തന്റെ പങ്കാളിയെ കൂടാതെ ചിലപ്പോൾ വേറെയും ആളുകളുമായി ബന്ധപ്പെടേണ്ടി വരുമ്പോൾ അത് പ്രശ്‍നങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: Husband is a hero in Pon movies, wife is a director and they have been married for 21 years without any problems

































