---
title: "'ദൈവം കൊണ്ടുതന്നതുപോലെ ഒരാൾ....അഭിനേതാവല്ല, ഗായകനല്ല, കോടീശ്വരനുമല്ല'; ജീവിതപങ്കാളിയെക്കുറിച്ച് റിമി ടോമി, രണ്ടാം വിവാഹം ഉടൻ"
english_title: "Rimi Tomy announces second marriage, says wedding soon"
publisher: "moviemax.in"
canonical_url: "https://moviemax.in/news/389671/rimi-tomy-second-marriage-announcement"
published_at: "2026-10-31T20:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae60797d246d_rimi-tomy-second-marriage-announcement.jpg"
keywords: ["RimiTomy", "SecondMarriage", "MalayalamNews", "CelebrityWedding", "MusicNews"]
---

# 'ദൈവം കൊണ്ടുതന്നതുപോലെ ഒരാൾ....അഭിനേതാവല്ല, ഗായകനല്ല, കോടീശ്വരനുമല്ല'; ജീവിതപങ്കാളിയെക്കുറിച്ച് റിമി ടോമി, രണ്ടാം വിവാഹം ഉടൻ

> **Lead Summary:** **വീ**ണ്ടും വിവാഹിതയാകാനൊരുങ്ങുന്നതായി ഗായിക റിമി ടോമി വ്യക്തമാക്കി. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അവർ ഇക്കാര്യം ആരാധകരെ അറിയിച്ചത്. വിവാഹം ഉടൻ ഉണ്ടാകുമെന്നും റിമി പറഞ്ഞു.

## Article Content

**വീ**ണ്ടും വിവാഹിതയാകാനൊരുങ്ങുന്നതായി ഗായിക റിമി ടോമി വ്യക്തമാക്കി. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അവർ ഇക്കാര്യം ആരാധകരെ അറിയിച്ചത്. വിവാഹം ഉടൻ ഉണ്ടാകുമെന്നും റിമി പറഞ്ഞു.

'കുടുംബം എന്നും എനിക്കൊപ്പമുണ്ടായിരുന്നു. എന്നാൽ, പാർട്‌നർ ഇല്ലാത്തതിന്റെ വിടവ് എപ്പോഴുമുണ്ടായിരുന്നു. അത് നികത്താൻ അങ്ങനെ ഒരാൾക്ക് മാത്രമേ സാധിക്കൂ. അങ്ങനെയിരിക്കെ 2026-ൽ ഒരാൾ എന്റെ ജീവിതത്തിലേക്ക് വന്നു. എല്ലാം ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. ആരാണെന്നും എന്താണെന്നും അധികം വൈകാതെ തന്നെ നിങ്ങളുടെ മുന്നിലേക്ക് ഞാൻ പറയാം. അഭിനേതാവോ ഗായകനോ, അറിയപ്പെടുന്ന ആളോ, കോടീശ്വരനോ ഒന്നുമല്ല', റിമി ടോമി പറഞ്ഞു.

'ചുമ്മാ പോയി സെലക്ട് ചെയ്ത് എടുക്കാവുന്നതല്ല ഒരു ലൈഫ് പാർട്‌നർ എന്നത്. സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കാൻ പറ്റുമെന്നും വൈബ് മാച്ചിങ് ആവുമെന്നും ജീവിതത്തിൽ ഉയരങ്ങളിലെത്താൻ പറ്റുമെന്നും, ദൈവം കൊണ്ടുതന്നതുപോലെ എന്ന് തോന്നിക്കുന്ന ഒരാളാണ്', റിമി പറഞ്ഞു.

'ബാക്കിയെല്ലാം മുന്നോട്ടുജീവിച്ചുകഴിയുമ്പോഴേ പറയാൻ കഴിയൂ. എല്ലാ നല്ല വശവും ചീത്ത വശവും കുറച്ചുനാളുമുമ്പ് ഞങ്ങൾ പരസ്പരം മനസിലാക്കി. നല്ലൊരു ജീവിതം കിട്ടുമെന്ന് പ്രതീക്ഷ തോന്നിയപ്പോഴാണ് ഈ തീരുമാനം എടുത്തത്. ഉടനെ ഉണ്ടാവുമെന്ന് വിചാരിക്കുന്നു. എല്ലാം ദൈവത്തിന്റെ കൈയിലാണ്. ശുഭാപ്തി വിശ്വാസത്തോടെയാണ് പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്നത്', അവർ കൂട്ടിച്ചേർത്തു.

'മീശമാധവൻ' എന്ന ചിത്രത്തിൽ വിദ്യാസാഗർ സംഗീതം നൽകിയ 'ചിങ്ങമാസം വന്നുചേർന്നാൽ' എന്ന ഗാനത്തിലൂടെയാണ് റിമി ടോമി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് സ്‌റ്റേജ് ഷോകളിലെ ഊർജസ്വലമായ പ്രകടനങ്ങളിലൂടെ അവർ ശ്രദ്ധ നേടി. നടിയായും ടെലിവിഷൻ അവതാരകയായും റിമി തിളങ്ങി.

2008-ൽ വ്യവസായി റോയ്‌സിനെ റിമി വിവാഹം ചെയ്തു. 11 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും 2019-ൽ നിയമപരമായി വിവാഹമോചിതരായി.

Singer Rimi Tomy has revealed that she is preparing for a second marriage and said she will soon share more details about her partner. In a video on her YouTube channel, she said the person is not an actor, singer, celebrity, or millionaire.

### Related Links & Sources
- [Original Story Source](https://moviemax.in/news/389671/rimi-tomy-second-marriage-announcement)