---
title: "'അമേരിക്കൻ ജോർജ് കൊള്ളാം.... ഏതോ മലയാളിയുടെ കറുത്ത കരങ്ങൾ ഇതിന് പിന്നിലുണ്ട്'; 'പ്രേമ'ത്തിലെ പാട്ടിന് സ്വീഡിഷ് യുവാവിന്റെ റീൽ"
english_title: "Swedish Youth’s Reel to Premam Song Goes Viral; Anupama Joins In"
publisher: "moviemax.in"
canonical_url: "https://moviemax.in/news/389629/swedish-youth-premam-song-reel-viral"
published_at: "2026-10-31T14:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5b4c26de47_swedish-youth-premam-song-reel-viral.jpg"
keywords: ["Premam", "AnupamaParameswaran", "NivinPauly", "InstagramReel", "ViralVideo"]
---

# 'അമേരിക്കൻ ജോർജ് കൊള്ളാം.... ഏതോ മലയാളിയുടെ കറുത്ത കരങ്ങൾ ഇതിന് പിന്നിലുണ്ട്'; 'പ്രേമ'ത്തിലെ പാട്ടിന് സ്വീഡിഷ് യുവാവിന്റെ റീൽ

> **Lead Summary:** നിവിൻ പോളി, സായ് പല്ലവി, അനുപമ പരമേശ്വരൻ എന്നിവരുടെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയ അൽഫോൻസ് പുത്രൻ ചിത്രം 'പ്രേമം' അതിർത്തികൾ കടന്നും തരംഗമാകുന്നു. റിലീസ് ചെയ്ത് വർഷങ്ങൾ പിന്നിട്ടിട്ടും ചിത്രത്തിലെ പാട്ടുകൾക്കും ഡയലോഗുകൾക്കും ഇന്നും സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണുള്ളത്. ഇപ്പോഴിതാ പ്രേമത്തിലെ സൂപ്പർ ഹിറ്റ് ഗാനമായ 'പതിവായി ഞാനവളെ കാണാൻ പോകാറുണ്ടേ...' എന്ന പാട്ടിന് ചുവടുവെച്ച് ഒരു സ്വീഡിഷ് പൗരൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച റീലാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

## Article Content

നിവിൻ പോളി, സായ് പല്ലവി, അനുപമ പരമേശ്വരൻ എന്നിവരുടെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയ അൽഫോൻസ് പുത്രൻ ചിത്രം 'പ്രേമം' അതിർത്തികൾ കടന്നും തരംഗമാകുന്നു. റിലീസ് ചെയ്ത് വർഷങ്ങൾ പിന്നിട്ടിട്ടും ചിത്രത്തിലെ പാട്ടുകൾക്കും ഡയലോഗുകൾക്കും ഇന്നും സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണുള്ളത്. ഇപ്പോഴിതാ പ്രേമത്തിലെ സൂപ്പർ ഹിറ്റ് ഗാനമായ 'പതിവായി ഞാനവളെ കാണാൻ പോകാറുണ്ടേ...' എന്ന പാട്ടിന് ചുവടുവെച്ച് ഒരു സ്വീഡിഷ് പൗരൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച റീലാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

സ്വീഡൻ സ്വദേശിയായ കാൾ സ്വാൻബർഗ് ആണ് ചിത്രത്തിലെ നായകനായ ജോർജിനെ ഓർമ്മിപ്പിക്കുന്ന രീതിയിൽ പ്രണയഭാവങ്ങളോടെയും തമാശയോടെയും റീൽ ഒരുക്കിയിരിക്കുന്നത്. കാമുകിയുടെ വീടിന്റെ പരിസരത്ത് ചുറ്റിത്തിരിയുന്നതും ഒടുവിൽ കാമുകിയുടെ അച്ഛനെ കണ്ട് ഭയന്നോടുന്നതുമെല്ലാം വളരെ രസകരമായാണ് കാൾ വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്.

> വീഡിയോ വൈറലായതോടെ, ചിത്രത്തിൽ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി അനുപമ പരമേശ്വരൻ തന്നെ നേരിട്ട് കമന്റുമായി രംഗത്തെത്തി. സ്മൈലി ഇമോജിയാണ് അനുപമ വീഡിയോയ്ക്ക് താഴെ പങ്കുവെച്ചത്. ആയിരക്കണക്കിന് മലയാളികളാണ് വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളുമായി എത്തിയത്. "ഏതോ മലയാളിയുടെ കറുത്ത കരങ്ങൾ ഇതിന് പിന്നിലുണ്ട്", "അമേരിക്കൻ ജോർജ് കൊള്ളാം", "ഇത് നിവിൻ പോളിയ്ക്ക് ഭീഷണിയാകുമോ" എന്നിങ്ങനെ പോകുന്ന മലയാളി പ്രേക്ഷകരുടെ കമന്റുകൾ.

[A post shared by Karl Svanberg (@raja.svanberg)](https://www.instagram.com/reel/DfCURllNUz9/?utm_source=ig_embed&utm_campaign=loading)

> A Swedish national, Carl Svanberg, has gone viral on Instagram with a reel set to the hit song “Pathivayi Njanavale” from the Malayalam film Premam. Actress Anupama Parameswaran also reacted to the video with a smiley emoji, while Malayalam viewers flooded the post with witty comments.

### Related Links & Sources
- [Original Story Source](https://moviemax.in/news/389629/swedish-youth-premam-song-reel-viral)