---
title: "'ബ്രാ ധരിക്കാതെ ആക്ഷൻ രംഗങ്ങളിൽ അഭിനയിക്കാൻ ആവശ്യപ്പെട്ടു, സെറ്റിൽ നേരിട്ടത് വിചിത്രമായ ആവശ്യങ്ങൾ' -നടി രാധിക ആപ്തെ"
english_title: "Radhika Apte Reveals She Was Asked to Perform Action Scenes Without a Bra"
publisher: "moviemax.in"
canonical_url: "https://moviemax.in/news/389562/radhika-apte-action-scenes-bra-demand"
published_at: "2026-10-31T09:12:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae567c036dd8_radhika-apte-action-scenes-bra-demand.jpg"
keywords: ["RadhikaApte", "CinemaIndustry", "WomenInFilm", "IntimacyCoordinator", "FilmSet"]
---

# 'ബ്രാ ധരിക്കാതെ ആക്ഷൻ രംഗങ്ങളിൽ അഭിനയിക്കാൻ ആവശ്യപ്പെട്ടു, സെറ്റിൽ നേരിട്ടത് വിചിത്രമായ ആവശ്യങ്ങൾ' -നടി രാധിക ആപ്തെ

> **Lead Summary:** ** സിനി**മയിൽ സ്ത്രീ ശരീരത്തെ ലൈംഗികകർഷണത്തിനുള്ള ഉപാധിയാക്കി മാറ്റാൻ ചില സംവിധായകരും നിർമ്മാതാക്കളും ശ്രമിക്കുന്നുണ്ടെന്ന ഗുരുതര വെളിപ്പെടുത്തലുമായി നടി രാധിക ആപ്തെ. കരാറുകളിൽ മുൻകൂട്ടി പറയാത്ത കാര്യങ്ങൾ ചിത്രീകരണ വേളയിൽ നിർബന്ധപൂർവം അടിച്ചേൽപ്പിക്കാൻ ചിലർ ശ്രമിക്കാറുണ്ടെന്നും താരം വ്യക്തമാക്കി.

## Article Content

** സിനി**മയിൽ സ്ത്രീ ശരീരത്തെ ലൈംഗികകർഷണത്തിനുള്ള ഉപാധിയാക്കി മാറ്റാൻ ചില സംവിധായകരും നിർമ്മാതാക്കളും ശ്രമിക്കുന്നുണ്ടെന്ന ഗുരുതര വെളിപ്പെടുത്തലുമായി നടി രാധിക ആപ്തെ. കരാറുകളിൽ മുൻകൂട്ടി പറയാത്ത കാര്യങ്ങൾ ചിത്രീകരണ വേളയിൽ നിർബന്ധപൂർവം അടിച്ചേൽപ്പിക്കാൻ ചിലർ ശ്രമിക്കാറുണ്ടെന്നും താരം വ്യക്തമാക്കി.

ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്ന വേളയിൽ വസ്ത്രധാരണത്തിന്റെ പേരിൽ അണിയറപ്രവർത്തകരിൽ നിന്നും വിചിത്രമായ ആവശ്യങ്ങൾ ഉണ്ടാകാറുണ്ടെന്ന് രാധിക പറയുന്നു. ബ്രാ ധരിക്കാതെയോ വളരെ ചെറിയ വസ്ത്രങ്ങൾ ധരിച്ചോ ആക്ഷൻ രംഗങ്ങളിൽ അഭിനയിക്കാൻ ആവശ്യപ്പെട്ട സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. ആക്ഷൻ രംഗങ്ങളിൽ സ്ത്രീകൾ തോക്കെടുക്കുമ്പോൾ പോലും അവരെ ലൈംഗികവൽക്കരിക്കാനുള്ള പ്രവണത ഇൻഡസ്ട്രിയിലുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. എന്നാൽ സിനിമ തുടങ്ങുന്നതിന് മുൻപ് ഇത്തരം കാര്യങ്ങളെക്കുറിച്ചോ വസ്ത്രധാരണത്തെക്കുറിച്ചോ വ്യക്തമാക്കാത്തതാണ് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നത്.

സിനിമയ്ക്കായി കരാർ ഒപ്പിടുന്നതിന് മുൻപ് ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് കൃത്യമായി പറയണം. സിനിമയിൽ ഏതെങ്കിലും ഭാഗത്ത് നഗ്നയായി നിൽക്കേണ്ട രംഗമുണ്ടെങ്കിൽ അത് സംവിധായകന്റെ സർഗാത്മകതയായിരിക്കാം, അതിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാൽ അത്തരമൊരു സീനുണ്ടെന്നും അത് എങ്ങനെ ചെയ്യണമെന്നും ആദ്യമേ വ്യക്തമാക്കണം. ചിത്രീകരണ സമയത്ത് പെട്ടെന്ന് ഇത്തരം കാര്യങ്ങൾ പറയുന്നത് അഭിനേതാക്കൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും രാധിക ചൂണ്ടിക്കാട്ടി.

നിലവിൽ ഇന്റിമസി രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ഇന്റിമസി കോ-ഓർഡിനേറ്റർമാരെ നിയമിക്കാറുണ്ടെങ്കിലും അവർക്ക് അഭിനേതാക്കളെ പൂർണ്ണമായി സംരക്ഷിക്കാൻ കഴിയാറില്ലെന്നും നടി വെളിപ്പെടുത്തി. ഇന്റിമസി കോർഡിനേറ്റർമാരെ പലപ്പോഴും നിയമിക്കുന്നത് നിർമ്മാതാക്കളാണ്. അഭിനേതാക്കളുടെ പക്ഷം ചേർന്ന് സംസാരിക്കുന്ന കോർഡിനേറ്റർമാരെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്ന സാഹചര്യം വരെ താൻ കണ്ടിട്ടുണ്ടെന്ന് രാധിക തുറന്നടിച്ചു.

അതേസമയം, തനിക്ക് നേരിടേണ്ടി വന്ന ഈ മോശം അനുഭവങ്ങൾ മുഴുവൻ ഇൻഡസ്ട്രിയെയും ബാധിക്കുന്നതല്ലെന്നും നടി വ്യക്തമാക്കി. താൻ പ്രവർത്തിച്ച ഭൂരിഭാഗം സെറ്റുകളിലും വലിയ ബഹുമാനവും മികച്ച തൊഴിൽ സാഹചര്യവുമാണ് ലഭിച്ചത്. എങ്കിലും, ഇത്തരം പ്രശ്നങ്ങൾ പരസ്യമായി ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും താരം ഓർമ്മിപ്പിച്ചു.

Radhika Apte has spoken out about the sexualization of women in cinema, saying actors are sometimes pressured with unexpected demands during shoots. She said such requirements should be clearly disclosed before signing contracts, and criticized the lack of protection for performers during intimate scenes.

### Related Links & Sources
- [Original Story Source](https://moviemax.in/news/389562/radhika-apte-action-scenes-bra-demand)