---
title: "'എന്റെ കല്യാണം പോലെയല്ല അഹാനയുടേത്, താജിൽ 25 റൂമുകൾ, 6 ദിവസത്തെ താമസം'; അഹാനയുടെ വിവാഹച്ചെലവ് വെളിപ്പെടുത്തി ദിയ കൃഷ്ണ"
english_title: "Diya Krishna Reveals Ahana Krishna’s Wedding Expenses: 25 Rooms, 6-Day Stay at Taj"
publisher: "moviemax.in"
canonical_url: "https://moviemax.in/news/389426/diya-krishna-ahana-wedding-expenses"
published_at: "2026-10-30T12:10:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae43d4216134_diya-krishna-ahana-wedding-expenses.jpg"
keywords: ["DiyaKrishna", "AhanaKrishna", "NimishRavi", "WeddingBudget", "TajKovalam"]
---

# 'എന്റെ കല്യാണം പോലെയല്ല അഹാനയുടേത്, താജിൽ 25 റൂമുകൾ, 6 ദിവസത്തെ താമസം'; അഹാനയുടെ വിവാഹച്ചെലവ് വെളിപ്പെടുത്തി ദിയ കൃഷ്ണ

> **Lead Summary:** ** നടി **അഹാന കൃഷ്ണയുടെ വിവാഹച്ചെലവുകളെ കുറിച്ച് വെളിപ്പെടുത്തലുമായി സഹോദരിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്‌സിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് അഹാനയുടെ വിവാഹത്തെക്കുറിച്ചുള്ള രസകരമായ വിവരങ്ങൾ ദിയ പങ്കുവെച്ചത്. തന്റെ വിവാഹവും അഹാനയുടെ വിവാഹവും തമ്മിൽ ആസൂത്രണത്തിലും ചെലവിലും ഏറെ വ്യത്യാസങ്ങളുണ്ടായിരുന്നു എന്ന് ദിയ പറഞ്ഞു.

## Article Content

** നടി **അഹാന കൃഷ്ണയുടെ വിവാഹച്ചെലവുകളെ കുറിച്ച് വെളിപ്പെടുത്തലുമായി സഹോദരിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്‌സിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് അഹാനയുടെ വിവാഹത്തെക്കുറിച്ചുള്ള രസകരമായ വിവരങ്ങൾ ദിയ പങ്കുവെച്ചത്. തന്റെ വിവാഹവും അഹാനയുടെ വിവാഹവും തമ്മിൽ ആസൂത്രണത്തിലും ചെലവിലും ഏറെ വ്യത്യാസങ്ങളുണ്ടായിരുന്നു എന്ന് ദിയ പറഞ്ഞു.

അഹാന വിവാഹം ഒരു വർഷം മുൻപേ പ്ലാൻ ചെയ്തു തുടങ്ങിയപ്പോൾ, തന്റെ വിവാഹത്തിന് കാര്യമായി പ്ലാനിങ് നടത്താൻ സമയം കിട്ടിയില്ലായിരുന്നു എന്ന് ദിയ വെളിപ്പെടുത്തി. അഹാനയുടെ വിവാഹത്തിന്റെ കൃത്യമായ തുക എത്രയാണെന്ന് തനിക്കറിയില്ലെന്നും അത്തരം കാര്യങ്ങൾ നേരിട്ട് ചോദിക്കാറില്ലെന്നും ദിയ വ്യക്തമാക്കി.

> "വിവാഹച്ചെലവ് എത്രയാണെന്ന് എനിക്ക് കൃത്യമായി അറിയില്ല. എന്തായാലും അത് വലിയൊരു തുകയായിരിക്കും. അഞ്ച് ആറ് ദിവസത്തോളം ഞങ്ങൾ കോവളത്തെ താജ് ഹോട്ടലിൽ തന്നെയായിരുന്നു താമസം. അവിടെ 20 മുതൽ 25-ലേറെ റൂമുകൾ ബുക്ക് ചെയ്തിരുന്നു. വലിയ രീതിയിലാണ് ഫങ്ഷനുകളും ഭക്ഷണവും അറേഞ്ച് ചെയ്തിരുന്നത്. അപ്പോൾ നിങ്ങൾക്ക് തന്നെ കൂട്ടി നോക്കാമല്ലോ ഏകദേശം എത്ര വലിയ തുകയാകുമെന്ന്," ദിയ കൂട്ടിച്ചേർത്തു.

സെപ്റ്റംബർ 13-നായിരുന്നു കോവളം താജ് ഹോട്ടലിൽ വെച്ച് നടി അഹാന കൃഷ്ണയും പ്രശസ്ത ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത അഞ്ച് ദിവസം നീണ്ട ആഘോഷങ്ങളോടെയായിരുന്നു വിവാഹം.

Social media influencer Diya Krishna shared details about the scale of her sister Ahana Krishna’s wedding to cinematographer Nimish Ravi at Taj Kovalam. She said the celebrations involved 20 to 25 rooms and a five- to six-day stay, indicating a lavish event.

### Related Links & Sources
- [Original Story Source](https://moviemax.in/news/389426/diya-krishna-ahana-wedding-expenses)