---
title: "സാന്ത്വനത്തിലെ അപ്പുവിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു "
english_title: "New pictures of Appu in sathwanam go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/38938/new-pictures-of-appu-in-sathwanam-go-viral"
published_at: "2022-04-23T15:51:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6263d36e247f0_appu.jpg"
keywords: []
---

# സാന്ത്വനത്തിലെ അപ്പുവിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് സാന്ത്വനം. ഒരു തമിഴ് പരമ്പരയുടെ മലയാളം പതിപ്പ് ആണ് ഇത്. ചിപ്പി ആണ് പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പരമ്പരയിലെ മറ്റൊരു കേന്ദ്ര കഥാപാത്രമാണ് അപർണ എന്ന അപ്പു. രക്ഷ ഡെല്ലു എന്ന നടിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ധാരാളം ആരാധകർ ആണ് ഈ കഥാപാത്രത്തിന് ഉള്ളത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് സാന്ത്വനം. ഒരു തമിഴ് പരമ്പരയുടെ മലയാളം പതിപ്പ് ആണ് ഇത്. ചിപ്പി ആണ് പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പരമ്പരയിലെ മറ്റൊരു കേന്ദ്ര കഥാപാത്രമാണ് അപർണ എന്ന അപ്പു. രക്ഷ ഡെല്ലു എന്ന നടിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ധാരാളം ആരാധകർ ആണ് ഈ കഥാപാത്രത്തിന് ഉള്ളത്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ മലയാളികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

നടിയുടെ ഏറ്റവും പുതിയ വിശേഷം ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അപ്പു അവരുടെ യഥാർത്ഥ ജീവിതത്തിലെ ഹരിയേട്ടനെ കണ്ടെത്തിയിരിക്കുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്.

ഇൻസ്റ്റഗ്രാം വഴിയാണ് രക്ഷ ഈ വിവരം പങ്കുവെച്ചത്. ആളുടെ ഫോട്ടോ അടക്കം താരം പങ്കു വെച്ചിട്ടുണ്ട്. അർകജ് എന്നാണ് ഇദ്ദേഹത്തിൻറെ പേര്. കോഴിക്കോട് സ്വദേശിയാണ് ഇദ്ദേഹം. ബാംഗ്ലൂരിൽ ആണ് ജോലി ചെയ്യുന്നത്. ഐടി മേഖലയിൽ ആണ് ഇദ്ദേഹം പ്രവർത്തിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും രക്ഷാ പങ്കുവെച്ചിട്ടുണ്ട്.

നിരവധി ആളുകളാണ് ഇവർക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട് രംഗത്തെത്തുന്നത്. ഇനി എന്നാണ് വിവാഹം എന്നാണ് ആളുകൾ ചോദിക്കുന്നത്. വിവാഹം കഴിഞ്ഞാലും അഭിനയം നിർത്തരുത് എന്നാണ് നടിയോട് ആരാധകർ ആവശ്യപ്പെടുന്നത്. എന്തായാലും വിവാഹം എന്തായാലും ആരാധകരെ അറിയിച്ച ശേഷം മാത്രമേ താരം നടത്തുകയുള്ളൂ എന്നത് ഉറപ്പാണ്. ആ ദിവസത്തിനു വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോൾ നടിയുടെ ആരാധകർ എല്ലാം തന്നെ.

### Related Links & Sources
- [Original Story Source](https://moviemax.in/news/38938/new-pictures-of-appu-in-sathwanam-go-viral)