---
title: "വിഖ്യാത ഹോളിവുഡ് താരം സർ പാട്രിക് സ്റ്റുവർട്ട് അന്തരിച്ചു"
english_title: "Renowned British Actor Sir Patrick Stewart Dies at 86"
publisher: "moviemax.in"
canonical_url: "https://moviemax.in/news/389358/patrick-stewart-dies-at-86"
published_at: "2026-10-30T07:44:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae3fe0d4f491_patrick-stewart-dies-at-86.jpg"
keywords: ["PatrickStewart", "StarTrek", "XMen", "HollywoodActor", "BritishCinema"]
---

# വിഖ്യാത ഹോളിവുഡ് താരം സർ പാട്രിക് സ്റ്റുവർട്ട് അന്തരിച്ചു

> **Lead Summary:** ** 'സ്റ്റാർ **ട്രെക്ക്' സീരീസിലെ ക്യാപ്റ്റൻ ജീൻ-ലൂക്ക് പിക്കാർഡ്, മാർവലിന്റെ 'എക്സ് മേൻ' സിനിമകളിലെ പ്രൊഫസർ ചാൾസ് സേവ്യർ എന്നീ വിഖ്യാത കഥാപാത്രങ്ങളെ അനശ്വരനാക്കിയ ബ്രിട്ടീഷ് നടൻ സർ പാട്രിക് സ്റ്റുവർട്ട് അന്തരിച്ചു. ലോസ് ഏഞ്ചൽസിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.

## Article Content

** 'സ്റ്റാർ **ട്രെക്ക്' സീരീസിലെ ക്യാപ്റ്റൻ ജീൻ-ലൂക്ക് പിക്കാർഡ്, മാർവലിന്റെ 'എക്സ് മേൻ' സിനിമകളിലെ പ്രൊഫസർ ചാൾസ് സേവ്യർ എന്നീ വിഖ്യാത കഥാപാത്രങ്ങളെ അനശ്വരനാക്കിയ ബ്രിട്ടീഷ് നടൻ സർ പാട്രിക് സ്റ്റുവർട്ട് അന്തരിച്ചു. ലോസ് ഏഞ്ചൽസിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.

കുടുംബാംഗങ്ങൾ സോഷ്യൽ മീഡിയയിലൂടെയാണ് മരണവിവരം സ്ഥിരീകരിച്ചത്. കുറച്ചു നാളുകളായി അൽഷിമേഴ്സ് രോഗത്തോടും ലെവി ബോഡി ഡിമെൻഷ്യയോടും പോരാടിവരികയായിരുന്ന അദ്ദേഹം വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് വിടവാങ്ങിയത്.

മാർവലിന്റെ എക്സ് മേൻ ചിത്രങ്ങളിൽ വീൽചെയറിലിരിക്കുന്ന ശക്തമായ പ്രൊഫസർ എക്സ് കഥാപാത്രത്തെ തന്റെ സൂക്ഷ്മാഭിനയം കൊണ്ട് അദ്ദേഹം ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ പ്രിയങ്കരനാക്കി മാറ്റി. ചിത്രത്തിൽ മാഗ്നെറ്റോയായി വേഷമിട്ട ഇയാൻ മക്കെല്ലനും പാട്രിക് സ്റ്റുവർട്ടും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങൾ സിനിമാചരിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

2017-ൽ പുറത്തിറങ്ങിയ 'ലോഗൻ' എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ വൈകാരികമായ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റി.നാടക-ചലച്ചിത്ര രംഗങ്ങളിലെ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ച് 2010-ൽ എലിസബത്ത് രാജ്ഞി അദ്ദേഹത്തിന് 'സർ' പദവി നൽകി ആദരിച്ചിട്ടുണ്ട്.

ടോണി അവാർഡ്, മൂന്ന് ഗോൾഡൻ ഗ്ലോബ്, നാല് എമ്മി അവാർഡുകൾ, മൂന്ന് സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡുകൾ തുടങ്ങി നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. അറുപതിലേറെ ക്ലാസിക് നാടകങ്ങളിൽ സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് ദീർഘകാലം നാടകവേദിയിലും അദ്ദേഹം സജീവമായിരുന്നു.

Renowned British actor Sir Patrick Stewart, best known for playing Captain Jean-Luc Picard in Star Trek and Professor X in the X-Men films, has died at the age of 86 in Los Angeles. His family confirmed the death on social media, saying he had been battling Alzheimer’s disease and Lewy body dementia.

### Related Links & Sources
- [Original Story Source](https://moviemax.in/news/389358/patrick-stewart-dies-at-86)