---
title: "ജോൺ പോളിനെ അനുസ്മരിച്ച് നടി മഞ്ജു വാര്യർ"
english_title: "Actress Warrier in memory of the late screenwriter John Paul."
publisher: "moviemax.in"
canonical_url: "https://moviemax.in/news/38931/actress-warrier-in-memory-of-the-late-screenwriter-john-paul"
published_at: "2022-04-23T15:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6263cb72bca5b_manju.jpg"
keywords: []
---

# ജോൺ പോളിനെ അനുസ്മരിച്ച് നടി മഞ്ജു വാര്യർ

> **Lead Summary:** അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോളിനെ അനുസ്മരിച്ച് നടി മഞ്ജു വാര്യർ. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ തന്നെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞ് നേരിട്ട് പോയി കണ്ടിരുന്നുവെന്നുവെന്ന് നടി പറയുന്നു. ഒന്നിച്ചൊരു സിനിമ ചെയ്യണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും മഞ്ജു ഫേസ്ബുക്കിൽ കുറിച്ചു.

## Article Content

അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോളിനെ അനുസ്മരിച്ച് നടി മഞ്ജു വാര്യർ. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ തന്നെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞ് നേരിട്ട് പോയി കണ്ടിരുന്നുവെന്നുവെന്ന് നടി പറയുന്നു. ഒന്നിച്ചൊരു സിനിമ ചെയ്യണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും മഞ്ജു ഫേസ്ബുക്കിൽ കുറിച്ചു.

**മഞ്ജു വാര്യരുടെ വാക്കുകൾ **

യാത്ര..മിഴിനീര്‍പൂവുകള്‍..ഇനിയും കഥ തുടരും...വിടപറയും മുമ്പേ...ഞാന്‍ ഞാന്‍ മാത്രം.... ഓർമ്മയ്ക്കായി...ഈ നിമിഷത്തിന് തലവാചകമായേക്കാവുന്ന എത്രയോ സിനിമകൾ! കുറച്ചുദിവസം മുമ്പ് ജോണ്‍പോള്‍ സാറിനെ ആശുപത്രിയില്‍ പോയി കണ്ടിരുന്നു.

[**https://www.facebook.com/photo.php?fbid=564565145025988&set=a.303604424455396&type=3**](https://www.facebook.com/photo.php?fbid=564565145025988&set=a.303604424455396&type=3)

എന്നെ കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞായിരുന്നു അത്. ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അവശതകള്‍ക്കപ്പുറമുള്ള കരളുറപ്പുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്. അത് സത്യമാകുമെന്നുതന്നെയാണ് അല്പം മുമ്പുവരെ ഞാനും വിശ്വസിച്ചിരുന്നത്. യാത്രാമൊഴി.

### Related Links & Sources
- [Original Story Source](https://moviemax.in/news/38931/actress-warrier-in-memory-of-the-late-screenwriter-john-paul)