---
title: "ജോൺ പോളിനെ കാണാൻ ആശുപത്രിയിൽ എത്തി മമ്മൂട്ടി"
english_title: "Actor Mammootty came to see screenwriter John for one last look."
publisher: "moviemax.in"
canonical_url: "https://moviemax.in/news/38926/actor-mammootty-came-to-see-screenwriter-john-for-one-last-look"
published_at: "2022-04-23T14:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6263c269326d3_mammootty.jpg"
keywords: []
---

# ജോൺ പോളിനെ കാണാൻ ആശുപത്രിയിൽ എത്തി മമ്മൂട്ടി

> **Lead Summary:** അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോളിനെ അവസാനമായി ഒരു നോക്ക് കാണാൻ നടൻ മമ്മൂട്ടി എത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രയിൽ എത്തിയാണ് മമ്മൂട്ടി തന്റെ പ്രിയ തിരക്കഥാകൃത്തിനെ കണ്ടത്.

## Article Content

അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോളിനെ അവസാനമായി ഒരു നോക്ക് കാണാൻ നടൻ മമ്മൂട്ടി എത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രയിൽ എത്തിയാണ് മമ്മൂട്ടി തന്റെ പ്രിയ തിരക്കഥാകൃത്തിനെ കണ്ടത്.

മമ്മൂട്ടിക്കൊപ്പം നിർമ്മാതാവ് ആന്റോ ജോസഫും ഉണ്ടായിരുന്നു. ഇന്ന് ഉച്ചയോടെ ആയിരുന്നു മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്തിന്റെ വിയോ​ഗം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം.

രണ്ട് മാസത്തോളമായി വിവിധ ആശുപത്രികളിലായി ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. ശ്വാസ തടസ്സവും രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതും ജോൺ പോളിനെ അവശ നിലയിലാക്കിയിരുന്നു.

ക്രിട്ടിക്കൽ കെയർ ടീമിന്റെ ചികിത്സ വേണ്ടി വന്നതോടെ ഒരു മാസം മുന്പാണ് ആദ്യം ചികിത്സിച്ച ആശുപത്രിയിൽ നിന്ന് മാറ്റിയത്. നില ഗുരുതരമായതോടെ പരിചരണത്തിന് പ്രത്യേക മെഡിക്കൽ സംഘത്തെയും നിയോഗിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/38926/actor-mammootty-came-to-see-screenwriter-john-for-one-last-look)