---
title: "'നല്ല മനുഷ്യനായിരിക്കണം...അതാണ് പ്രധാനം, പാചകം ചെയ്യാനും അറിയണം'; ഭാവിവരനെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ വെളിപ്പെടുത്തി സായി പല്ലവി"
english_title: "Sai Pallavi Reveals What She Wants in Her Future Husband"
publisher: "moviemax.in"
canonical_url: "https://moviemax.in/news/389220/sai-pallavi-future-husband-qualities"
published_at: "2026-10-29T08:01:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae2b0b5b8dd5_sai-pallavi-future-husband-qualities.jpg"
keywords: ["SaiPallavi", "Ramayana", "RanbirKapoor", "KaunBanegaCrorepati", "AmitabhBachchan"]
---

# 'നല്ല മനുഷ്യനായിരിക്കണം...അതാണ് പ്രധാനം, പാചകം ചെയ്യാനും അറിയണം'; ഭാവിവരനെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ വെളിപ്പെടുത്തി സായി പല്ലവി

> **Lead Summary:** **ആ**രാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം രാമായണത്തിൽ സീതാദേവിയായി വേഷമിടാൻ ഒരുങ്ങുകയാണ് പ്രശസ്ത നടി സായി പല്ലവി. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണം പാർട്ട് 1ന്റെ റിലീസിനായി കാത്തിരിക്കുമ്പോൾ ചിത്രത്തിന്‍റെ പ്രൊമോഷൻ തിരക്കുകളിലാണ് താരം.

## Article Content

**ആ**രാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം രാമായണത്തിൽ സീതാദേവിയായി വേഷമിടാൻ ഒരുങ്ങുകയാണ് പ്രശസ്ത നടി സായി പല്ലവി. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണം പാർട്ട് 1ന്റെ റിലീസിനായി കാത്തിരിക്കുമ്പോൾ ചിത്രത്തിന്‍റെ പ്രൊമോഷൻ തിരക്കുകളിലാണ് താരം.

ഇതിന്റെ ഭാഗമായി അടുത്തിടെ പ്രശസ്തമായ 'കൗൺ ബനേഗാ ക്രോർപതി 18' എന്ന ടെലിവിഷൻ ഗെയിം ഷോയിൽ സായി പല്ലവി പങ്കെടുത്തിരുന്നു. ഒപ്പം സഹതാരങ്ങളായ രൺബീർ കപൂർ, രവി ദുബെ എന്നിവരും ഷോയിൽ സന്നിഹിതരായിരുന്നു.

ഷോക്കിടയിൽ, ഷോയുടെ അവതാരകനായ അമിതാഭ് ബച്ചൻ സായി പല്ലവിയോട് തന്റെ ജീവിത പങ്കാളിയിൽ എന്തൊക്കെ ഗുണങ്ങളാണ് താരം ആഗ്രഹിക്കുന്നത് എന്ന് ചോദിക്കുകയുണ്ടായി. അതിന് നടി നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ആദ്യമായി തന്‍റെ ജീവിത പങ്കാളി ഒരു നല്ല മനുഷ്യനായിരിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് സായി പല്ലവി വ്യക്തമാക്കി. അത്തരത്തിലുള്ള ഒരാൾ ഒരിക്കലും കടുത്ത സ്വാർത്ഥനായിരിക്കരുത്.

പകരം സ്വന്തം പ്രവൃത്തികളെക്കുറിച്ചും ജീവിതത്തിലെ സ്ഥാനത്തെക്കുറിച്ചും ആത്മപരിശോധന നടത്താൻ കഴിവുള്ളവനായിരിക്കണം. ജീവിതത്തിൽ തെറ്റുകൾ സംഭവിക്കുന്നത് സ്വാഭാവികമാണെങ്കിലും ആ തെറ്റുകൾ സ്വയം തിരുത്താനും അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും അയാൾക്ക് സാധിക്കണം.

മറ്റുള്ളവരുടെമേൽ കുഴപ്പങ്ങൾ കെട്ടിവെക്കുന്ന സ്വഭാവക്കാരനാകരുത്. വലിയ നിബന്ധനകളോ നീണ്ട പട്ടികയോ തനിക്കില്ലെന്നും ഒരു നല്ല മനുഷ്യനാകുക എന്നതിനൊപ്പം പാചകം ചെയ്യാൻ കൂടി അറിയാമെങ്കിൽ അതൊരു വലിയ കാര്യമാണെന്നും താരം ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു.

ഈ എപ്പിസോഡിൽ സായി പല്ലവിയുടെ ജീവിത യാത്രയെക്കുറിച്ചും കരിയറിനെക്കുറിച്ചും രസകരമായ മറ്റ് ചർച്ചകളും നടന്നു. താൻ മെഡിസിൻ പഠിച്ചതിന് ശേഷം അഭിനയത്തിലേക്ക് വരാനുണ്ടായ തീരുമാനത്തെക്കുറിച്ച് അമിതാഭ് ബച്ചൻ ചോദിച്ചപ്പോൾ അഭിനയിക്കുക എന്നത് ദൈവം തനിക്കായി എഴുതിവെച്ച വിധിയാണെന്നായിരുന്നു സായിയുടെ മറുപടി.

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ രൺബീർ കപൂർ ശ്രീരാമനായും, സായി പല്ലവി സീതാദേവിയായും വേഷമിടുന്നു.

ഏകദേശം 4,000 കോടി രൂപ മുതൽമുടക്കിൽ ഒരുങ്ങുന്ന ഈ ചിത്രം രണ്ട് ഭാഗങ്ങളായാണ് തിയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്‍റെ ആദ്യ ഭാഗം 2026 നവംബർ 5-ന് തിയറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

Sai Pallavi said she wants her life partner to be a good human being—someone who is self-aware, takes responsibility for mistakes, and does not blame others. She also joked that it would be a bonus if he knew how to cook. The remarks came during her appearance on Kaun Banega Crorepati 18, where she appeared alongside Ranbir Kapoor and Ravi Dubey to promote Ramayana.

### Related Links & Sources
- [Original Story Source](https://moviemax.in/news/389220/sai-pallavi-future-husband-qualities)