---
title: "മോനിഷയെ ഞാന്‍ വിവാഹം ചെയ്യാന്‍ പോകുന്നുവെന്ന പ്രചരണം ഞാനും കേട്ടിരുന്നു; വിനീത് പറയുന്നു "
english_title: "I also heard the rumor that I was going to marry Monisha; Says Vineet"
publisher: "moviemax.in"
canonical_url: "https://moviemax.in/news/38920/i-also-heard-the-rumor-that-i-was-going-to-marry-monisha-says-vineet"
published_at: "2022-04-23T13:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6263b7dc82faf_vineeth.jpg"
keywords: []
---

# മോനിഷയെ ഞാന്‍ വിവാഹം ചെയ്യാന്‍ പോകുന്നുവെന്ന പ്രചരണം ഞാനും കേട്ടിരുന്നു; വിനീത് പറയുന്നു 

> **Lead Summary:** ഒരിടയ്ക്ക് മലയാള സിനിമയിലെ ഹിറ്റ് ജോഡികളായിരുന്നു വിനീതും മോനിഷയും. നഖക്ഷതങ്ങള്‍, ഋതുഭേദം, കനകാംബരങ്ങള്‍, ചമ്പക്കുളം തച്ചന്‍, കമലദളം തുടങ്ങി ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങള്‍ ഹിറ്റായി. പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകളും പരന്നു.

## Article Content

ഒരിടയ്ക്ക് മലയാള സിനിമയിലെ ഹിറ്റ് ജോഡികളായിരുന്നു വിനീതും മോനിഷയും. നഖക്ഷതങ്ങള്‍, ഋതുഭേദം, കനകാംബരങ്ങള്‍, ചമ്പക്കുളം തച്ചന്‍, കമലദളം തുടങ്ങി ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങള്‍ ഹിറ്റായി. പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകളും പരന്നു.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ഇത്തരം ഗോസിപ്പുകളെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടന്‍ വിനീത്. മോനിഷയെ ഞാന്‍ വിവാഹം ചെയ്യാന്‍ പോകുന്നുവെന്ന പ്രചരണം ഞാനും കേട്ടിരുന്നു.

രണ്ട് ആര്‍ട്ടിസ്റ്റുകള്‍ ഒന്നിച്ച് റൊമാന്റിക് സീനുകളൊക്കെ അഭിനയിക്കുമ്പോള്‍ അതുപോലെയുള്ള പ്രചരണങ്ങള്‍ വരുന്നത് സ്വഭാവികമാണ്. എന്നാല്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. ആളുകള്‍ ഇങ്ങനെയൊക്കെ പറയുന്നു, നമുക്കൊന്ന് റൊമാന്‍സ് ചെയ്താലോയെന്ന് മോനിഷ ഒരിക്കല്‍ തമാശക്ക് എന്നോട് ചോദിച്ചിരുന്നു. ഞങ്ങളങ്ങനെയായിരുന്നു,’ വിനീത് പറഞ്ഞു.

മോനിഷ വളരെ റിസര്‍വ്ഡായിരുന്നു. എല്ലാവരുമായും അത്ര അടുക്കില്ല. എന്നാല്‍ എപ്പോഴും ചിരിച്ച് പ്ലസന്റായാണ് സംസാരിക്കുക. ഞങ്ങള്‍ തമ്മില്‍ ഒരു നല്ല സുഹൃദ് ബന്ധമായിരുന്നു ഉണ്ടായിരുന്നത്. അതിപ്പോഴും അവരുടെ കുടുംബവുമായും നിലനിര്‍ത്തിപ്പോരുന്നുണ്ട്,’ വിനീത് കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/38920/i-also-heard-the-rumor-that-i-was-going-to-marry-monisha-says-vineet)