---
title: "അത്രയ്ക്ക് പറ്റിയില്ലെങ്കിൽ കാണേണ്ട! നസ്രിയയുടെ വസ്ത്രം കണ്ട് അസഹിഷ്ണുത മൂത്തവർക്ക് കിടിലൻ മറുപടി; വൈറലായി പുതിയ ഫോട്ടോഷൂട്ട്"
english_title: "Actress Nazriya Nazim Responds To Trolls Over Off Shoulder Dress"
publisher: "moviemax.in"
canonical_url: "https://moviemax.in/news/389093/actress-nazriya-nazim-responds-to-trolls-over-dress-style"
published_at: "2026-10-28T10:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae17d07042fe_actress-nazriya-nazim-responds-to-trolls-over-dress-style.jpg"
keywords: []
---

# അത്രയ്ക്ക് പറ്റിയില്ലെങ്കിൽ കാണേണ്ട! നസ്രിയയുടെ വസ്ത്രം കണ്ട് അസഹിഷ്ണുത മൂത്തവർക്ക് കിടിലൻ മറുപടി; വൈറലായി പുതിയ ഫോട്ടോഷൂട്ട്

> **Lead Summary:** ** സൂ**ര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'സീൻ' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ദുബായിൽ നടന്ന പരിപാടിയിൽ പങ്കെടുത്തെത്തിയ നടി നസ്രിയ നസീമിന് നേരെ രൂക്ഷമായ സൈബർ ആക്രമണം. പച്ച നിറത്തിലുള്ള മോഡേൺ ഓഫ് ഷോൾഡർ ഡ്രസ് ധരിച്ചെത്തിയ താരത്തിന്റെ ചിത്രങ്ങൾ വൈറലായതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സദാചാര ആക്രമണങ്ങളും അധിക്ഷേപങ്ങളും ഉയർന്നത്.

## Article Content

** സൂ**ര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'സീൻ' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ദുബായിൽ നടന്ന പരിപാടിയിൽ പങ്കെടുത്തെത്തിയ നടി നസ്രിയ നസീമിന് നേരെ രൂക്ഷമായ സൈബർ ആക്രമണം. പച്ച നിറത്തിലുള്ള മോഡേൺ ഓഫ് ഷോൾഡർ ഡ്രസ് ധരിച്ചെത്തിയ താരത്തിന്റെ ചിത്രങ്ങൾ വൈറലായതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സദാചാര ആക്രമണങ്ങളും അധിക്ഷേപങ്ങളും ഉയർന്നത്.

ശരീരം കാണുന്ന തരത്തിലുള്ള വസ്ത്രധാരണം നസ്രിയയ്ക്ക് ചേരുന്നില്ലെന്നും മലയാള സിനിമയിൽ നാടൻ വേഷങ്ങളിലെത്തിയിരുന്ന താരം ഇപ്പോൾ മാറിയെന്നുമുള്ള തരത്തിലായിരുന്നു ചിലരുടെ വിമർശനങ്ങൾ. മുൻപ് ധനുഷ് ചിത്രം 'നയ്യാണ്ടി'യുടെ റിലീസ് സമയത്ത് സംവിധായകനെതിരെ നസ്രിയ നിയമനടപടി സ്വീകരിച്ച പഴയ സംഭവങ്ങൾ പോലും സോഷ്യൽ മീഡിയയിലൂടെ ചിലർ കുത്തിപ്പൊക്കിയിരുന്നു. കേട്ടാലറയ്ക്കുന്ന തരത്തിലുള്ള കമന്റുകളോടെയായിരുന്നു താരത്തെ ചിലർ കടന്നാക്രമിച്ചത്.

എന്നാൽ ഈ വിമർശനങ്ങൾക്കെല്ലാം അതേ നാണയത്തിൽ മറുപടി നൽകിയിരിക്കുകയാണ് നസ്രിയ ഇപ്പോൾ. തനിക്കെതിരെ സൈബർ ആക്രമണം നടന്ന അതേ പച്ച ഓഫ് ഷോൾഡർ ഡ്രസ് ധരിച്ചുകൊണ്ടുള്ള പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. ചിത്രത്തോടൊപ്പം പ്രത്യേകിച്ച് കുറിപ്പുകൾ ഒന്നും ചേർത്തില്ലെങ്കിലും, വിമർശകർക്കുള്ള ചുട്ട മറുപടിയായാണ് നസ്രിയയുടെ ഈ പോസ്റ്റിനെ ആരാധകരും സോഷ്യൽ മീഡിയയും വിലയിരുത്തുന്നത്.

നസ്രിയയുടെ ഈ ബോൾഡ് ലുക്കിനെ പിന്തുണച്ചും അഭിനന്ദിച്ചും നിരവധി താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. നസ്ലെൻ, മീര നന്ദൻ, ശ്രിന്ദ, അർച്ചന കവി, സംവിധായകൻ ജിത്തു മാധവൻ തുടങ്ങിയ പ്രമുഖർ ചിത്രത്തിന് താഴെ കമന്റുകളുമായെത്തിയിട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം ജിത്തു മാധവൻ ചിത്രത്തിലൂടെ നസ്രിയ തമിഴിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണ് 'സീൻ'.

[A post shared by Nazriya Nazim Fahadh (@nazriyafahadh)](https://www.instagram.com/p/De942NIn2YC/?utm_source=ig_embed&utm_campaign=loading)

**English Summary: **Actress Nazriya Nazim has given a fitting reply to internet trolls who targeted her for wearing an off-shoulder dress during a promotional event in Dubai for her upcoming Tamil film 'Seen' directed by Jeethu Madhavan.

### Related Links & Sources
- [Original Story Source](https://moviemax.in/news/389093/actress-nazriya-nazim-responds-to-trolls-over-dress-style)