---
title: "'ചേച്ചീ പൊളിച്ചു, ഇനി മത്സരത്തിന് ഇറങ്ങുമോ?', 'ഹഹ കാവിലെ പാട്ട് മത്സരത്തിന് മാത്രം';  കിടിലൻ മറുപടിയുമായി റിമി ടോമി"
english_title: "Fitness Is More Than Being Thin: Rimi Tomy’s Post Goes Viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/389088/rimi-tomy-fitness-post-viral"
published_at: "2026-10-28T09:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae17960b5549_rimi-tomy-fitness-post-viral.jpg"
keywords: ["RimiTomy", "FitnessMotivation", "MalayalamSinger", "StrengthTraining", "SocialMedia"]
---

# 'ചേച്ചീ പൊളിച്ചു, ഇനി മത്സരത്തിന് ഇറങ്ങുമോ?', 'ഹഹ കാവിലെ പാട്ട് മത്സരത്തിന് മാത്രം';  കിടിലൻ മറുപടിയുമായി റിമി ടോമി

> **Lead Summary:** ** വ്യാ**യാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വണ്ണം കുറയ്ക്കുന്നതിനെക്കുറിച്ചുമുള്ള നിലപാടുകൾ വ്യക്തമാക്കി ഗായിക റിമി ടോമി പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഫിറ്റ്‌നസ് എന്നാൽ മെലിഞ്ഞിരിക്കുക എന്നത് മാത്രമല്ലെന്നും മാനസികവും ശാരീരികവുമായ കരുത്ത് ആർജ്ജിക്കേണ്ടതിനെക്കുറിച്ചും ആരോഗ്യത്തോടെയിരിക്കേണ്ടതിനെക്കുറിച്ചും റിമി കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്.

## Article Content

** വ്യാ**യാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വണ്ണം കുറയ്ക്കുന്നതിനെക്കുറിച്ചുമുള്ള നിലപാടുകൾ വ്യക്തമാക്കി ഗായിക റിമി ടോമി പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഫിറ്റ്‌നസ് എന്നാൽ മെലിഞ്ഞിരിക്കുക എന്നത് മാത്രമല്ലെന്നും മാനസികവും ശാരീരികവുമായ കരുത്ത് ആർജ്ജിക്കേണ്ടതിനെക്കുറിച്ചും ആരോഗ്യത്തോടെയിരിക്കേണ്ടതിനെക്കുറിച്ചും റിമി കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്.

**റിമി ടോമിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം:**

> "എന്താണ്ട് എട്ട് വര്‍ഷമായി എന്റെ ഭാരം ഒരേ റേഞ്ചിനുള്ളില്‍ തന്നെ ഏറിയും കുറഞ്ഞും നിന്നിരുന്നു. തീര്‍ച്ചയായും കയറ്റിറക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. പരുക്കുകളും, കഠിനമായ കോൻസേർട്ട് ഷെഡ്യൂളുകളും, യാത്രയും, പതിവ് വര്‍ക്കൗട്ടുകളില്‍ നിന്നുള്ള ഇടവേളയും മൂലം എന്റെ ഭാരം കൂടിയിട്ടുണ്ട്. പിന്നെ ഞാന്‍ എന്റെ റൂട്ടീനിലേക്ക് തിരികെ വരും. അതാണ് ജീവിതം.

ഞാന്‍ സ്ഥിരമായി കേള്‍ക്കുന്നൊരു കമന്റുണ്ട്, 'ദിവസവും വണ്ണം കുറഞ്ഞു വരുവാണോ?'. പക്ഷെ സത്യം എന്താണെന്ന് വച്ചാല്‍, എല്ലാ ദിവസവും ഞാന്‍ വണ്ണം കുറയാന്‍ ശ്രമിക്കുന്നില്ലെന്നാണ്. ചിലപ്പോള്‍ എന്റെ വെയ്യിങ് സ്‌കേലിലെ നമ്പര്‍ ഉയരും. ഭാരം കൂടുകയെന്നാല്‍ കൊഴുപ്പ് കൂടുന്നുവെന്ന് മാത്രമല്ല. സ്‌ട്രെങ്ത് ട്രെയ്‌നിങിലൂടെ ശരീരത്തിലെ കൊഴുപ്പ് കുറച്ചു കൊണ്ട് തന്നെ മസിലുകള്‍ ശക്തമാക്കുന്നുണ്ടാകും. സ്‌കെയില്‍ മുഴുവന്‍ കഥയുമാകില്ല പറയുക.

എന്നെ സംബന്ധിച്ച് ഫിറ്റ്‌നസ് എന്നാല്‍ മെലിഞ്ഞിരിക്കുന്നതോ, വെയ്യിങ് സ്‌കേലില്‍ ചെറിയ അക്കം കാണുന്നതോ അല്ല. കരുത്തും, മസിലുകളുടെ മെയിന്റെയ്‌നിങും സ്റ്റാമിന കൂട്ടുന്നതും ഉള്ളിന്റെ ഉള്ളിലൊരു ശക്തി തോന്നുന്നതുമാണ്. പ്രത്യേകിച്ചും 40കളിലുള്ള സ്ത്രീകള്‍ക്ക് അവനവനെ പരിചരിക്കുന്നതിലെ പ്രധാനപ്പെട്ട ഭാഗമാണ് സ്‌ട്രെങ്ത് ട്രെയ്‌നിങ്. ജിമ്മിലെ ഭാരം ഉയര്‍ത്തുന്നതും നടക്കുന്നതും കാര്‍ഡിയോയും യോഗയും സ്വിമ്മിങും നിങ്ങള്‍ ആസ്വദിക്കുന്ന ഏതൊരു ആക്ടിവിറ്റിയും ആയിക്കോട്ടെ, നിങ്ങളുടെ ശരീരത്തെ ചലിപ്പിക്കുന്നൊരു വഴി കണ്ടെത്തുക.

അക്കങ്ങള്‍ വച്ച് നമ്മുടെ വളര്‍ച്ചയെ വിധിക്കുന്നത് നിര്‍ത്തുക. നമ്മുടെ ശരീരത്തിന് എന്ത് ചെയ്യാന്‍ സാധിക്കുമെന്നതില്‍ ഫോക്കസ് ചെയ്യാം. നമുക്ക് എത്രത്തോളം കരുത്ത് തോന്നുന്നുണ്ട്, നമ്മള്‍ എത്ര നന്നായി നമ്മളെ നോക്കുന്നുണ്ട് എന്നതില്‍ ശ്രദ്ധിക്കാം. ഭാരം കുറയ്ക്കുക മാത്രമല്ല ലക്ഷ്യം. ഓരോ വര്‍ഷം കഴിയുന്തോറും കരുത്തും ആരോഗ്യവും ആത്മവിശ്വാസവും നേടിയെടുക്കുകയാണ് ലക്ഷ്യം. ഒരു നമ്പറിനെ മാത്രമായി ചേസ് ചെയ്യരുത്. നിങ്ങളുടെ കരുത്ത് കൂട്ടുക. ആരോഗ്യം സംരക്ഷിക്കുക. നിങ്ങളുടെ യാത്രയെ സ്‌നേഹിക്കുക.

റിമിയുടെ കുറിപ്പിന് പിന്നാലെ നിരവധി പ്രശംസകളാണ് ആരാധകരുടെ ഭാഗത്തുനിന്നും എത്തുന്നത്. ഒപ്പം ചില രസകരമായ കമന്റുകൾക്കും ഗായിക തന്റേതായ ശൈലിയിൽ മറുപടി നൽകിയിട്ടുണ്ട്. 'ചേച്ചീ പൊളിച്ചു, ഇനി മത്സരത്തിന് ഇറങ്ങുമോ?' എന്ന ചോദ്യത്തിന് 'ഹഹ കാവിലെ പാട്ട് മത്സരത്തിന് മാത്രം' എന്നായിരുന്നു റിമിയുടെ തമാശരൂപത്തിലുള്ള മറുപടി.

**English Summary:** Popular Malayalam singer Rimi Tomy has shared an inspiring note on social media emphasizing that fitness is not just about staying thin, but about building physical and mental strength.

### Related Links & Sources
- [Original Story Source](https://moviemax.in/news/389088/rimi-tomy-fitness-post-viral)