---
title: "'റോക്കി ഭായിയെ കാണണം';  കുഞ്ഞാരാധകന് മറുപടിയുമായി യാഷെത്തി"
english_title: "'Must See Rocky Bhai'; Yashetti replied to the child worshiper"
publisher: "moviemax.in"
canonical_url: "https://moviemax.in/news/38904/must-see-rocky-bhai-yashetti-replied-to-the-child-worshiper"
published_at: "2022-04-23T12:46:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6263a7fa4eaf8_ysh.jpg"
keywords: []
---

# 'റോക്കി ഭായിയെ കാണണം';  കുഞ്ഞാരാധകന് മറുപടിയുമായി യാഷെത്തി

> **Lead Summary:** കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ നടനാണ് യാഷ്. കന്നഡ സിനിമാ മേഖലയുടെ തലവര മാറ്റി വരച്ച ചിത്രം കൂടിയായിരുന്നു കെജിഎഫ്. കേരളത്തിലടക്കം നിരവധി ആരാധകരെ സ്വന്തമാക്കാന്‍ യാഷിന് ഇതിനോടകം സാധിച്ചു.

## Article Content

കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ നടനാണ് യാഷ്. കന്നഡ സിനിമാ മേഖലയുടെ തലവര മാറ്റി വരച്ച ചിത്രം കൂടിയായിരുന്നു കെജിഎഫ്. കേരളത്തിലടക്കം നിരവധി ആരാധകരെ സ്വന്തമാക്കാന്‍ യാഷിന് ഇതിനോടകം സാധിച്ചു.

ചിത്രത്തിന്റെ രണ്ടാം ഭാ​ഗം റിലീസ് ആയതിന് പിന്നാലെ താരത്തിന്റേതായ വീഡിയോകളും ചിത്രങ്ങളും കഥകളുമൊക്കെ സോഷ്യൽ മീഡിയയുടെ മനംകവരുകയാണ്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. റോക്കി ഭായിയെ കാണണം എന്ന് ആവശ്യപ്പെടുന്ന കുട്ടി ആരാധകന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്.

[**https://twitter.com/i/status/1517082169394356226**](https://twitter.com/i/status/1517082169394356226)

'കെജിഎഫ് കണ്ട സമയം മുതല്‍ അവന്‍ ഇത് പറയുന്നുണ്ട്, അവന്‍ വളരെ സങ്കടത്തിലാണ്, ഒരിക്കല്‍ നിങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് കുട്ടിയുടെ പങ്കുവച്ചിരിക്കുന്നത്. നിരവധി പേർ വീഡിയോ ഷെയർ ചെയ്യുകയും കാണുകയും ചെയ്തിരുന്നു.

ഒടുവിൽ സാക്ഷാൽ റോക്കി ഭായ് തന്നെ വീഡിയോ കാണ്ടു, മറുപടിയും നൽകി. 'നിന്റെ റോക്കി ഭായ് ഇത് കാണുന്നു. സന്തോഷിക്കൂ, വിഷമിക്കുന്നത് എനിക്ക് ഇഷ്ടമല്ല' എന്നായിരുന്നു യഷിന്റെ മറുപടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/38904/must-see-rocky-bhai-yashetti-replied-to-the-child-worshiper)