---
title: "'നിന്നെ പരിപൂർണ വിശ്വാസം, അതുകൊണ്ട് കൂടെ നിൽക്കുന്നു'; ദിലീപിന് പിറന്നാൾ ആശംസകളുമായി നാദിർഷ, പിന്നാലെ സൈബർ ആക്രമണം"
english_title: "Nadirshah Wishes Dileep on Birthday, Faces Cyber Attack"
publisher: "moviemax.in"
canonical_url: "https://moviemax.in/news/388945/nadirshah-dileep-birthday-cyber-attack"
published_at: "2026-10-27T11:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae03e4f7d6dd_nadirshah-dileep-birthday-cyber-attack.jpg"
keywords: ["Dileep", "Nadirshah", "CyberAttack", "BirthdayWish", "MalayalamCinema"]
---

# 'നിന്നെ പരിപൂർണ വിശ്വാസം, അതുകൊണ്ട് കൂടെ നിൽക്കുന്നു'; ദിലീപിന് പിറന്നാൾ ആശംസകളുമായി നാദിർഷ, പിന്നാലെ സൈബർ ആക്രമണം

> **Lead Summary:** **ന**ടൻ ദിലീപിന് പിറന്നാൾ ആശംസകളുമായി സുഹൃത്തും സംവിധായകനുമായ നാദിർഷ. കുറിപ്പും ചിത്രവും പങ്കുവച്ചതിനു പിന്നാലെ നാദിർഷയ്‌ക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമുണ്ടായി. പതിനാറാം വയസ്സിൽ തുടങ്ങിയ സൗഹൃദത്തെക്കുറിച്ചും ദിലീപിലുള്ള പരിപൂർണ വിശ്വാസത്തെക്കുറിച്ചും വ്യക്തമാക്കിയാണ് നാദിർഷ ആദ്യം കുറിപ്പ് പങ്കുവച്ചത്.

## Article Content

**ന**ടൻ ദിലീപിന് പിറന്നാൾ ആശംസകളുമായി സുഹൃത്തും സംവിധായകനുമായ നാദിർഷ. കുറിപ്പും ചിത്രവും പങ്കുവച്ചതിനു പിന്നാലെ നാദിർഷയ്‌ക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമുണ്ടായി. പതിനാറാം വയസ്സിൽ തുടങ്ങിയ സൗഹൃദത്തെക്കുറിച്ചും ദിലീപിലുള്ള പരിപൂർണ വിശ്വാസത്തെക്കുറിച്ചും വ്യക്തമാക്കിയാണ് നാദിർഷ ആദ്യം കുറിപ്പ് പങ്കുവച്ചത്.

പിന്നാലെ കടുത്ത വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നതോടെ കുറിപ്പിലെ ചില ഭാഗങ്ങൾ മാറ്റി പിറന്നാൾ ആശംസ മാത്രമാക്കി ചുരുക്കുകയും കമന്റ് ബോക്സ് ഓഫ് ചെയ്യുകയും ചെയ്തു.

> നാദിർഷയുടെ ആദ്യ കുറിപ്പ് ഇങ്ങനെയായിരുന്നു: "പതിനാറാം വയസ്സിൽ തുടങ്ങിയ സൗഹൃദമാണ് നമ്മൾ തമ്മിൽ. എനിക്ക് നിന്നെ പരിപൂർണ വിശ്വാസമാണ്. അതുകൊണ്ട് ഞാൻ നിന്റെ കൂടെ നിൽക്കുന്നു. അന്നും ഇന്നും ഇനി എന്നും. പിറന്നാൾ ആശംസകൾ പ്രിയപ്പെട്ട നൻപാ."

ഈ കുറിപ്പിനെതിരെയാണ് രൂക്ഷ വിമർശനങ്ങൾ ഉയർന്നത്. പിന്നാലെ, 'പതിനാറാം വയസ്സിൽ തുടങ്ങിയ സൗഹൃദം, പിറന്നാൾ ആശംസകൾ പ്രിയപ്പെട്ട നൻപാ' എന്ന ഭാഗം മാത്രമാക്കി കുറിപ്പ് ചുരുക്കി.

1990കളുടെ തുടക്കത്തിൽ എറണാകുളം മഹാരാജാസ് കോളജിൽവച്ചാണ് ദിലീപും നാദിർഷയും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്. തുടർന്ന് കലാഭവൻ മിമിക്രി ട്രൂപ്പിലൂടെയും 'ദേ മാവേലി കൊമ്പത്ത്' എന്ന ഹിറ്റ് ഓഡിയോ കാസറ്റ് പരമ്പരയിലൂടെയും ഇരുവരും ജനപ്രിയ കൂട്ടുകെട്ടായി മാറി. 1991ൽ 'ഉള്ളടക്കം' എന്ന ചിത്രത്തിൽ സംവിധായകൻ കമലിന്റെ സഹായിയായാണ് ദിലീപ് സിനിമാരംഗത്തേക്ക് കടന്നത്.

'എന്നോടിഷ്ടം കൂടാമോ', 'കാസർകോട് കാദർഭായ്' തുടങ്ങിയ ചിത്രങ്ങളിലൂടെ നാദിർഷയും അഭിനയരംഗത്തെത്തി. തുടർന്ന് 'സൈന്യം', 'മാനത്തെ കൊട്ടാരം' എന്നീ ചിത്രങ്ങളിലൂടെയും 'കോമിക്കോള' എന്ന ടെലിവിഷൻ പരിപാടിയിലൂടെയും ഇരുവരും ജനപ്രീതി നേടി.

ദിലീപ് മലയാള സിനിമയിലെ മുൻനിര നായകനായി വളർന്നപ്പോഴും മിമിക്രി, ഗാനരചന, ആലാപനം എന്നീ മേഖലകളിൽ നാദിർഷ സജീവമായിരുന്നു. 'അമർ അക്ബർ അന്തോണി' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.

തുടർന്ന് 'കട്ടപ്പനയിലെ ഋത്വിക് റോഷൻ', 'മേരാ നാം ഷാജി' എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. ദിലീപിനെ നായകനാക്കിയതാണ് നാദിർഷ തന്‍റെ നാലാമത്തെ ചിത്രത്തിന്‍റെ പണിപ്പുരയിലാണ്.

Nadirshah posted a birthday greeting for actor Dileep, along with a note about their long-standing friendship and trust. The post drew strong online criticism, after which he trimmed the message and turned off the comment section.

### Related Links & Sources
- [Original Story Source](https://moviemax.in/news/388945/nadirshah-dileep-birthday-cyber-attack)