---
title: "പരിഭ്രമിക്കാതെ ശാന്തനായി കടയുടമ....! കടയിലിരുന്ന യുവാവിനെ സ്നേഹത്തോടെ കെട്ടിപ്പിടിച്ച് കുരങ്ങ്; ഒഡീഷയിൽ നിന്നുള്ള വീഡിയോ വൈറൽ"
english_title: "Monkey Hugs Shop Owner in Odisha; Video Goes Viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/388838/odisha-monkey-hugs-shop-owner-viral-video"
published_at: "2026-10-26T16:09:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf2e261cf4a_odisha-monkey-hugs-shop-owner-viral-video.jpg"
keywords: ["OdishaVideo", "MonkeyHug", "ViralClip", "WildlifeBehavior", "ShopOwner"]
---

# പരിഭ്രമിക്കാതെ ശാന്തനായി കടയുടമ....! കടയിലിരുന്ന യുവാവിനെ സ്നേഹത്തോടെ കെട്ടിപ്പിടിച്ച് കുരങ്ങ്; ഒഡീഷയിൽ നിന്നുള്ള വീഡിയോ വൈറൽ

> **Lead Summary:** ** ഒ**ഡീഷയിലെ ഒരു മൊബൈൽ റിപ്പയർ ഷോപ്പിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കടയിലെത്തിയ കുരങ്ങ് യുവാവിനെ കെട്ടിപ്പിടിക്കുന്നതാണ് വീഡിയോയിലുള്ളത്. ഫോണിൽ നോക്കി കടയിലിരിക്കുകയായിരുന്നു യുവാവ്. അപ്പോഴാണ് കുരങ്ങൻ കടയിലേക്ക് എത്തുന്നത്.

## Article Content

** ഒ**ഡീഷയിലെ ഒരു മൊബൈൽ റിപ്പയർ ഷോപ്പിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കടയിലെത്തിയ കുരങ്ങ് യുവാവിനെ കെട്ടിപ്പിടിക്കുന്നതാണ് വീഡിയോയിലുള്ളത്. ഫോണിൽ നോക്കി കടയിലിരിക്കുകയായിരുന്നു യുവാവ്. അപ്പോഴാണ് കുരങ്ങൻ കടയിലേക്ക് എത്തുന്നത്.

കടയിലുണ്ടായിരുന്ന മറ്റൊരു യുവാവ് കുരങ്ങിനെ കാണിച്ചുകൊടുത്ത ശേഷം പുറത്തേക്ക് പോകുന്നതും വീഡിയോയിൽ കാണാം. പിന്നാലെ കുരങ്ങ് യുവാവിനെ കെട്ടിപ്പിടിച്ചു. ആദ്യം ഒന്നമ്പരന്നെങ്കിലും യുവാവ് പരിഭ്രമിക്കാതെ ശാന്തനായി ഇരുന്നു. കുരങ്ങിനെ തള്ളിമാറ്റാനോ ഭയപ്പെടുത്താനോ ശ്രമിച്ചില്ല. കുറച്ചുസമയം കടയുടമയുടെ അടുത്ത് ചെലവഴിച്ച ശേഷം കുരങ്ങ് ശാന്തമായി മടങ്ങിപ്പോയി.

കടയുടമയുടെ ശാന്തമായ പെരുമാറ്റത്തെയും കുരങ്ങിന്റെ സ്നേഹപ്രകടനത്തെയും പ്രശംസിച്ച് നിരവധി പേരാണ് കമന്റ് ചെയ്തത്. 'ഇത്രയും മനോഹരമായ കാഴ്ച കാണുമ്പോൾ ആർക്കാണ് കെട്ടിപ്പിടിക്കാൻ തോന്നാത്തത്' എന്ന് ഒരാൾ കുറിച്ചു. കടയുടമ തിരികെ കെട്ടിപ്പിടിക്കണമായിരുന്നുവെന്ന് മറ്റുചിലർ പറഞ്ഞു.

'മഞ്ഞ ഷർട്ടിട്ടയാൾ തിരിഞ്ഞുപോലും നോക്കാതെ ഓടിക്കളഞ്ഞു' എന്നും 'ആരോ ആക്രമിക്കാൻ വരികയാണെന്നാണ് ആദ്യം കരുതിയത്, സുഹൃത്ത് സുഖവിവരം അന്വേഷിക്കാൻ എത്തിയതായിരുന്നു' എന്നിങ്ങനെയും കമന്റുകളുണ്ട്. ഇത് എഐ ആണോ എന്ന് സംശയിച്ചവരുമുണ്ട്. എന്നാൽ വന്യമൃഗങ്ങളിൽ നിന്ന് ഇത്തരം പെരുമാറ്റം അപൂർവമാണെന്നും ഇവർ തമ്മിൽ മുൻപരിചയം ഉണ്ടായിരിക്കാമെന്നും ചിലർ ചൂണ്ടിക്കാട്ടി.

വന്യമൃഗങ്ങൾ അടുത്തുവരുമ്പോൾ പരിഭ്രമിക്കാതെ ശാന്തനായി ഇരുന്ന യുവാവിനെ ആളുകൾ പ്രശംസിക്കുന്നുണ്ട്. അതേസമയം വന്യമൃഗങ്ങളുടെ പെരുമാറ്റം പ്രവചിക്കാൻ കഴിയില്ലെന്നും അതിനാൽ ജാഗ്രത വേണമെന്നുമാണ് വിദഗ്ധർ പറയുന്നത്.

A video from a mobile repair shop in Odisha has gone viral after a monkey was seen hugging a young man seated inside the store. The man remained calm throughout, drawing praise online for his composed response, while experts cautioned that wild animal behavior is unpredictable.

### Related Links & Sources
- [Original Story Source](https://moviemax.in/news/388838/odisha-monkey-hugs-shop-owner-viral-video)