---
title: "'ലാലേട്ടൻ വീട്ടിലേക്ക് ക്ഷണിച്ചിരുന്നോ? അതോ സ്ക്രിപ്റ്റഡോ ...?'; ബിഗ് ബോസിലെ അന്നത്തെ ക്ഷണത്തെക്കുറിച്ച് മനസ്സ് തുറന്ന് ആദിലയും നൂറയും"
english_title: "Adilah and Noora Clarify Mohanlal’s House Invitation Was Genuine, Not Scripted"
publisher: "moviemax.in"
canonical_url: "https://moviemax.in/news/388743/mohanlal-house-invitation-adilah-noora"
published_at: "2026-10-26T08:17:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adec087bd826_mohanlal-house-invitation-adilah-noora.jpg"
keywords: ["BiggBossMalayalam", "Mohanlal", "Adilah", "Noora", "YouTubeVideo"]
---

# 'ലാലേട്ടൻ വീട്ടിലേക്ക് ക്ഷണിച്ചിരുന്നോ? അതോ സ്ക്രിപ്റ്റഡോ ...?'; ബിഗ് ബോസിലെ അന്നത്തെ ക്ഷണത്തെക്കുറിച്ച് മനസ്സ് തുറന്ന് ആദിലയും നൂറയും

> **Lead Summary:** ** ബിഗ്** ബോസ് മലയാളത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധയും പ്രീതിയും പിടിച്ചുപറ്റിയ താരങ്ങളാണ് ലെസ്ബിയൻ ദമ്പതികളായ ആദിലയും നൂറയും. ഷോയ്ക്കിടെ ഒരു സഹമത്സരാർത്ഥി ഇവരെ സ്വന്തം വീട്ടിൽ കയറ്റില്ലെന്ന് പറഞ്ഞപ്പോൾ, അവതാരകനായ മോഹൻലാൽ ഇരുവരെയും തന്റെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചത് വലിയ രീതിയിൽ ചർച്ചയായിരുന്നു. ബിഗ് ബോസിന്റെ പുതിയ സീസൺ പുരോഗമിക്കവേ, മോഹൻലാലിന്റെ ആ അന്നത്തെ ക്ഷണത്തിന് പിന്നീട് എന്ത് സംഭവിച്ചു എന്ന് വ്യക്തമാക്കുകയാണ് ഇരുവരും.

## Article Content

** ബിഗ്** ബോസ് മലയാളത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധയും പ്രീതിയും പിടിച്ചുപറ്റിയ താരങ്ങളാണ് ലെസ്ബിയൻ ദമ്പതികളായ ആദിലയും നൂറയും. ഷോയ്ക്കിടെ ഒരു സഹമത്സരാർത്ഥി ഇവരെ സ്വന്തം വീട്ടിൽ കയറ്റില്ലെന്ന് പറഞ്ഞപ്പോൾ, അവതാരകനായ മോഹൻലാൽ ഇരുവരെയും തന്റെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചത് വലിയ രീതിയിൽ ചർച്ചയായിരുന്നു. ബിഗ് ബോസിന്റെ പുതിയ സീസൺ പുരോഗമിക്കവേ, മോഹൻലാലിന്റെ ആ അന്നത്തെ ക്ഷണത്തിന് പിന്നീട് എന്ത് സംഭവിച്ചു എന്ന് വ്യക്തമാക്കുകയാണ് ഇരുവരും.

> തങ്ങളുടെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയിലൂടെയാണ് ആദിലയും നൂറയും ആരാധകരുടെ സംശയങ്ങൾക്ക് മറുപടി നൽകിയത്. "ലാലേട്ടൻ പിന്നീട് വിളിച്ചിരുന്നോ വീട്ടിലേക്ക് ക്ഷണിച്ചോ എന്നൊക്കെ ഇപ്പോഴും പലരും ചോദിക്കാറുണ്ട്. ഫിനാലെ സമയത്ത് കണ്ടപ്പോഴും 'യു ആർ ഓൾവേയ്സ് വെൽക്കം' എന്ന് അദ്ദേഹം പറഞ്ഞിരുന്നു. രണ്ടുപേരുടെയും സമയം നോക്കി സൗകര്യപ്രദമായ ഒരു ദിവസം കാണാമെന്നും ഒരുമിച്ച് ഭക്ഷണം കഴിക്കാമെന്നും ലാലേട്ടൻ ഉറപ്പു നൽകിയിരുന്നതാണ്" - ആദില വ്യക്തമാക്കി.

എന്നാൽ ലാലേട്ടന്റെ അമ്മയ്ക്ക് സുഖമില്ലാതായതും തുടർന്നുണ്ടായ തിരക്കുകളും കാരണമാണ് ആ കൂടിക്കാഴ്ച നടക്കാതെ പോയതെന്ന് ഇരുവരും പറഞ്ഞു. ലാലേട്ടൻ വലിയ തിരക്കുള്ള വ്യക്തിയായതിനാൽ പിന്നീട് തങ്ങളും ഫോളോ അപ്പ് ചെയ്യാൻ പോയില്ലെന്നും, സമയമാകുമ്പോൾ ആ കൂടിക്കാഴ്ച നടക്കുമെന്നാണ് കരുതുന്നതെന്നും നൂറ കൂട്ടിച്ചേർത്തു.

> ഷോയിലെ ലാലേട്ടന്റെ ആ ക്ഷണം മുൻകൂട്ടി തയ്യാറാക്കിയ സ്ക്രിപ്റ്റ് ആയിരുന്നോ എന്ന ചോദ്യത്തിനും ഇരുവരും വ്യക്തമായ മറുപടി നൽകി. "ഒരിക്കലും അത് സ്ക്രിപ്റ്റഡ് ആയിരുന്നില്ല. അദ്ദേഹം ഹൃദയത്തിൽ നിന്ന് പറഞ്ഞതാണ്. ഞങ്ങളെ പിന്തുണച്ചതിന്റെ പേരിൽ ലാലേട്ടന് വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിരുന്നു. എന്നിട്ടും ഫിനാലെ വേദിയിൽ വെച്ച് അദ്ദേഹം ഞങ്ങളോട് ആ ക്ഷണം ആവർത്തിച്ചു. സ്ക്രിപ്റ്റഡ് ആയിരുന്നെങ്കിൽ അദ്ദേഹത്തിന് അതിന് ശേഷം മിണ്ടാതിരിക്കാമായിരുന്നല്ലോ" - ആദിലയും നൂറയും പറഞ്ഞു.

Former Bigg Boss Malayalam contestants Adilah and Noora have clarified what happened to Mohanlal’s much-discussed house invitation. In a YouTube video, they said the gesture was genuine, not scripted, and that a meeting was delayed due to the actor’s family issues and busy schedule.

### Related Links & Sources
- [Original Story Source](https://moviemax.in/news/388743/mohanlal-house-invitation-adilah-noora)