---
title: "ആവേശത്തിന്റെ മുൾമുനയിൽനിർത്തി 'സിബിഐ 5 ദ ബ്രെയിൻ' ട്രെയിലര്‍ പുറത്ത് "
english_title: "'CBI 5 The Brain' trailer out on the verge of excitement"
publisher: "moviemax.in"
canonical_url: "https://moviemax.in/news/38872/cbi-5-the-brain-trailer-out-on-the-verge-of-excitement"
published_at: "2022-04-23T08:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62636e1e5e8c6_cbi.jpg"
keywords: []
---

# ആവേശത്തിന്റെ മുൾമുനയിൽനിർത്തി 'സിബിഐ 5 ദ ബ്രെയിൻ' ട്രെയിലര്‍ പുറത്ത് 

> **Lead Summary:** **മ**മ്മൂട്ടി നായകനായ ചിത്രം 'സിബിഐയുടെ അഞ്ചാം' ഭാഗത്തിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കെ മധുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി 'സേതുരാമയ്യര്‍' ആയി വരുമ്പോള്‍ എല്ലാവരും പ്രതീക്ഷകളിലാണ്.

## Article Content

**മ**മ്മൂട്ടി നായകനായ ചിത്രം 'സിബിഐയുടെ അഞ്ചാം' ഭാഗത്തിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കെ മധുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി 'സേതുരാമയ്യര്‍' ആയി വരുമ്പോള്‍ എല്ലാവരും പ്രതീക്ഷകളിലാണ്.

മമ്മൂട്ടിയുടെ 'സിബിഐ' അഞ്ചാം സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നു. ഇപ്പോഴിതാ മമ്മൂട്ടി ചിത്രം 'സിബിഐ 5 ദ ബ്രെയിൻ' ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

'ആ 20 മിനിറ്റിലുണ്ട് ബാലുവിന്റെ എല്ലാ സംശയങ്ങള്‍ക്കുമുള്ള ഉത്തരം' എന്ന സേതുരാമയ്യരുടെ ഡയലോഗുമായി ആകാംക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നതു തന്നെയാണ് ട്രെയിലറും. 'സിബിഐ'യുടെ അഞ്ചാം വരവില്‍ എന്തൊക്കെയാകും എന്ന് കാത്തിരുന്നു തന്നെ കാണണം.

അന്നും ഇന്നും ഒരു മാറ്റവുമില്ലാതെ 'സേതുരാമയ്യരാ'യി മമ്മൂട്ടിയെ കാണാനാകും എന്ന് തന്നെയാണ് ട്രെയിലറില്‍ നിന്നും വ്യക്തമാകുന്നത്. മെയ് ഒന്ന് ഞായറാഴ്‍ചയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ആശാ ശരത്താണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്.

തിരുവനന്തപുരം, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളും ലൊക്കേഷനുകളാണ്. മുകേഷ്, രണ്‍ജി പണിക്കര്‍, സായ് കുമാര്‍ എന്നിവര്‍ക്കൊപ്പം ഒട്ടേറെ താരങ്ങള്‍ ചിത്രത്തിന്‍റെ ഭാഗമാകും. മലയാളത്തില്‍ ഇങ്ങനൊരു സിനിമ വരുമ്പോള്‍ അതൊരു ചരിത്രവുമാണ്.

മമ്മൂട്ടി- കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ 'സിബിഐ' സീരിസിലെ ആദ്യ ചിത്രമായ 'ഒരു സിബിഐ ഡയറികുറിപ്പ്' പുറത്തിറങ്ങുന്നത് 1988ലാണ്. പിന്നീട് 'ജാഗ്രത', 'സേതുരാമയ്യര്‍ സിബിഐ', 'നേരറിയാന്‍ സിബിഐ' എന്നീ ചിത്രങ്ങളും പുറത്തെത്തി.

'സേതുരാമയ്യരായി' മമ്മൂട്ടി എത്തുമ്പോള്‍ ഇത്തവണ പല മാറ്റങ്ങളും ചിത്രത്തിനുണ്ട്. ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് സംഗീത സംവിധായകൻ ശ്യാമിന് പകരം ജേക്സ് ബിജോയ് ആണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/38872/cbi-5-the-brain-trailer-out-on-the-verge-of-excitement)