---
title: "'വ്യത്യസ്ത ആശയങ്ങളുള്ള ആറ് പേരാണ് ഞങ്ങൾ, ചർച്ചകളിലേക്ക് എന്റെ വിവാഹത്തെ വലിച്ചിഴക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു';  ദിയ വിവാദത്തിൽ പ്രതികരിച്ച് അഹാന കൃഷ്ണ"
english_title: "Ahaana Krishna Responds to Diya Row, Questions Dragging Her Marriage Into It"
publisher: "moviemax.in"
canonical_url: "https://moviemax.in/news/388682/ahaana-krishna-diya-row-response"
published_at: "2026-10-25T16:50:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adde7745c7bc_ahaana-krishna-diya-row-response.jpg"
keywords: ["AhaanaKrishna", "DiyaKrishna", "KeralaControversy", "SocialMediaBacklash", "KrishnaKumarFamily"]
---

# 'വ്യത്യസ്ത ആശയങ്ങളുള്ള ആറ് പേരാണ് ഞങ്ങൾ, ചർച്ചകളിലേക്ക് എന്റെ വിവാഹത്തെ വലിച്ചിഴക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു';  ദിയ വിവാദത്തിൽ പ്രതികരിച്ച് അഹാന കൃഷ്ണ

> **Lead Summary:** ** **കേരളത്തെക്കുറിച്ച് വിദ്വേഷ വീഡിയോ പങ്കുവെച്ച യൂട്യൂബറെ പിന്തുണച്ച് നടി ദിയ കൃഷ്ണ നടത്തിയ കമന്റ് വലിയ വിവാദമായിരുന്നു. ദിയയുടെ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം ഉയർന്നതോടെ, കൃഷ്ണകുമാർ കുടുംബത്തിനെതിരെ മൊത്തത്തിൽ സൈബർ ആക്രമണം ശക്തമായി.കുടുംബത്തിലെ എല്ലാവരെയും വിഷയത്തിലേക്ക് വലിച്ചിഴക്കുന്നതിനിടെയാണ് മൂത്ത സഹോദരി അഹാന കൃഷ്ണയുടെ പ്രതികരണം.

## Article Content

** **കേരളത്തെക്കുറിച്ച് വിദ്വേഷ വീഡിയോ പങ്കുവെച്ച യൂട്യൂബറെ പിന്തുണച്ച് നടി ദിയ കൃഷ്ണ നടത്തിയ കമന്റ് വലിയ വിവാദമായിരുന്നു. ദിയയുടെ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം ഉയർന്നതോടെ, കൃഷ്ണകുമാർ കുടുംബത്തിനെതിരെ മൊത്തത്തിൽ സൈബർ ആക്രമണം ശക്തമായി.കുടുംബത്തിലെ എല്ലാവരെയും വിഷയത്തിലേക്ക് വലിച്ചിഴക്കുന്നതിനിടെയാണ് മൂത്ത സഹോദരി അഹാന കൃഷ്ണയുടെ പ്രതികരണം.

വ്യത്യസ്ത ആശയങ്ങളും കാഴ്ചപ്പാടുകളുമുള്ള ആറ് പേരാണ് തങ്ങളെന്നും, ഒരു വ്യക്തിയുടെ അഭിപ്രായം എങ്ങനെയാണ് പെട്ടെന്ന് കുടുംബത്തിന്റെ പ്രത്യയശാസ്ത്രമായി മാറുന്നതെന്നും അഹാന ചോദിക്കുന്നു.ഇൻസ്റ്റഗ്രാം കുറിപ്പിലൂടെയായിരുന്നു അഹാനയുടെ തുറന്ന പ്രതികരണം.

**അഹാനയുടെ കുറിപ്പ് ഇങ്ങനെ:**

ഞാൻ പറഞ്ഞതോ ചെയ്തതോ ആയ എന്തെങ്കിലും കാര്യത്തിൽ വിയോജിപ്പുണ്ടെങ്കിൽ എന്നോട് തന്നെ പറയണം. എന്റെ പിതാവ് പറഞ്ഞ കാര്യമാണെങ്കിൽ അദ്ദേഹത്തോടും, അമ്മയോ സഹോദരിമാരോ പറഞ്ഞ കാര്യമാണെങ്കിൽ അവരോടും നേരിട്ട് ചോദിക്കണം.ഞങ്ങൾ ഒരു കുടുംബമാണെങ്കിലും സ്വന്തമായ ചിന്തകളും ആശയങ്ങളും അഭിപ്രായങ്ങളും കാഴ്ചപ്പാടുകളുമുള്ളവരാണ്. ഒരു കുടുംബമായതുകൊണ്ട് ഞങ്ങൾക്ക് എല്ലാവർക്കും ഒരൊറ്റ അഭിപ്രായമാണെന്നോ, ഒരാൾ പറയുന്നതിനും ചെയ്യുന്നതിനും കുടുംബം മൊത്തം ഉത്തരവാദിയാണെന്നോ അർത്ഥമില്ല.

വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും അത് ഞങ്ങളുടെ ഐക്യത്തിന് തടസ്സമല്ല. എന്ത് സാഹചര്യമുണ്ടായാലും ഞങ്ങൾ പരസ്പരം പിന്തുണയ്ക്കും, കൂടെ നിൽക്കും.പൊതുരംഗത്തുള്ളപ്പോൾ വിമർശനങ്ങൾ സാധാരണമാണ്. എന്നാൽ ഒരാളുമായി ബന്ധപ്പെട്ട വിഷയം വരുമ്പോൾ എന്തിനാണ് മുഴുവൻ കുടുംബത്തെയും അതിലേക്ക് വലിച്ചിഴക്കുന്നത്? ഒരാളുടെ അഭിപ്രായം എങ്ങനെയാണ് പെട്ടെന്ന് കുടുംബത്തിന്റെ മൊത്തം ആശയമായി മാറുന്നത്?

വിഷയവുമായി ബന്ധപ്പെട്ട ചർച്ചകളിലേക്ക് എന്റെ വിവാഹത്തെ വലിച്ചിഴക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു. പുരോഗമനവാദത്തെക്കുറിച്ചും യുക്തിചിന്തയെക്കുറിച്ചും വാചാലരാകുന്നവർ തികച്ചും വ്യക്തിപരവും അപ്രസക്തവുമായ കാര്യം ചർച്ചയിലേക്ക് കൊണ്ടുവരുന്നത് പലതും സൂചിപ്പിക്കുന്നു.വിമർശനങ്ങൾ ഉന്നയിക്കുന്നതും ബന്ധമില്ലാത്ത കാര്യങ്ങളെ വലിച്ചിഴക്കുന്നതും രണ്ടാണ്.

ഈ പ്രവണത ഒറ്റരാത്രികൊണ്ട് മാറില്ലെന്ന് അറിയാം. എങ്കിലും ഒരിക്കലെങ്കിലും ഇക്കാര്യം പറയണമെന്ന് തോന്നി.ഒരാളുടെ വാക്കുകൾക്കും പ്രവൃത്തികൾക്കും അവരെ തന്നെ ഉത്തരവാദികളാക്കുന്നതും, അവരുമായി ബന്ധമുള്ള എല്ലാവരെയും മറുപടി പറയാൻ നിർബന്ധിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്.

ഞങ്ങൾ ഒരു കുടുംബമെന്ന നിലയിൽ ഒന്നാണ്. എന്നാൽ ചിന്തിക്കുന്നതും സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും ഓരോരുത്തരും അവരവരുടെ വ്യക്തിത്വത്തിനനുസരിച്ചാണ്. ഞങ്ങളിൽ ആരുടെയെങ്കിലും അഭിപ്രായത്തോട് വിയോജിപ്പുണ്ടെങ്കിൽ അത് പ്രകടിപ്പിക്കാം. എന്നാൽ ചർച്ച ആ വ്യക്തിയെക്കുറിച്ചോ വിഷയത്തെക്കുറിച്ചോ മാത്രമാകണം. കുടുംബത്തിലെ എല്ലാവരെയും ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ലെന്നും അഹാന വ്യക്തമാക്കി.

Ahaana Krishna has responded to the controversy surrounding Diya Krishna’s remarks in support of a YouTuber who shared an anti-Kerala video. In an Instagram note, Ahaana said her family should not be collectively blamed for one person’s opinion and objected to her marriage being dragged into the discussion.

### Related Links & Sources
- [Original Story Source](https://moviemax.in/news/388682/ahaana-krishna-diya-row-response)