---
title: "'നായർക്ക് പകരം നാറി... എന്റെ കുടുംബത്തിൽ മാത്രം എന്താ ഇങ്ങനെ?'; പാന്‍ കാര്‍ഡിലെ അച്ഛന്റെ പേരിൽ വന്ന അബദ്ധം തമാശയോടെ പങ്കുവെച്ച് ശ്രീവിദ്യ മുല്ലച്ചേരി"
english_title: "Sreevidya Mullachery Shares Humorous Take on PAN Card Name Error"
publisher: "moviemax.in"
canonical_url: "https://moviemax.in/news/388665/sreevidya-mullachery-pan-card-name-error"
published_at: "2026-10-25T14:47:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6addcd2c2556f_sreevidya-mullachery-pan-card-name-error.jpg"
keywords: ["SreevidyaMullachery", "PANCard", "RahulRamachandran", "KeralaNews", "CelebrityNews"]
---

# 'നായർക്ക് പകരം നാറി... എന്റെ കുടുംബത്തിൽ മാത്രം എന്താ ഇങ്ങനെ?'; പാന്‍ കാര്‍ഡിലെ അച്ഛന്റെ പേരിൽ വന്ന അബദ്ധം തമാശയോടെ പങ്കുവെച്ച് ശ്രീവിദ്യ മുല്ലച്ചേരി

> **Lead Summary:** ** ഭർ**ത്താവും സംവിധായകനുമായ രാഹുൽ രാമചന്ദ്രന്റെ പാൻ കാർഡ് തിരുത്താൻ കൊടുത്തപ്പോൾ ഉണ്ടായ ഗുരുതരമായ അബദ്ധം ചൂണ്ടിക്കാട്ടി നടി ശ്രീവിദ്യ മുല്ലച്ചേരി. പാൻ കാർഡിലെ അച്ഛന്റെ പേര് തെറ്റായി അച്ചടിച്ചുവന്ന വിവരമാണ് താരം തമാശ ശൈലിയിൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

## Article Content

** ഭർ**ത്താവും സംവിധായകനുമായ രാഹുൽ രാമചന്ദ്രന്റെ പാൻ കാർഡ് തിരുത്താൻ കൊടുത്തപ്പോൾ ഉണ്ടായ ഗുരുതരമായ അബദ്ധം ചൂണ്ടിക്കാട്ടി നടി ശ്രീവിദ്യ മുല്ലച്ചേരി. പാൻ കാർഡിലെ അച്ഛന്റെ പേര് തെറ്റായി അച്ചടിച്ചുവന്ന വിവരമാണ് താരം തമാശ ശൈലിയിൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

'ഗയ്സ്, എന്‍റെ വീട്ടിലെ ഒരു വിഷമകരമായ ഒരു കാര്യം പറയാൻ വേണ്ടി വന്നതാണ്. എന്‍റെ ഭര്‍ത്താവ് പാന്‍ കാര്‍ഡ് ചെയ്ഞ്ച് ചെയ്യാൻ കൊടുത്തിട്ട് തിരിച്ചു കിട്ടി. തിരിച്ചു കിട്ടിയപ്പോ അച്ഛന്‍റെ പേരിന്‍റെ സ്ഥാനത്ത് രാമചന്ദ്രൻ നായർക്ക് പകരം രാമചന്ദ്രൻ നാറി എന്ന് ടൈപ്പ് ചെയ്ത് അവര് തന്നു. എന്തൊരു കഷ്ടമാണെന്ന് ആലോചിക്കണേ. അച്ഛൻ ഇപ്പോ ജീവിച്ചിരിപ്പില്ല.

ജീവിച്ചിരുന്ന അത്രയും കാലം ഒരു മനുഷ്യനെക്കൊണ്ടും മോശം പറയിപ്പിക്കാണ്ട് ഒരുപാട് കുട്ടികൾക്ക് അറിവ് പകർന്നു കൊടുത്ത ഒരു മനുഷ്യനാണ്. ഇത് കിട്ടിയപ്പോ മുതൽ എന്‍റെ ഭര്‍ത്താവും അമ്മയുമൊക്കെ സോഫയില്‍ കമിഴ്ന്നു കിടന്ന് കരച്ചിലാണ്.- ശ്രീവിദ്യ പറഞ്ഞു. എവിടെയെങ്കിലും കൊണ്ട് ഇത് കൊടുക്കാൻ പറ്റുമോ എന്നും രാഹുലും വിഡിയോയില്‍ ചോദിച്ചു.

ശരിക്കും രാമചന്ദ്രൻ നാറി എന്നല്ല, രാമചന്ദ്രൻ നരി എന്ന് പറഞ്ഞാണ് രാഹുലിനെ ശ്രീവിദ്യ ആശ്വസിപ്പിച്ചത്. തന്‍റെ അച്ഛന്‍റെ പേരും പണ്ട് ഇതുപോലെ മാറ്റി എഴുതിയിട്ടുണ്ടെന്നും ശ്രീവിദ്യ പറഞ്ഞു. 'പണ്ട് എന്‍റെ അച്ഛൻ കരിച്ചേരി കുഞ്ഞമ്പു നായർ എന്ന് എഴുതിയതിന് പകരം ഏതോ ഒരുത്തൻ വന്നിട്ട് രസീതില്‍ കരിച്ചേരി കുഞ്ഞമ്പു നായ എന്ന് എഴുതിയിട്ട് പോയിട്ടുണ്ട്.

എനിക്കറിയില്ല എന്‍റെ കുടുംബത്തിൽ മാത്രം എന്തിനാണ് ഇത്ര രൂക്ഷ വിമർശനം എന്ന്. വെറുതെയല്ല കാരണവന്മാർ പറയുന്നത് ജാതിയും മതവും പറയരുതെന്ന്.' ശ്രീവിദ്യ പറഞ്ഞു.

Actress Sreevidya Mullachery shared a humorous video after her husband Rahul Ramachandran’s updated PAN card came back with a misspelt father’s name. The card reportedly printed ‘Nair’ as ‘Naari,’ prompting the couple to react to the mistake on social media.

### Related Links & Sources
- [Original Story Source](https://moviemax.in/news/388665/sreevidya-mullachery-pan-card-name-error)