---
title: "'എത്ര നല്ല ഹൃദയമുണ്ടായാലും പിച്ചിച്ചീന്തും'; സൈബർ ആക്രമണങ്ങൾക്ക് പിന്നാലെ സോഷ്യൽ മീഡിയയോട് ഗുഡ് ബൈ പറഞ്ഞ് ദിയ കൃഷ്ണ"
english_title: "Diya Krishna Says Goodbye to Social Media After Cyber Attacks"
publisher: "moviemax.in"
canonical_url: "https://moviemax.in/news/388663/diya-krishna-social-media-break"
published_at: "2026-10-25T14:38:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6addc7d981301_diya-krishna-social-media-break.jpg"
keywords: ["DiyaKrishna", "InstagramBreak", "CyberAttack", "SocialMedia", "OnlineToxicity"]
---

# 'എത്ര നല്ല ഹൃദയമുണ്ടായാലും പിച്ചിച്ചീന്തും'; സൈബർ ആക്രമണങ്ങൾക്ക് പിന്നാലെ സോഷ്യൽ മീഡിയയോട് ഗുഡ് ബൈ പറഞ്ഞ് ദിയ കൃഷ്ണ

> **Lead Summary:** ** വിദ്വേഷ വീഡിയോ കമന്റ് വിവാദത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിന്നും താൽക്കാലികമായി ഇടവേളയെടുക്കുന്നതായി ഇൻഫ്ലുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ദിയ തന്റെ തീരുമാനം ആരാധകരെ അറിയിച്ചത്.**

## Article Content

** വിദ്വേഷ വീഡിയോ കമന്റ് വിവാദത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിന്നും താൽക്കാലികമായി ഇടവേളയെടുക്കുന്നതായി ഇൻഫ്ലുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ദിയ തന്റെ തീരുമാനം ആരാധകരെ അറിയിച്ചത്.**

> **"നിങ്ങൾ എത്ര തന്നെ സത്യസന്ധതയും നല്ല ഹൃദയത്തിന് ഉടമയുമായാലും, തങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ സോഷ്യൽ മീഡിയയിലെ ചില ആളുകൾക്ക് നിങ്ങളെ പിച്ചിച്ചീന്താനാകുമെന്ന് ഞാൻ തിരിച്ചറിഞ്ഞു. ബന്ധങ്ങളെപ്പോലും അത് തകർക്കും. കുറച്ച് സമയത്തേക്ക് ഇൻസ്റ്റഗ്രാമിനോട് ഗുഡ് ബൈ പറയുന്നു. ഈ നെഗറ്റിവിറ്റിയിൽ നിന്നും എന്നെ ഡിടോക്സിഫൈ ചെയ്യാനുണ്ട്. എന്നെ ഇതുവരെ സ്നേഹിച്ച എല്ലാവർക്കും നന്ദി. ഞാൻ എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും," എന്നായിരുന്നു ദിയ കുറിച്ചത്.**

**കേരളത്തെക്കുറിച്ച് ഉത്തരേന്ത്യൻ വ്ലോഗർ പങ്കുവെച്ച വിദ്വേഷ വീഡിയോയ്ക്ക് താഴെ 'സാഡ് റിയാലിറ്റി' എന്ന് ദിയ നൽകിയ കമന്റ് വലിയ വിവാദമായിരുന്നു. തുടർന്ന്, വീഡിയോ മുഴുവൻ കാണാതെയാണ് കമന്റിട്ടതെന്നും വർക്കലയിലെ കഫേയിൽ ജിന്നയുടെ ഫോട്ടോ കണ്ടതിനോടാണ് പ്രതികരിച്ചതെന്നും വ്യക്തമാക്കി ദിയ മാപ്പപേക്ഷിച്ച് വീഡിയോ പുറത്തുവിട്ടിരുന്നു. എന്നാൽ ഇതിനുശേഷവും സൈബർ ഇടങ്ങളിൽ വിമർശനങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും തുടർന്ന പശ്ചാത്തലത്തിലാണ് സോഷ്യൽ മീഡിയയിൽ നിന്ന് മാറിനിൽക്കാനുള്ള ദിയയുടെ തീരുമാനം.**

**English Summary: Following the controversy surrounding her comment on a North Indian influencer's viral video, social media influencer Diya Krishna announced that she is taking a temporary break from Instagram to detoxify from the online negativity.**

### Related Links & Sources
- [Original Story Source](https://moviemax.in/news/388663/diya-krishna-social-media-break)