---
title: "'എന്ത് പറഞ്ഞാലും സംഘി, ദാവൂദ് ഇബ്രാഹിമിനെ കൊല്ലാനുള്ള പരിപാടിയായിരുന്നു, അറിയില്ലെങ്കില്‍ അതേക്കുറിച്ച് ട്രോളരുത്' -മേജര്‍ രവി"
english_title: "Major Ravi Responds to Trolls Over Claim of Dawood Ibrahim Elimination Plan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/388620/major-ravi-dawood-ibrahim-plan-trolls"
published_at: "2026-10-25T08:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6add6f3c27f23_major-ravi-dawood-ibrahim-plan-trolls.jpg"
keywords: ["MajorRavi", "DawoodIbrahim", "IndianIntelligence", "SocialMediaTrolls", "KeralaNews"]
---

# 'എന്ത് പറഞ്ഞാലും സംഘി, ദാവൂദ് ഇബ്രാഹിമിനെ കൊല്ലാനുള്ള പരിപാടിയായിരുന്നു, അറിയില്ലെങ്കില്‍ അതേക്കുറിച്ച് ട്രോളരുത്' -മേജര്‍ രവി

> **Lead Summary:** ** അധോ**ലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെ കൊല്ലാന്‍ പ്ലാനിട്ടിരുന്നുവെന്ന പരാമർശത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്ന ട്രോളുകൾക്ക് കടുത്ത മറുപടിയുമായി സംവിധായകനും മുൻ സൈനികനുമായ മേജർ രവി. കൊവിഡ് വന്നതോടെയാണ് പ്ലാൻ ഉപേക്ഷിക്കേണ്ടി വന്നതെന്ന തന്റെ മുൻ പ്രസ്താവന ചർച്ചയായതിന് പിന്നാലെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്.

## Article Content

** അധോ**ലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെ കൊല്ലാന്‍ പ്ലാനിട്ടിരുന്നുവെന്ന പരാമർശത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്ന ട്രോളുകൾക്ക് കടുത്ത മറുപടിയുമായി സംവിധായകനും മുൻ സൈനികനുമായ മേജർ രവി. കൊവിഡ് വന്നതോടെയാണ് പ്ലാൻ ഉപേക്ഷിക്കേണ്ടി വന്നതെന്ന തന്റെ മുൻ പ്രസ്താവന ചർച്ചയായതിന് പിന്നാലെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്.

> "കഴിഞ്ഞ ആഴ്ച മുതല്‍ ദാവൂദ് ഇബ്രാഹിം ആണ് ഏറ്റവും വലിയ പ്രശ്‌നം. എനിക്ക് ഒന്നേ പറയാനുള്ളൂ, ദാവൂദ് ഇബ്രാഹിമിനെ കൊല്ലാനുള്ള പരിപാടിയായിരുന്നു. എന്ത്, ആര്, എവിടെ ചെയ്തു എന്നൊന്നും നിങ്ങളോട് പറയേണ്ട കാര്യമില്ല. കാരണം ഇന്ത്യ മാറിയിരിക്കുന്നു. ഇന്ന് പല സ്ഥലങ്ങളിലും അജ്ഞാതനാല്‍ കൊല്ലപ്പെടുന്ന ഇന്ത്യയുടെ ശത്രുക്കളുണ്ട്. ഞാന്‍ ദാവൂദ് ഇബ്രാഹിമിനെ കൊല്ലുന്ന കാര്യമാണ് പറഞ്ഞത്. അല്ലാതെ ഇവിടുത്തെ പ്രധാനമന്ത്രിയെ കൊല്ലാനോ പാര്‍ലമെന്റ് ഹൗസ് അറ്റാക്ക് ചെയ്യാനോ ബോംബെ ബ്ലാസ്റ്റ് ചെയ്യാനോ അല്ല.

അതില്‍ ഇത്രയധികം വേദനിക്കുന്നതും സര്‍ക്കാസ്റ്റിങ് ആകുന്നതും എന്താണെന്ന് ഇപ്പോള്‍ മനസിലായി. നിങ്ങളോട് എനിക്ക് ഉത്തരം പറയാനില്ല. ഇന്ത്യ ഗവണ്‍മെന്റിന്റെ കപ്പാസിറ്റി എന്താണെന്ന് എന്നെപ്പോലുള്ള ആളുകള്‍ക്ക് അറിയാം. ഇന്നും കേരളത്തില്‍ നിന്നുള്ളൊരു മലയാളി ബലൂചിസ്ഥാനില്‍ കിടക്കുന്നുണ്ടെന്ന സത്യാവസ്ഥ കൂടെ ഞാന്‍ പറഞ്ഞു തരാം. അത് അവിടെ ആരും പിടിച്ചിട്ടതല്ല. അവിടെ പണി കൊടുക്കാനും മറ്റ് പല കാര്യങ്ങളും നമ്മള്‍ ചെയ്യുന്നുണ്ട്. അറിയില്ലെങ്കില്‍ അതേക്കുറിച്ച് ട്രോളരുത്. 

രണ്ടാമത് ചിലര്‍ പറയുന്നത് കേട്ടു, സര്‍വ്വീസിലുള്ള പട്ടാളക്കാരില്ലേ ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യാനെന്ന്. ഉണ്ട്. പക്ഷെ സര്‍വീസിലുള്ള പട്ടാളക്കാര്‍ക്ക് ഏത് ഓപ്പറേഷന്‍ ചെയ്യണമെന്ന് പ്ലാന്‍ ചെയ്യാന്‍ പറ്റില്ല. സര്‍ക്കാര്‍ പറയുന്ന ഓപ്പറേഷന്‍ ചെയ്യാന്‍ മാത്രമേ പറ്റുകയുള്ളൂ. റിട്ടയര്‍ ആയവര്‍ക്ക് വളണ്ടിയറായിട്ട് പോകാം. ശമ്പളം ഒന്നും ചോദിക്കാതെ രാജ്യത്തെ സേവിച്ച് മരിച്ചാല്‍ പോലും സര്‍ക്കാരില്‍ നിന്നും ഒന്നും ക്ലെയിം ചെയ്യില്ല എന്ന് പറഞ്ഞാല്‍ പരിഗണിക്കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ ഭരിക്കുന്നത്. അതേക്കുറിച്ച് പറഞ്ഞാലൊന്നും നിങ്ങള്‍ക്ക് മനസിലാകില്ല. കാരണം നിങ്ങളുടെ കണ്ണ് മഞ്ഞളിച്ചു കിടക്കുകയാണ്. എന്ത് പറഞ്ഞാലും സംഘി എന്ന് പറഞ്ഞ് നടക്കുകയാണ്.

ഇന്ത്യയുടെ അഭിമാനം എന്നും കാത്തുസൂക്ഷിക്കുന്ന ഒരു ഗവണ്‍മെന്റ് ആണ് ഇവിടെ ഉള്ളത്. അപ്പോള്‍ ഇതല്ല ഇതിലും വലിയ കാര്യങ്ങള്‍ പോലും ഞങ്ങള്‍ പ്ലാന്‍ ചെയ്യും. അതിനെക്കുറിച്ചൊന്നും നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പറ്റില്ല. ദാവൂദ് ഇബ്രാഹിമിനെ പോലെയുള്ളവരെ പേടിച്ച് ജീവിക്കുന്ന നപുംസകങ്ങളാണ് അവനെ പിന്തുണക്കുന്നത്' -മേജര്‍ രവി പറഞ്ഞു.

ദാവൂദ് ഇബ്രാഹിമിനെ കൊല്ലാന്‍ പദ്ധതി ഉണ്ടായിരുന്നുവെന്ന മേജര്‍ രവിയുടെ അവകാശവാദം നേരത്തെ വലിയ പരിഹാസങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ദാവൂദിനെ ഇല്ലാതാക്കാന്‍ സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ചിരുന്നുവെന്നും എന്നാല്‍ കോവിഡ് വന്നതിനാല്‍ അക്കാര്യം നടന്നില്ലെന്നുമായിരുന്നു ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മേജര്‍ രവി പറഞ്ഞത്. തന്റെ ജീവിതത്തിലെ നടക്കാതെ പോയ ഒരു സ്വപ്നമായിരുന്നു ആ ഓപറേഷനെന്നും മേജര്‍ രവി പറഞ്ഞിരുന്നു.

Director and former army officer Major Ravi has responded sharply to social media trolls over his claim that there had been a plan to eliminate Dawood Ibrahim. He said critics do not understand the capacity of the Indian government and intelligence operations, and reiterated that the operation was abandoned after the Covid outbreak.

### Related Links & Sources
- [Original Story Source](https://moviemax.in/news/388620/major-ravi-dawood-ibrahim-plan-trolls)