---
title: "'ഫോർട്ട് കൊച്ചിയിൽ മുസ്ലീങ്ങൾ മാത്രം, കേരളം അപകടത്തിൽ'; ഉത്തരേന്ത്യൻ ഇൻഫ്ലുവൻസറുടെ വിദ്വേഷ വിഡിയോയ്ക്ക് പിന്തുണയുമായി ദിയ കൃഷ്ണ"
english_title: "Diya Krishna backs hate video targeting Fort Kochi, sparks outrage"
publisher: "moviemax.in"
canonical_url: "https://moviemax.in/news/388522/diya-krishna-fort-kochi-hate-video"
published_at: "2026-10-24T13:07:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc606abef14_diya-krishna-fort-kochi-hate-video.jpg"
keywords: ["KeralaNews", "FortKochi", "HateSpeech", "DiyaKrishna", "SocialMedia"]
---

# 'ഫോർട്ട് കൊച്ചിയിൽ മുസ്ലീങ്ങൾ മാത്രം, കേരളം അപകടത്തിൽ'; ഉത്തരേന്ത്യൻ ഇൻഫ്ലുവൻസറുടെ വിദ്വേഷ വിഡിയോയ്ക്ക് പിന്തുണയുമായി ദിയ കൃഷ്ണ

> **Lead Summary:** ** കേര**ളത്തിനെതിരെ വിദ്വേഷ പ്രചാരണവുമായി ഉത്തരേന്ത്യൻ ഇൻഫ്ളുവൻസർ രംഗത്ത്. 'ലിറ്റിചോക്ക് അപ്പ്' എന്ന അക്കൗണ്ടിൽ പങ്കുവെച്ച വിഡിയോയിലാണ് കേരളത്തിനെതിരെയും ഫോർട്ട് കൊച്ചിയെക്കുറിച്ചും ഗുരുതരമായ ആരോപണങ്ങളും വിദ്വേഷ പരാമർശങ്ങളും ഉന്നയിച്ചിരിക്കുന്നത്. ഫോർട്ട് കൊച്ചിയിൽ നിറയെ മുസ്ലീങ്ങളാണെന്നും കേരളം അപകടത്തിലാണെന്നുമാണ് ഇയാളുടെ വാദം. താനിപ്പോൾ കേരളത്തിലാണെന്നും ഇത് പറഞ്ഞതിന്റെ പേരിൽ എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി കേരള സർക്കാരാണെന്നും ഇയാൾ പറയുന്നുണ്ട്.

## Article Content

** കേര**ളത്തിനെതിരെ വിദ്വേഷ പ്രചാരണവുമായി ഉത്തരേന്ത്യൻ ഇൻഫ്ളുവൻസർ രംഗത്ത്. 'ലിറ്റിചോക്ക് അപ്പ്' എന്ന അക്കൗണ്ടിൽ പങ്കുവെച്ച വിഡിയോയിലാണ് കേരളത്തിനെതിരെയും ഫോർട്ട് കൊച്ചിയെക്കുറിച്ചും ഗുരുതരമായ ആരോപണങ്ങളും വിദ്വേഷ പരാമർശങ്ങളും ഉന്നയിച്ചിരിക്കുന്നത്. ഫോർട്ട് കൊച്ചിയിൽ നിറയെ മുസ്ലീങ്ങളാണെന്നും കേരളം അപകടത്തിലാണെന്നുമാണ് ഇയാളുടെ വാദം. താനിപ്പോൾ കേരളത്തിലാണെന്നും ഇത് പറഞ്ഞതിന്റെ പേരിൽ എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി കേരള സർക്കാരാണെന്നും ഇയാൾ പറയുന്നുണ്ട്.

ഫോർട്ട് കൊച്ചിയിലെ 'കാശി' എന്ന കഫേയിൽ ഗാന്ധിജിയുടെ ചിത്രത്തോടൊപ്പം ജിന്നയുടെ ചിത്രം കണ്ടുവെന്നും മെനുവിൽ മുഴുവൻ ബീഫ് വിഭവങ്ങളായിരുന്നുവെന്നും വിഡിയോയിൽ ആരോപിക്കുന്നുണ്ട്. ഗാന്ധിയെയും നെഹ്‌റുവിനെയും കുറിച്ച് മോശമായി സംസാരിച്ച ഇയാൾ, കേരളത്തിൽ ഇസ്ലാം പ്രചരിപ്പിക്കാനായി അറബ് രാജ്യങ്ങളിൽ നിന്നും ഫണ്ട് വരുന്നുണ്ടെന്നും അവകാശപ്പെടുന്നു. ഫോർട്ട് കൊച്ചിയിൽ പൂർണ്ണമായും ഇസ്ലാമിക അന്തരീക്ഷമാണെന്നും ബിസിനസ് ഉടമകളും തൊഴിലാളികളുമെല്ലാം മുസ്ലീങ്ങളാണെന്നും കേന്ദ്ര സർക്കാർ ശ്രദ്ധിച്ചില്ലെങ്കിൽ കേരളം പൂർണ്ണമായും നഷ്ടപ്പെടുമെന്നും ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്.

അതേസമയം, വിഡിയോ വൈറലായതിന് പിന്നാലെ രൂക്ഷ വിമർശനവുമായി മലയാളികൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ഇതിനിടെ വിഡിയോയ്ക്ക് പിന്തുണയുമായി ന നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ എത്തിയത് വലിയ വിവാദമായി. 'സങ്കടകരമായ യാഥാർത്ഥ്യം' എന്നായിരുന്നു ദിയയുടെ കമന്റ്. എന്നാൽ തന്റെ പ്രതികരണം വിവാദമായതോടെ ദിയ കമന്റ് പിൻവലിക്കുകയായിരുന്നു. എങ്കിലും ഇതിന്റെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

A North Indian social media influencer has triggered controversy with a hate-filled video targeting Kerala and Fort Kochi, making communal claims and inflammatory remarks. The video drew sharp criticism online, and Diya Krishna faced backlash after briefly commenting in support before deleting it.

### Related Links & Sources
- [Original Story Source](https://moviemax.in/news/388522/diya-krishna-fort-kochi-hate-video)