---
title: "പിന്നിൽ കോഴിക്കോട് സ്വദേശി? യാദു ലോഹർ വെള്ളം കുടിച്ച കുപ്പി ഒഎൽഎക്സിൽ വിൽപനയ്ക്ക് വെച്ച് ആരാധകൻ; വില മൂന്ന് ലക്ഷം രൂപ!"
english_title: "Fan Lists Kayadu Lohar’s Used Water Bottle on OLX for ₹3 Lakh"
publisher: "moviemax.in"
canonical_url: "https://moviemax.in/news/388499/kayadu-lohar-water-bottle-olx-listing"
published_at: "2026-10-24T11:46:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc4d6de5def_kayadu-lohar-water-bottle-olx-listing.jpg"
keywords: ["KayaduLohar", "OLXListing", "Kozhikode", "SocialMediaDebate", "TamilCinema"]
---

# പിന്നിൽ കോഴിക്കോട് സ്വദേശി? യാദു ലോഹർ വെള്ളം കുടിച്ച കുപ്പി ഒഎൽഎക്സിൽ വിൽപനയ്ക്ക് വെച്ച് ആരാധകൻ; വില മൂന്ന് ലക്ഷം രൂപ!

> **Lead Summary:** ** തെ**ന്നിന്ത്യൻ നായിക കയാദു ലോഹർ വെള്ളം കുടിച്ച കുപ്പി ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ഒഎൽഎക്സിൽ വിൽപനയ്ക്ക് വെച്ച സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. കോഴിക്കോട് ലൊക്കേഷനായി നൽകിയാണ് ഒരു ആരാധകൻ കുപ്പി വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. മൂന്ന് ലക്ഷം രൂപയാണ് കുപ്പിയുടെ വിലയായി ആവശ്യപ്പെട്ടിരിക്കുന്നത്. കുപ്പിയിൽ ഇനിയും കുറച്ച് വെള്ളമുണ്ടെന്നും പരസ്യത്തിലെ ഡിസ്ക്രിപ്ഷനിൽ വ്യക്തമാക്കുന്നുണ്ട്.

## Article Content

** തെ**ന്നിന്ത്യൻ നായിക കയാദു ലോഹർ വെള്ളം കുടിച്ച കുപ്പി ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ഒഎൽഎക്സിൽ വിൽപനയ്ക്ക് വെച്ച സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. കോഴിക്കോട് ലൊക്കേഷനായി നൽകിയാണ് ഒരു ആരാധകൻ കുപ്പി വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. മൂന്ന് ലക്ഷം രൂപയാണ് കുപ്പിയുടെ വിലയായി ആവശ്യപ്പെട്ടിരിക്കുന്നത്. കുപ്പിയിൽ ഇനിയും കുറച്ച് വെള്ളമുണ്ടെന്നും പരസ്യത്തിലെ ഡിസ്ക്രിപ്ഷനിൽ വ്യക്തമാക്കുന്നുണ്ട്.

ചിത്രവും പരസ്യവും പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ മിശ്ര പ്രതികരണമാണ് ഉണ്ടാകുന്നത്. ആരാധന മൂത്തുള്ള തമാശയായാണ് ചിലർ ഇതിനെ കാണുന്നതെങ്കിൽ, മറ്റ് ചിലർ ഇതിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. താരങ്ങളുടെ ഉപയോഗിച്ച വസ്ത്രങ്ങളും മറ്റും ലേലത്തിൽ വെക്കുന്നത് പതിവാണെങ്കിലും, വെള്ളം കുടിച്ച കുപ്പി വിൽക്കാൻ വെക്കുന്നത് പരിധിവിട്ട ആരാധനയാണെന്നും അസ്വസ്ഥതയളവാക്കുന്ന ഫാന്റസിയാണെന്നുമാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, നടിയെ അപമാനിക്കാനുള്ള വ്യാജ പ്രചരണം മാത്രമാകാം ഇതെന്നും ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. തമിഴ് ചിത്രം 'ഡ്രാഗൺ' ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് കയാദു ലോഹർ.

An OLX listing from Kozhikode has sparked debate after a fan offered actress Kayadu Lohar’s used water bottle for ₹3 lakh. The post has drawn mixed reactions online, with some calling it odd fandom and others suspecting a smear campaign against the actor.

### Related Links & Sources
- [Original Story Source](https://moviemax.in/news/388499/kayadu-lohar-water-bottle-olx-listing)