---
title: "'നാട്ടുകാരെ ഉപദേശിച്ചിട്ട് സ്വയം നന്നാവാൻ മറന്ന മൊണ്ണ, ദൈവം അനുഗ്രഹിക്കട്ടെ'; വ്ലോഗർ അബ്ദുൽ ഹക്കീമിന്റെ അറസ്റ്റിൽ പരിഹാസവുമായി നടൻ പെപ്പെ"
english_title: "Pepe Mocks Vlogger Abdul Hakeem After Dubai Arrest"
publisher: "moviemax.in"
canonical_url: "https://moviemax.in/news/388351/pepe-mocks-abdul-hakeem-arrest"
published_at: "2026-10-23T13:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb17e2ea110_pepe-mocks-abdul-hakeem-arrest.jpg"
keywords: ["AntonyVarghese", "AbdulHakeem", "DubaiArrest", "BlackmailCase", "MalayalamCinema"]
---

# 'നാട്ടുകാരെ ഉപദേശിച്ചിട്ട് സ്വയം നന്നാവാൻ മറന്ന മൊണ്ണ, ദൈവം അനുഗ്രഹിക്കട്ടെ'; വ്ലോഗർ അബ്ദുൽ ഹക്കീമിന്റെ അറസ്റ്റിൽ പരിഹാസവുമായി നടൻ പെപ്പെ

> **Lead Summary:** > ** സോ**ഷ്യൽ മീഡിയയിലൂടെ ലഹരി മാഫിയക്കെതിരെയും അനീതികൾക്കെതിരെയും സംസാരിച്ചിരുന്ന വ്ലോഗർ അബ്ദുൽ ഹക്കീം ബ്ലാക്ക്‌മെയിൽ കേസിൽ ദുബായിൽ അറസ്റ്റിലായ സംഭവത്തിൽ പരിഹാസവുമായി നടൻ ആന്റണി വർഗീസ് പെപ്പെ. "നാട്ടുകാരെ ഉപദേശിച്ചിട്ട് സ്വയം നന്നാവാൻ മറന്ന മൊണ്ണ, നല്ല ഒരു പാവം മനുഷ്യനായിരുന്നു, ദൈവം അനുഗ്രഹിക്കട്ടെ" എന്നാണ് ഹക്കീം അറസ്റ്റിലായ വാർത്ത പങ്കുവെച്ച് ആന്റണി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

## Article Content

> ** സോ**ഷ്യൽ മീഡിയയിലൂടെ ലഹരി മാഫിയക്കെതിരെയും അനീതികൾക്കെതിരെയും സംസാരിച്ചിരുന്ന വ്ലോഗർ അബ്ദുൽ ഹക്കീം ബ്ലാക്ക്‌മെയിൽ കേസിൽ ദുബായിൽ അറസ്റ്റിലായ സംഭവത്തിൽ പരിഹാസവുമായി നടൻ ആന്റണി വർഗീസ് പെപ്പെ. "നാട്ടുകാരെ ഉപദേശിച്ചിട്ട് സ്വയം നന്നാവാൻ മറന്ന മൊണ്ണ, നല്ല ഒരു പാവം മനുഷ്യനായിരുന്നു, ദൈവം അനുഗ്രഹിക്കട്ടെ" എന്നാണ് ഹക്കീം അറസ്റ്റിലായ വാർത്ത പങ്കുവെച്ച് ആന്റണി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രമുഖരെ ബ്ലാക്ക്‌മെയിൽ ചെയ്യുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തുവെന്ന ആരോപണങ്ങളിലാണ് അബ്ദുൽ ഹക്കീം ദുബായിൽ പിടിയിലായത്. 'എന്റെ കാസറ്റ്' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രമുഖരുടെ വ്യക്തിജീവിതത്തിലെ സ്വകാര്യതകളും മറ്റും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ദശലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുന്നതായിരുന്നു ഇയാളുടെ രീതി.

ബാംഗ്ലൂരിലെ മലയാളി വിദ്യാർത്ഥികൾക്കിടയിലെ ലഹരി മാഫിയയെ തുറന്നുകാട്ടുന്നുവെന്ന വ്യാജേനയാണ് ഇയാൾ ആദ്യകാലത്ത് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയത്. എന്നാൽ പിന്നീട് ഇയാൾ പലരെയും ലക്ഷ്യമിട്ട് സാമ്പത്തിക തട്ടിപ്പുകളും ഭീഷണികളും തുടരുകയായിരുന്നു. മുൻപ് ആന്റണി വർഗീസിനെതിരെയും സമൂഹ മാധ്യമങ്ങളിലൂടെ ഹക്കീം വ്യാജ ആരോപണങ്ങളുമായി എത്തിയിരുന്നു. പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചെന്നായിരുന്നു നടനെതിരായ ആരോപണം. തുടർന്ന് ആന്റണിയുടെയും പെൺകുട്ടിയുടെയും സ്വകാര്യ ചാറ്റുകൾ എന്ന് അവകാശപ്പെട്ട് ചില വിവരങ്ങളും ഹക്കീം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് താരത്തിന്റെ പ്രതികരണം വലിയ രീതിയിൽ ചർച്ചയാകുന്നത്. 'ഐ ആം ഗെയിം' ആണ് ആന്റണി പെപ്പെ അഭിനയിച്ച് ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. 'ഡിസ്കോ' ആണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ സിനിമ.

**English Summary:**

Actor Antony Varghese Pepe reacted sarcastically to the arrest of controversial vlogger Abdul Hakeem in Dubai on blackmail and extortion charges. Hakeem had earlier targeted the actor with false allegations and leaked private chats, prompting Pepe’s mocking social media post.

### Related Links & Sources
- [Original Story Source](https://moviemax.in/news/388351/pepe-mocks-abdul-hakeem-arrest)