---
title: "'ഇനി എനിക്ക് എന്ത് ചീത്തപ്പേര് വരാനാണ്?  എനിക്ക് വേറെയും ബന്ധങ്ങളുണ്ടായിരുന്നു, കൊണ്ടുപോയി തിന്നട്ടെ....'; വിമർശനങ്ങൾക്കെതിരെ തുറന്നടിച്ച് ജാസ്മിൻ ജാഫർ"
english_title: "Jasmine Jafar Hits Back at Critics: 'What More Bad Name Can I Get?'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/388349/jasmine-jafar-hits-back-at-critics"
published_at: "2026-10-23T13:29:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb15329ec04_jasmine-jafar-hits-back-at-critics.jpg"
keywords: ["JasmineJafar", "InfluencerNews", "VloggerUpdate", "RelationshipControversy", "SocialMedia"]
---

# 'ഇനി എനിക്ക് എന്ത് ചീത്തപ്പേര് വരാനാണ്?  എനിക്ക് വേറെയും ബന്ധങ്ങളുണ്ടായിരുന്നു, കൊണ്ടുപോയി തിന്നട്ടെ....'; വിമർശനങ്ങൾക്കെതിരെ തുറന്നടിച്ച് ജാസ്മിൻ ജാഫർ

> **Lead Summary:** ** സോ**ളോ ട്രിപ്പ് പോയതിനു പിന്നാലെ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ രൂക്ഷമായ മറുപ്പടിയുമായി ഇൻഫ്ളുവൻസറും വ്ളോഗറുമായ ജാസ്മിൻ ജാഫർ. തന്റെ മുൻപത്തെ റിലേഷൻഷിപ്പുകൾ ചൂണ്ടിക്കാട്ടി ചിലർ നടത്തുന്ന പ്രചാരണങ്ങൾക്കും വ്യാജ വീഡിയോകൾക്കുമെതിരെയാണ് ജാസ്മിൻ രംഗത്തെത്തിയത്. റിലേഷൻഷിപ്പിലായിരുന്ന സമയത്ത് ചില തെറ്റുകൾ പറ്റിയിട്ടുണ്ടെന്നും അതിൽ കുറ്റബോധമുണ്ടെങ്കിലും എപ്പോഴും മുൻ പങ്കാളികളുമായി ചേർത്ത് തന്നെ വേട്ടയാടിയാൽ വെറുതെ നോക്കിയിരിക്കില്ലെന്നും ജാസ്മിൻ വീഡിയോയിൽ വ്യക്തമാക്കി.

## Article Content

** സോ**ളോ ട്രിപ്പ് പോയതിനു പിന്നാലെ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ രൂക്ഷമായ മറുപ്പടിയുമായി ഇൻഫ്ളുവൻസറും വ്ളോഗറുമായ ജാസ്മിൻ ജാഫർ. തന്റെ മുൻപത്തെ റിലേഷൻഷിപ്പുകൾ ചൂണ്ടിക്കാട്ടി ചിലർ നടത്തുന്ന പ്രചാരണങ്ങൾക്കും വ്യാജ വീഡിയോകൾക്കുമെതിരെയാണ് ജാസ്മിൻ രംഗത്തെത്തിയത്. റിലേഷൻഷിപ്പിലായിരുന്ന സമയത്ത് ചില തെറ്റുകൾ പറ്റിയിട്ടുണ്ടെന്നും അതിൽ കുറ്റബോധമുണ്ടെങ്കിലും എപ്പോഴും മുൻ പങ്കാളികളുമായി ചേർത്ത് തന്നെ വേട്ടയാടിയാൽ വെറുതെ നോക്കിയിരിക്കില്ലെന്നും ജാസ്മിൻ വീഡിയോയിൽ വ്യക്തമാക്കി.

''പാരിസിൽ ഞാനും ഗബ്രിയുമാണ് പോയതെന്നും അതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നുവെന്നും പറഞ്ഞാണ് ഒരുത്തൻ വീഡിയോ ചെയ്തത്. എന്നെ ദ്രോഹിക്കുന്നവരോട് ഇനി സ്നേഹം കാണിക്കാൻ പറ്റില്ല. എനിക്ക് അത്ര കൾച്ചറേയുള്ളു. ഇവരെല്ലാം എന്നെ ദ്രോഹിക്കാവുന്നതിന്റെ പരമാവധി ദ്രോഹിച്ചവരാണ്. എല്ലാത്തിനും ഒരു പരിധിയുണ്ട്. അത് കഴിഞ്ഞാൽ ആരും പ്രതികരിച്ചുപോകും. ഞാൻ ഇങ്ങനെയൊക്കെ പറയുമ്പോൾ നിങ്ങൾ പറയുമായിരിക്കും ഇത്തരത്തിൽ പ്രതികരിക്കരുത് ചീത്തപ്പേരാകുമെന്ന്. ഇനി എനിക്ക് എന്ത് ചീത്തപ്പേര് വരാനാണ്? അതൊന്നും എനിക്ക് വിഷയമല്ലാതെയായി കഴിഞ്ഞു,'' ജാസ്മിൻ പറഞ്ഞു.

താൻ ചെയ്ത തെറ്റുകൾ അംഗീകരിക്കാൻ മടിയില്ലെന്നും അത് തിരുത്താറുണ്ടെന്നും അവർ വ്യക്തമാക്കി. എന്നാൽ റിയാക്ഷൻ വീഡിയോകൾ ചെയ്യുന്നവരുടെ മുന്നിൽ എല്ലാത്തിനും തെളിവ് നിരത്തേണ്ട ബാധ്യത തനിക്കില്ലെന്നും ജാസ്മിൻ തുറന്നടിച്ചു. മുൻകാല ബന്ധങ്ങളെക്കുറിച്ചും സാമ്പത്തിക സഹായങ്ങളെക്കുറിച്ചും വീഡിയോയിൽ താരം വെളിപ്പെടുത്തിയിട്ടുണ്ട്.

> "എനിക്ക് റിലേഷൻഷിപ്പുകൾ ഉണ്ടായിരുന്നു. ഒന്നിൽ എനിക്ക് പറ്റിയ തെറ്റ് എനിക്ക് അറിയാം, കുറ്റബോധവുമുണ്ട്. ഒരു റിലേഷൻഷിപ്പിലായാൽ ആ പങ്കാളിക്ക് വേണ്ടി എത്രത്തോളം മരിച്ച് നിൽക്കുമെന്നും എനിക്ക് അറിയാം. എന്തൊക്കെ അനുഭവിച്ചാലും ഞാൻ ക്ഷമിച്ച് സഹിച്ച് നിന്നിട്ടേയുള്ളു. കാശ് ഞാൻ എണ്ണിക്കൊടുത്ത റിലേഷൻഷിപ്പുകളുണ്ട്. രക്ഷപ്പെട്ടോട്ടെയെന്ന് കരുതിയാണ് പണം നൽകി സഹായിച്ചത്. പതിനേഴര ലക്ഷം രൂപ കൊടുത്തിരുന്നു. അഞ്ച് ലക്ഷം തിരിച്ച് കിട്ടി. 12 ലക്ഷം ഇന്നും കിട്ടിയിട്ടില്ല. ഞാൻ ചോദിക്കാനും പോണില്ല. കൊണ്ടുപോയി തിന്നട്ടെയെന്ന് കരുതി. ജാസ്മിൻ കാശിന് വേണ്ടി നിൽക്കുന്നുവെന്ന് പറഞ്ഞ് ജഡ്ജ് ചെയ്യുന്നവന്മാരോട്, അറിയാത്ത കാര്യങ്ങളെ കുറിച്ച് പറയാതെ അധ്വാനിച്ച് ജീവിക്കൂ എന്നാണ് പറയാനുള്ളത്," ജാസ്മിൻ കൂട്ടിച്ചേർത്തു.

**English Summary:**

Influencer and vlogger Jasmine Jafar has responded sharply to criticism over her solo trip and past relationships. In a video, she rejected false claims, admitted past mistakes, and said she had financially supported former partners, telling trolls to stop judging her.

### Related Links & Sources
- [Original Story Source](https://moviemax.in/news/388349/jasmine-jafar-hits-back-at-critics)