---
title: "'കുറവുകൾ പറയാൻ നിങ്ങളാരാണ്? ഞാൻ പബ്ലിക് പ്രോപ്പർട്ടി അല്ല'; സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരണവുമായി നടി ഖുശ്ബു"
english_title: "‘I Am Not Public Property’: Kushboo Hits Back at Cyberbullying"
publisher: "moviemax.in"
canonical_url: "https://moviemax.in/news/388053/kushboo-cyberbullying-public-property"
published_at: "2026-10-21T14:16:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad87c481bdea_kushboo-cyberbullying-public-property.jpg"
keywords: ["KushbooSundar", "CyberBullying", "SocialMediaAbuse", "PublicFigure", "JFWDigital"]
---

# 'കുറവുകൾ പറയാൻ നിങ്ങളാരാണ്? ഞാൻ പബ്ലിക് പ്രോപ്പർട്ടി അല്ല'; സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരണവുമായി നടി ഖുശ്ബു

> **Lead Summary:** ** സോ**ഷ്യൽ മീഡിയയിലെ സൈബർ ആക്രമണങ്ങൾക്കും വ്യക്തിഹത്യക്കുമതിരെ ശക്തമായ പ്രതികരണവുമായി നടി ഖുശ്ബു സുന്ദർ. താൻ ഒരു പബ്ലിക് ഫിഗർ മാത്രമാണെന്നും അല്ലാതെ പബ്ലിക് പ്രോപ്പർട്ടി അല്ലെന്നും ഖുശ്ബു വ്യക്തമാക്കി. ജെഎഫ്ഡബ്ല്യു ഡിജിറ്റലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

## Article Content

** സോ**ഷ്യൽ മീഡിയയിലെ സൈബർ ആക്രമണങ്ങൾക്കും വ്യക്തിഹത്യക്കുമതിരെ ശക്തമായ പ്രതികരണവുമായി നടി ഖുശ്ബു സുന്ദർ. താൻ ഒരു പബ്ലിക് ഫിഗർ മാത്രമാണെന്നും അല്ലാതെ പബ്ലിക് പ്രോപ്പർട്ടി അല്ലെന്നും ഖുശ്ബു വ്യക്തമാക്കി. ജെഎഫ്ഡബ്ല്യു ഡിജിറ്റലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

> തന്റെ കുടുംബത്തെയും മാതാപിതാക്കളെയും കുട്ടികളെയും അധിക്ഷേപിക്കുന്നവർക്കെതിരെയാണ് താരം തുറന്നടിച്ചത്. "ഞാൻ ഒരു പബ്ലിക് ഫിഗറാണ്, അല്ലാതെ പബ്ലിക് പ്രോപ്പർട്ടി അല്ല. അത് വളരെ വ്യക്തമാണ്. നിങ്ങൾ എന്റെ അമ്മയെയോ മക്കളെയോ അധിക്ഷേപിച്ചാൽ തിരിച്ച് ഞാനും അത്തരത്തിൽ സംസാരിക്കേണ്ടി വരും. നിങ്ങൾക്കത് ബുദ്ധിമുട്ട് തോന്നില്ലേ, അത്രയേ ഉള്ളൂ," ഖുശ്ബു ചോദിച്ചു.

നിങ്ങൾക്കത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെങ്കിൽ എന്റെ മാതാപിതാക്കളെക്കുറിച്ചോ കുട്ടികളെക്കുറിച്ചോ എന്നെക്കുറിച്ചോ സംസാരിക്കാൻ നിങ്ങളാരാണ് എന്ന് ചോദിച്ച നടി, തന്നെക്കുറിച്ച് അനാവശ്യമായി മ്ലേച്ഛമായ കമന്റുകൾ പറയുന്നവർ വളർന്നുവന്ന സാഹചര്യത്തെക്കുറിച്ചും അവരുടെ മാതാപിതാക്കളെക്കുറിച്ചോ ഓർത്ത് സഹതാപം മാത്രമാണുള്ളതെന്നും കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിലെ നെഗറ്റീവ് കമന്റുകൾക്കും ട്രോളുകൾക്കുമതിരെ ഇതിനുമുൻപും താരം ശക്തമായ നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ സിനിമകൾക്ക് പുറമെ റിയാലിറ്റി ഷോകളിൽ അവതാരകയായും സജീവമാണ് ഖുശ്ബു.

**English Summary:**

> Actress Kushboo Sundar has strongly condemned cyberbullying and personal attacks on social media in an interview with JFW Digital. She stressed that she is a public figure, not “public property,” and warned that abuse directed at her family would invite a firm response.

### Related Links & Sources
- [Original Story Source](https://moviemax.in/news/388053/kushboo-cyberbullying-public-property)