---
title: "'പുറത്തിറങ്ങിയാൽ നിന്നെ പീഡിപ്പിക്കാൻ ആളുകൾ ക്യൂ നിൽക്കുകയാണ് എന്ന മെസേജുകൾ വരുന്നു, എനിക്കൊരു ഇഷ്ടം തോന്നിപ്പോയി, അതിന് ഞാൻ മാപ്പ് പറയുന്നു'"
english_title: "Nileena Elizabeth Joseph Says She Faces Cyberbullying After Bigg Boss Exit"
publisher: "moviemax.in"
canonical_url: "https://moviemax.in/news/388049/bigg-boss-nileena-cyberbullying-exit"
published_at: "2026-10-21T13:52:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad876f8d81f4_bigg-boss-nileena-cyberbullying-exit.jpg"
keywords: ["BiggBoss", "Cyberbullying", "NileenaElizabeth", "RealityTV", "MentalHealth"]
---

# 'പുറത്തിറങ്ങിയാൽ നിന്നെ പീഡിപ്പിക്കാൻ ആളുകൾ ക്യൂ നിൽക്കുകയാണ് എന്ന മെസേജുകൾ വരുന്നു, എനിക്കൊരു ഇഷ്ടം തോന്നിപ്പോയി, അതിന് ഞാൻ മാപ്പ് പറയുന്നു'

> **Lead Summary:** > ** **ബിഗ് ബോസിൽ നിന്ന് പുറത്തായതിന് ശേഷം ആദ്യമായി സോഷ്യൽ മീഡിയയിൽ പ്രതികരിച്ച് നിലീന എലിസബത്ത് ജോസഫ്.ഒരാളോട് ഇഷ്ടം തോന്നിയതിന്റെ പേരിൽ താൻ കടുത്ത സൈബർ ബുള്ളിയിംഗ് നേരിടുകയാണെന്നും, തനിക്കും ജീവിക്കാൻ അവകാശമുണ്ടെന്ന് മനസിലാക്കി കമന്റ് ചെയ്യണമെന്നും നിലീന വീഡിയോയിലൂടെ അഭ്യർത്ഥിച്ചു. നിലീന പറഞ്ഞത്:"എവിക്ട് ആയതിന് ശേഷം ഞാൻ മാനസികമായും ശാരീരികമായും ഒട്ടും ഓക്കെ ആയിരുന്നില്ല.

## Article Content

> ** **ബിഗ് ബോസിൽ നിന്ന് പുറത്തായതിന് ശേഷം ആദ്യമായി സോഷ്യൽ മീഡിയയിൽ പ്രതികരിച്ച് നിലീന എലിസബത്ത് ജോസഫ്.ഒരാളോട് ഇഷ്ടം തോന്നിയതിന്റെ പേരിൽ താൻ കടുത്ത സൈബർ ബുള്ളിയിംഗ് നേരിടുകയാണെന്നും, തനിക്കും ജീവിക്കാൻ അവകാശമുണ്ടെന്ന് മനസിലാക്കി കമന്റ് ചെയ്യണമെന്നും നിലീന വീഡിയോയിലൂടെ അഭ്യർത്ഥിച്ചു. നിലീന പറഞ്ഞത്:"എവിക്ട് ആയതിന് ശേഷം ഞാൻ മാനസികമായും ശാരീരികമായും ഒട്ടും ഓക്കെ ആയിരുന്നില്ല.

എന്നാലും ഇങ്ങനെയൊരു വീഡിയോ ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് തോന്നി. എനിക്ക് വോട്ട് ചെയ്തവരോടും, തളരരുതെന്ന് പറഞ്ഞ് മെസേജ് അയച്ചവരോടും നന്ദി. ഞാൻ എപ്പോഴും നിങ്ങളോട് കടപ്പെട്ടിരിക്കും.പുറത്ത് നിന്ന് കാണുമ്പോൾ ബിഗ് ബോസ് വളരെ എളുപ്പമാണെന്ന് തോന്നിയിരുന്നു. ഭക്ഷണമില്ല, വെള്ളമില്ല എന്നൊക്കെ പറയുന്നത് ഒരു പരിധിവരെ സ്ക്രിപ്റ്റഡ് ആണെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്.

പക്ഷേ അകത്ത് അങ്ങനെയല്ല. അവിടെ വേറൊരു മാനസികാവസ്ഥയാണ്. ഭക്ഷണം ഇല്ലാതാകുമ്പോൾ ശരീരം തളരും. ലൈറ്റ് എപ്പോഴാണ് ഓഫ് ആകുന്നതെന്ന് ഒരു നിശ്ചയവുമില്ല, സമയവുമായി ഒരു ബന്ധവുമില്ല. പുറംലോകവുമായി ഒരു ബന്ധവുമില്ല. മൂന്ന് നാല് ദിവസം കഴിയുമ്പോൾ ഭ്രാന്ത് പിടിക്കുന്ന അവസ്ഥയാകും.അങ്ങനെയുള്ള അവസ്ഥയിൽ ഒരു കൈത്താങ്ങായി വരുന്നവരെ നമ്മൾ സ്വാഭാവികമായും വിശ്വസിച്ചു പോകും.

എനിക്ക് രാഹുൽ ഈശ്വർ അങ്ങനെ ആയിരുന്നു. ഞാൻ എത്ര തെറി പറഞ്ഞാലും, ആട്ടിൻതോലിട്ട ചെന്നായ എന്നൊക്കെ പറഞ്ഞാലും രാത്രി വന്ന് 'നീ ഓക്കെയാണോ' എന്ന് ചോദിക്കും. അവിടെ ആരോടും എനിക്ക് വ്യക്തിപരമായ പ്രശ്നമില്ല, ഞാൻ അവരുടെ ഗെയിമിനെ മാത്രമാണ് വിമർശിച്ചത്.നോബിയുമായുള്ള കാര്യം കൂടി പറയാം. തുടക്കത്തിൽ തന്നെ ഞങ്ങൾ തമ്മിൽ ഒരുപാട് സാമ്യതകൾ ഉണ്ടെന്ന് തോന്നി.

ക്രിയേറ്റേഴ്സ് അങ്ങനെ ഉദ്ദേശിച്ചതാണോ എന്ന് പോലും സംശയിച്ചു. ആദ്യം ഞങ്ങൾ തമ്മിൽ തെറ്റിദ്ധാരണയും വഴക്കുമൊക്കെ ഉണ്ടായി, പിന്നീട് സംസാരിച്ച് പരിഹരിച്ചു. വേദാംഗി ഇടപെട്ട് ലവ് ട്രാക്ക് പിടിക്കാം എന്നൊക്കെ പറഞ്ഞു. ഒരു ഘട്ടം എത്തിയപ്പോൾ എനിക്ക് ആ മനുഷ്യനോട് ഒരു കണക്ഷൻ തോന്നി.ലോകവുമായി ഒരു ബന്ധവുമില്ലാതെ നിൽക്കുമ്പോൾ, നമ്മൾ കാണുന്ന ആളുകളിൽ ഒരാളോട് ഇമോഷണലി ഡിപ്പൻഡന്റ് ആകുന്നത് സ്വാഭാവികമാണ്.

> അവിടെ എന്റെ ഒരേയൊരു സപ്പോർട്ട് സിസ്റ്റം നോബിയായിരുന്നു. എനിക്ക് ഇഷ്ടം തോന്നിയത് റിയലാണ്. ഞാൻ അഭിനയിച്ചതാണെന്നും ഫേക്കാണെന്നും ആളുകൾ പറഞ്ഞാലും, ആ സാഹചര്യത്തിൽ എനിക്ക് ഇഷ്ടം തോന്നിപ്പോയി.അതിന്റെ പേരിൽ ഞാൻ ഭയാനകമായ സൈബർ ബുള്ളിയിംഗിലൂടെയാണ് കടന്നുപോകുന്നത്. 'നീ പോയി മരിച്ചുകൂടെ' എന്ന് ചോദിച്ച് ദിവസേന നൂറോളം മെസേജുകൾ വരുന്നു. പുറത്തിറങ്ങിയാൽ നിന്നെ പീഡിപ്പിക്കാൻ ആളുകൾ ക്യൂ നിൽക്കുകയാണ് എന്ന രീതിയിൽ വരെ മെസേജുകൾ വരുന്നു. എനിക്കൊരു ഇഷ്ടം തോന്നിപ്പോയി, അതിന് ഞാൻ മാപ്പ് പറയുന്നു. ഞാനും ഒരു മനുഷ്യനാണ്, എനിക്കും ജീവിക്കാൻ യോഗ്യതയുണ്ടെന്ന് മനസിലാക്കി കമന്റ് ചെയ്യണം."

After her Bigg Boss eviction, Nileena Elizabeth Joseph said she is facing severe cyberbullying for developing feelings for someone on the show. In a video message, she thanked supporters, defended her emotional response inside the house, and urged people to remember that she is also entitled to live with dignity.

### Related Links & Sources
- [Original Story Source](https://moviemax.in/news/388049/bigg-boss-nileena-cyberbullying-exit)