---
title: "കാത്തിരിപ്പിന് വിരാമം; മമ്മൂട്ടി-അടൂർ ചിത്രം 'പദയാത്ര' റിലീസ് തീയതി പ്രഖ്യാപിച്ചു"
english_title: "Wait Ends: Mammootty-Adoor Film 'Padayatra' Gets December 4 Release"
publisher: "moviemax.in"
canonical_url: "https://moviemax.in/news/388045/mammootty-adoor-padayatra-release-date"
published_at: "2026-10-21T13:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad8743866117_mammootty-adoor-padayatra-release-date.jpg"
keywords: ["Mammootty", "AdoorGopalakrishnan", "Padayatra", "ChristmasRelease", "WayfarerFilms"]
---

# കാത്തിരിപ്പിന് വിരാമം; മമ്മൂട്ടി-അടൂർ ചിത്രം 'പദയാത്ര' റിലീസ് തീയതി പ്രഖ്യാപിച്ചു

> **Lead Summary:** ** മലയാ**ള സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി-അടൂർ ഗോപാലകൃഷ്ണൻ കൂട്ടുകെട്ടിന്റെ ‘പദയാത്ര’യുടെ റിലീസ് തീയതി പുറത്തുവിട്ടു. 32 വർഷങ്ങൾക്ക് ശേഷം ഈ ഇതിഹാസ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ നാലിനാണ് തിയേറ്ററുകളിലെത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.

## Article Content

** മലയാ**ള സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി-അടൂർ ഗോപാലകൃഷ്ണൻ കൂട്ടുകെട്ടിന്റെ ‘പദയാത്ര’യുടെ റിലീസ് തീയതി പുറത്തുവിട്ടു. 32 വർഷങ്ങൾക്ക് ശേഷം ഈ ഇതിഹാസ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ നാലിനാണ് തിയേറ്ററുകളിലെത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.

അടൂർ ഗോപാലകൃഷ്ണനും കെ.വി. മോഹൻകുമാറും ചേർന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ നേരത്തെ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു ഡോക്ടറുടെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ശക്തമായ അഭിനയ മുഹൂർത്തങ്ങൾക്കൊപ്പം സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും ചിത്രം ചർച്ച ചെയ്യുമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

‘അനന്തരം’, ‘മതിലുകൾ’, ‘വിധേയൻ’ എന്നീ ക്ലാസിക്കുകൾക്ക് ശേഷം മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണ് ‘പദയാത്ര’. അടൂരിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘മതിലുകൾ’, ‘വിധേയൻ’ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ മമ്മൂട്ടിയെ തേടി മികച്ച നടനുള്ള രണ്ട് ദേശീയ പുരസ്കാരങ്ങൾ എത്തിയിരുന്നു. അതിനാൽ തന്നെ ആരാധകരും വലിയ പ്രതീക്ഷയിലാണ്.

ഇന്ദ്രൻസും ഗ്രേസ് ആന്റണിയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരോടൊപ്പം അലിയാർ, ശ്രീഷ്മ ചന്ദ്രൻ, അലൻസിയർ ലേ ലോപ്പസ്, മധുപാൽ, നന്ദു, പി. ശ്രീകുമാർ, ജഗദീഷ്, സീനത്ത് തുടങ്ങിയവരും നീണ്ട താരനിര തന്നെയുണ്ട്. ഷെഹനാദ് ജലാൽ (ഛായാഗ്രഹണം), മുജീബ് മജീദ് (സംഗീതം), പ്രവീൺ പ്രഭാകർ (എഡിറ്റിംഗ്) തുടങ്ങിയവരാണ് അണിയറപ്രവർത്തകർ.

**English Summary:**

The release date of 'Padayatra', the Mammootty-Adoor Gopalakrishnan reunion after 32 years, has been announced. The film will arrive in theatres as a Christmas release on December 4, with Wayfarer Films handling its Kerala distribution.

### Related Links & Sources
- [Original Story Source](https://moviemax.in/news/388045/mammootty-adoor-padayatra-release-date)