---
title: "'28-ാം വയസ്സിൽ തേടിയെത്തിയ രോഗം, ആരും പറഞ്ഞുതരാൻ ആളുണ്ടായിരുന്നില്ല'; ഒരിക്കലും വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിന് പിന്നിലെ കാരണം തുറന്നുപറഞ്ഞ് സിത്താര വിജയൻ"
english_title: "Sitara Vijayan Reveals Why She Decided Never to Marry"
publisher: "moviemax.in"
canonical_url: "https://moviemax.in/news/388032/sitara-vijayan-never-marry-diabetes"
published_at: "2026-10-21T12:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad866700678a_sitara-vijayan-never-marry-diabetes.jpg"
keywords: ["SitaraVijayan", "Type1Diabetes", "Harivarasanam", "HealthAwareness", "MalayalamCinema"]
---

# '28-ാം വയസ്സിൽ തേടിയെത്തിയ രോഗം, ആരും പറഞ്ഞുതരാൻ ആളുണ്ടായിരുന്നില്ല'; ഒരിക്കലും വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിന് പിന്നിലെ കാരണം തുറന്നുപറഞ്ഞ് സിത്താര വിജയൻ

> **Lead Summary:** ** ഒരി**ക്കലും വിവാഹം കഴിക്കില്ലെന്ന കടുത്ത തീരുമാനമെടുത്തതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടിയും അവതാരകയുമായ സിത്താര വിജയൻ. ടൈപ്പ് 1 ഡയബറ്റിക്സ് ബാധിച്ചതിനാലാണ് അത്തരമൊരു തീരുമാനത്തിലേക്ക് എത്തേണ്ടിവന്നതെന്നാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കിയത്. ഇൻസുലിൻ പമ്പ് ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാണ് സിത്താര ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സൈജു കുറുപ്പ് നായകനാകുന്ന പുതിയ ചിത്രം 'ഹരിവരാസന'ത്തിലെ നായികയാണ് സിത്താര.

## Article Content

** ഒരി**ക്കലും വിവാഹം കഴിക്കില്ലെന്ന കടുത്ത തീരുമാനമെടുത്തതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടിയും അവതാരകയുമായ സിത്താര വിജയൻ. ടൈപ്പ് 1 ഡയബറ്റിക്സ് ബാധിച്ചതിനാലാണ് അത്തരമൊരു തീരുമാനത്തിലേക്ക് എത്തേണ്ടിവന്നതെന്നാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കിയത്. ഇൻസുലിൻ പമ്പ് ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാണ് സിത്താര ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സൈജു കുറുപ്പ് നായകനാകുന്ന പുതിയ ചിത്രം 'ഹരിവരാസന'ത്തിലെ നായികയാണ് സിത്താര.

> "ഒരിക്കലും വിവാഹം കഴിക്കില്ല എന്ന തീരുമാനമെടുക്കുന്നത് 2021ൽ എനിക്ക് ഡയബറ്റിക്സ് ഉണ്ടെന്ന് കണ്ടെത്തിയപ്പോഴാണ്. 'ഡയബറ്റിക്സ് വന്നാൽ കല്യാണം നടക്കില്ല' എന്നാണ് ആദ്യം കേട്ട കമന്റ്. സാഹചര്യങ്ങളുടെ ചാപല്യം മൂലം തീരുമാനം പലതവണ ചോദ്യം ചെയ്യപ്പെട്ടെങ്കിലും ഇപ്പോഴും അതിലൊരു മാറ്റമില്ല. ഞാൻ സിത്താര വിജയൻ, 28 വയസ്, ഞാൻ ഡയബറ്റിക് ആണ്"- സിത്താര കുറിച്ചു.

ചില അസുഖങ്ങൾ കണ്ടെത്തിക്കഴിഞ്ഞാൽ അതിനെക്കുറിച്ച് പറഞ്ഞുതരാനോ ധൈര്യമായിരിക്കാൻ പറയാനോ ആരുമില്ലാത്തതാണ് ആദ്യത്തെ പ്രശ്നമെന്ന് താരം പറയുന്നു. രണ്ട് വർഷം മുൻപ് ഡയബറ്റിക്സിനെ കുറിച്ച് ഒരു വീഡിയോ ഇട്ടപ്പോഴാണ് മുതിർന്നവരേക്കാൾ കുട്ടികളാണ് ഇതിൽ ഏറെ ബുദ്ധിമുട്ടുന്നത് എന്ന് മനസ്സിലായത്. രണ്ടും മൂന്നും വയസ്സുള്ള കുട്ടികൾ തനിയെ ഇൻസുലിൻ എടുക്കുന്നത് കണ്ടപ്പോള്‍ അവരെയും അവരുടെ രക്ഷിതാക്കളെയും ഞാൻ നമിക്കുന്നു. എന്നെ അത്തരം ഒരു അവസ്ഥയിലേക്ക് എത്തിച്ചില്ലല്ലോ എന്ന് ഞാൻ സ്വയം ആശ്വസിക്കുകയും ദൈവത്തോട് നന്ദി പറയുകയും ചെയ്യാറുണ്ടെന്നും അവർ വ്യക്തമാക്കി.

> തന്റെ ഗ്ലൂക്കോസ് ലെവൽ പൂർണ്ണമായും നിയന്ത്രണത്തിലല്ലെന്നും ജീവിതത്തിൽ സ്ഥിരത കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ഒരാളാണ് താനെന്നും സിത്താര തുറന്നുപറയുന്നു. എന്തു കഴിക്കുന്നു എന്നതിൽ മാത്രമേ തനിക്ക് നിയന്ത്രണമുള്ളൂ. ഈ രോഗാവസ്ഥയെ സംബന്ധിക്കുന്ന ആശയക്കുഴപ്പങ്ങളെക്കുറിച്ച് തുറന്നുപറയണമെന്നാണ് തന്റെ ആഗ്രഹം. ഈ അവസ്ഥയിൽ ബുദ്ധിമുട്ടുന്നവരെക്കുറിച്ച് പറയാനുള്ളത് താൻ എപ്പോഴും കേൾക്കാൻ ആഗ്രഹിച്ച വാക്കുകളാണെന്നും "സാരമില്ല, എല്ലാം ശരിയാകും, നമുക്ക് വഴിയുണ്ടാക്കാം" എന്നുമാണ് ആ വാക്കുകളെന്നും താരം കൂട്ടിച്ചേർത്തു.

**English Summary:**

Actress and anchor Sitara Vijayan has spoken about her decision never to marry, saying it stemmed from her Type 1 diabetes diagnosis in 2021. In a video shared on Instagram, the 'Harivarasanam' actress described the emotional and practical challenges of living with the condition and the importance of open conversation around health struggles.

### Related Links & Sources
- [Original Story Source](https://moviemax.in/news/388032/sitara-vijayan-never-marry-diabetes)