---
title: "‘ഈശോ’ ഒടിടിയിൽ; ജയസൂര്യ ചിത്രം വിറ്റുപോയത് ഉയർന്ന തുകയ്ക്ക്"
english_title: "Jayasurya's movie 'Eesho' is all set to release soon."
publisher: "moviemax.in"
canonical_url: "https://moviemax.in/news/38796/jayasuryas-movie-eesho-is-all-set-to-release-soon"
published_at: "2022-04-22T15:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62627fe4acceb_eesho.jpg"
keywords: []
---

# ‘ഈശോ’ ഒടിടിയിൽ; ജയസൂര്യ ചിത്രം വിറ്റുപോയത് ഉയർന്ന തുകയ്ക്ക്

> **Lead Summary:** പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ജയസൂര്യ ചിത്രം ‘ഈശോ‘ ഒടിടിയിൽ റിലീസിനൊരുങ്ങുന്നു. നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം സോണി ലിവിലുടെയാണ് റിലീസ് ചെയ്യുക. ഒടിടിയിൽ ജയസൂര്യ ചിത്രത്തിനു ലഭിക്കുന്ന ഉയർന്ന തുകയ്ക്കാണ് സോണി ലിവ് സംപ്രേക്ഷണാവകാശം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ.

## Article Content

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ജയസൂര്യ ചിത്രം ‘ഈശോ‘ ഒടിടിയിൽ റിലീസിനൊരുങ്ങുന്നു. നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം സോണി ലിവിലുടെയാണ് റിലീസ് ചെയ്യുക. ഒടിടിയിൽ ജയസൂര്യ ചിത്രത്തിനു ലഭിക്കുന്ന ഉയർന്ന തുകയ്ക്കാണ് സോണി ലിവ് സംപ്രേക്ഷണാവകാശം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ.

ഈ മാസം ആദ്യവാരം പുറത്തിറങ്ങിയ ഈശോയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. നര്‍മ്മത്തിന് പ്രാധാന്യമുള്ള തന്‍റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ത്രില്ലർ സ്വഭാവത്തിൽ ഉള്ള ചിത്രമാണ് നാദിർഷാ ഇത്തവണ ഒരുക്കിയിരിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണാണ് നിര്‍മ്മാണം.

സുനീഷ് വാരനാട് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'ഈശോ' സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.

ജയസൂര്യ നായകനാവുന്ന ചിത്രത്തിന്‍റെ പേര് ക്രിസ്ത്യന്‍ വിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നിരുന്നു.

അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസും വിഷയത്തില്‍ പരോക്ഷ വിമര്‍ശനവുമായി കെസിബിസിയും രംഗത്തെത്തിയിരുന്നു. സിനിമയുടെ പേര് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും അതിനാല്‍ പ്രദര്‍ശനാനുമതി നല്‍കരുതെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത് ക്രിസ്ത്യൻ അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷന്‍ എന്ന സംഘടന ആണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/38796/jayasuryas-movie-eesho-is-all-set-to-release-soon)