---
title: "'മുഖം രക്ഷിക്കാൻ നോക്കണ്ട മച്ചാനേ... ട്രെയിലറിൽ ലാലേട്ടനെ കാണിച്ച് പറ്റിച്ചു'; ഡ്യൂപ്പാണെന്ന വാദത്തിന് മറുപടിയുമായി ആക്ഷൻ കൊറിയോഗ്രാഫർ"
english_title: "Did the Trailer Mislead Fans? Action Choreographer Responds to Body Double Row"
publisher: "moviemax.in"
canonical_url: "https://moviemax.in/news/387900/jailer-2-body-double-controversy"
published_at: "2026-10-20T13:41:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad723e09a08e_jailer-2-body-double-controversy.jpg"
keywords: ["Jailer2", "Mohanlal", "Rajinikanth", "ChetanDSouza", "BodyDouble"]
---

# 'മുഖം രക്ഷിക്കാൻ നോക്കണ്ട മച്ചാനേ... ട്രെയിലറിൽ ലാലേട്ടനെ കാണിച്ച് പറ്റിച്ചു'; ഡ്യൂപ്പാണെന്ന വാദത്തിന് മറുപടിയുമായി ആക്ഷൻ കൊറിയോഗ്രാഫർ

> **Lead Summary:** ** സിനി**മാലോകം ആകാംക്ഷയോടെ കാത്തിരുന്ന രജനികാന്ത് ചിത്രം 'ജയിലർ 2' ബോക്സ് ഓഫീസിൽ വലിയ വിജയമായി മുന്നേറുന്നതിനിടയിലും കടുത്ത വിവാദങ്ങളിൽ. ചിത്രത്തിൽ മോഹൻലാലിന്റെ പ്രധാന രംഗങ്ങൾ വെട്ടിമാറ്റിയെന്നും അദ്ദേഹത്തിന് പകരം ഡ്യൂപ്പിനെ വെച്ചാണ് ചില രംഗങ്ങൾ ചിത്രീകരിച്ചതെന്നും ചൂണ്ടിക്കാട്ടി മോഹൻലാൽ ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്.

## Article Content

** സിനി**മാലോകം ആകാംക്ഷയോടെ കാത്തിരുന്ന രജനികാന്ത് ചിത്രം 'ജയിലർ 2' ബോക്സ് ഓഫീസിൽ വലിയ വിജയമായി മുന്നേറുന്നതിനിടയിലും കടുത്ത വിവാദങ്ങളിൽ. ചിത്രത്തിൽ മോഹൻലാലിന്റെ പ്രധാന രംഗങ്ങൾ വെട്ടിമാറ്റിയെന്നും അദ്ദേഹത്തിന് പകരം ഡ്യൂപ്പിനെ വെച്ചാണ് ചില രംഗങ്ങൾ ചിത്രീകരിച്ചതെന്നും ചൂണ്ടിക്കാട്ടി മോഹൻലാൽ ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്.

സംവിധായകൻ നെൽസണെതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ട്രെയിലറിലുണ്ടായിരുന്ന ചില സുപ്രധാന രംഗങ്ങൾ സിനിമയിലില്ലെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു. ചിത്രത്തിന്റെ കോസ്റ്റ്യൂമറും ഇതിനിടെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

ഇതിനിടെ വിവാദങ്ങൾക്ക് മറുപടിയുമായി ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫർ ചേതൻ ഡിസൂസ രംഗത്തെത്തിയത് വലിയ ചർച്ചയായിരിക്കുകയാണ്. സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിന് താഴെ ആരാധകൻ ഉന്നയിച്ച സംശയത്തിനായിരുന്നു ചേതന്റെ മറുപടി. കാർ സീനിൽ അഭിനയിച്ചത് മോഹൻലാലിന്റെ ഡ്യൂപ് ആണോ എന്നും എന്തുകൊണ്ടാണ് സീനുകൾ വെട്ടിക്കുറച്ചത് എന്നുമായിരുന്നു ആരാധകന്റെ ചോദ്യം. എന്നാൽ രംഗത്തിലുള്ളത് മോഹൻലാൽ തന്നെയാണെന്നായിരുന്നു ചേതൻ ഡിസൂസ നൽകിയ മറുപടി.

ആക്ഷൻ കൊറിയോഗ്രാഫറുടെ ഈ വെളിപ്പെടുത്തലോടെ സോഷ്യൽ മീഡിയയിലെ ചർച്ചകൾ പുതിയ വഴിതിരിവിലേക്ക് എത്തിയിരിക്കുകയാണ്. ചേതന്റെ വാക്കുകളെ പിന്തുണച്ച് ചിലർ രംഗത്തു വരുമ്പോൾ, ഇത് മുഖം രക്ഷിക്കാൻ പറയുന്നതാണെന്നും കാർ സീനിൽ ഉള്ളത് മോഹൻലാൽ അല്ലെന്ന് വ്യക്തമാണെന്നും വാദിക്കുന്നവരുണ്ട്. എന്തായാലും മോഹൻലാൽ ആരാധകരുടെയും സിനിമാപ്രേമികളുടെയും ഇടയിൽ ചിത്രം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുകയാണ്.

**English Summary:**

Jailer 2 has found itself at the center of a fresh controversy as Mohanlal fans allege that key scenes were cut and a body double was used in the film. Action choreographer Chetan D’Souza has denied the claims, saying Mohanlal himself performed the disputed car sequence, even as debate continues online.

### Related Links & Sources
- [Original Story Source](https://moviemax.in/news/387900/jailer-2-body-double-controversy)