---
title: "'ബില്ലില്ല, തെളിവില്ല, പിന്നെന്തിനാണ് ഈ നാടകം? യൂട്യൂബ് ഫോളോവേഴ്സ് കാണിച്ച് ഭീഷണിപ്പെടുത്താൻ നോക്കണ്ട'; സാരി വിവാദത്തിൽ പൊട്ടിത്തെറിച്ച് ആര്യ ബഡായി"
english_title: "No Bill, No Proof: Arya Badai Fires Back at Saree Allegations"
publisher: "moviemax.in"
canonical_url: "https://moviemax.in/news/387874/arya-badai-saree-allegations-response"
published_at: "2026-10-20T12:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad70aa42482d_arya-badai-saree-allegations-response.jpg"
keywords: ["AryaBadai", "SareeBrand", "DefamationCase", "YouTubeFamily", "KeralaNews"]
---

# 'ബില്ലില്ല, തെളിവില്ല, പിന്നെന്തിനാണ് ഈ നാടകം? യൂട്യൂബ് ഫോളോവേഴ്സ് കാണിച്ച് ഭീഷണിപ്പെടുത്താൻ നോക്കണ്ട'; സാരി വിവാദത്തിൽ പൊട്ടിത്തെറിച്ച് ആര്യ ബഡായി

> **Lead Summary:** ** തന്റെ** സാരി ബ്രാൻഡിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി നടി ആര്യ ബഡായി. യൂട്യൂബർ കുടുംബമായ 'ഉപ്പും മുളകും ലൈറ്റ് ഫാമിലി' ഉന്നയിച്ച ആരോപണങ്ങൾക്കാണ് ആര്യ വീഡിയോയിലൂടെ വ്യക്തത നൽകിയത്. ആര്യയുടെ 'കാഞ്ചീവരം' ബ്രാൻഡിൽ നിന്ന് വാങ്ങിയ സാരി പെട്ടെന്ന് കീറിപ്പോയെന്നായിരുന്നു പ്രധാന പരാതി. എന്നാൽ ഈ സാരി തന്റെ കടയിൽ നിന്ന് വാങ്ങിയതല്ലെന്നും, ബിൽ ചോദിച്ചിട്ടും ഇതുവരെ നൽകാൻ അവർക്ക് കഴിഞ്ഞിട്ടില്ലെന്നും ആര്യ വ്യക്തമാക്കി.

## Article Content

** തന്റെ** സാരി ബ്രാൻഡിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി നടി ആര്യ ബഡായി. യൂട്യൂബർ കുടുംബമായ 'ഉപ്പും മുളകും ലൈറ്റ് ഫാമിലി' ഉന്നയിച്ച ആരോപണങ്ങൾക്കാണ് ആര്യ വീഡിയോയിലൂടെ വ്യക്തത നൽകിയത്. ആര്യയുടെ 'കാഞ്ചീവരം' ബ്രാൻഡിൽ നിന്ന് വാങ്ങിയ സാരി പെട്ടെന്ന് കീറിപ്പോയെന്നായിരുന്നു പ്രധാന പരാതി. എന്നാൽ ഈ സാരി തന്റെ കടയിൽ നിന്ന് വാങ്ങിയതല്ലെന്നും, ബിൽ ചോദിച്ചിട്ടും ഇതുവരെ നൽകാൻ അവർക്ക് കഴിഞ്ഞിട്ടില്ലെന്നും ആര്യ വ്യക്തമാക്കി.

''എനിക്കൊരു സാരി ബ്രാൻഡുണ്ട്, കാഞ്ചീവരം. അതുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബർ ചെയ്ത വീഡിയോയുമായി ബന്ധപ്പെട്ട് ഒരു വിഷയം എല്ലായിടത്തും ചർച്ചയായിട്ടുണ്ട്. അത് അഡ്രസ് ചെയ്യണമെന്ന് തോന്നി. അതിനാലാണ് ഈ വീഡിയോ ചെയ്യുന്നത്. എന്തുകൊണ്ട് ഇത്ര വൈകിയെന്ന് ചോദിച്ചാൽ ആദ്യം ശരിയായ ചാനലുകൾ വഴി മൂവ് ചെയ്ത ശേഷം പബ്ലിക് പ്ലാറ്റ്‌ഫോമിൽ വന്ന് സംസാരിച്ചാൽ മതി എന്ന് തീരുമാനിച്ചതിനാലാണ്. അത് ചെയ്തു. അതിനാലാണ് ഇന്നിപ്പോ ഈ വിഷയം അഡ്രസ് ചെയ്യുന്നത്.'' ആര്യ പറയുന്നു.

''ഈ പറയുന്ന ഭാര്യയും ഭർത്താവും ഇതേ വിഷയം പറഞ്ഞ് ഞങ്ങളെ ഒന്നര വർഷം മുമ്പ് ഫോണിൽ ബന്ധപ്പെട്ടിരുന്നു. അന്ന് കാക്കനാട് ആയിരുന്നു ഞങ്ങളുടെ ഷോപ്പ്. ചെറിയ ഷോപ്പായിരുന്നു. അന്ന് തന്നെ അവരോട് കാര്യങ്ങൾ വളരെ വ്യക്തമായി കമ്മ്യൂണിക്കേറ്റ് ചെയ്തിരുന്നു. അവരോട് പറഞ്ഞതിൽ ഏറ്റവും പ്രധാനപ്പെട്ടൊരു പോയിന്റ് എന്താണെന്ന് വച്ചാൽ, ഞങ്ങളുടെ കടയിൽ നിന്നും വാങ്ങിയെന്ന് പറയുന്ന സാരി, വാങ്ങിയപ്പോൾ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലെന്ന് അവർ തന്നെ പറയുകയും ചെയ്യുന്നുണ്ട്. അവരത് ഉപയോഗിച്ചതായും പറയുന്നു. ഉപയോഗിച്ച ശേഷം എന്തോ കുഴപ്പം പറ്റിയെന്ന് പറഞ്ഞാണ് ഞങ്ങളെ ബന്ധപ്പെടുന്നത്'' എന്നും ആര്യ പറയുന്നു.

''ഒന്നാമത്തെ കാര്യം ഒരു സ്ഥാപനത്തിൽ നിന്നും ഒരു സാധനം വാങ്ങി അത് ഉപയോഗിച്ച ശേഷം അതിനൊരു കുഴപ്പം പറ്റിയാൽ അതിന് നഷ്ടപരിഹാരം എവിടെയും കൊടുക്കുന്നതായി എനിക്ക് അറിവില്ല. എന്നാലും എന്തെങ്കിലും മാനുഫാക്ചറിംഗ് പ്രശ്‌നമാകാം എന്ന രീതിയിൽ പരിഗണിക്കാൻ ഞങ്ങൾ അന്നേ തയ്യാറായിരുന്നു. ബിൽ തന്നാൽ നോക്കിയിട്ട് പറയാമെന്ന് അവരോട് വളരെ വ്യക്തമായി അന്ന് തന്നെ പറഞ്ഞതാണ്. അന്ന് അവർ തന്ന മറുപടി ബിൽ ഇല്ല, ഇത് അവർക്ക് സമ്മാനം കിട്ടിയിട്ടില്ല എന്നാണ്. അതായത് അവരല്ല ഈ പ്രൊഡക്റ്റ് വാങ്ങിയതെന്നാണ് അവർ പറഞ്ഞത്''.

''മറ്റാരോ വാങ്ങിയിട്ട് ഇവർക്ക് സമ്മാനിച്ചതിനാൽ ബിൽ കിട്ടിയിട്ടില്ലെന്ന് ഇവർ അന്നേ പറഞ്ഞിരുന്നു. ഇത് ഞങ്ങളുടെ കടയിൽ നിന്നും വാങ്ങിയതാണെങ്കിൽ, ബില്ലില്ലാതെ ഞങ്ങൾക്ക് ഒന്നും ചെയ്യാനാകില്ല. അതിനാൽ ദയവ് ചെയ്ത് ബിൽ തരണമെന്നും എന്നിട്ട് നോക്കിയിട്ട് എന്താണെന്നു വച്ചാൽ ചെയ്യാമെന്നും ഞങ്ങൾ പറഞ്ഞിരുന്നു. ഏതൊരു സ്ഥാപനത്തിലായാലും അവരുടെ കടയിൽ നിന്നും വാങ്ങിയ പ്രൊഡക്റ്റ് ആണോ എന്നാണ് ആദ്യം അറിയേണ്ടത്. അതിനുള്ള ഏറ്റവും വലിയ തെളിവാണ് ബിൽ'' എന്നും ആര്യ പറയുന്നു.

''ബിൽ ഇല്ലെങ്കിൽ അത് ചെയ്തയാളുടെ പേരും കോൺടാക്ട് നമ്പറെങ്കിലും വേണ്ടേ? ഇതൊന്നും ഇല്ല എന്നാണ് അവർ പറഞ്ഞത്. ഇതൊന്നും ഇല്ലെങ്കിൽ നമ്മുടെ പ്രൊഡക്റ്റ് ആണോ എന്നു പോലും നമുക്ക് അറിയില്ല, എന്ത് ചെയ്യുമെന്ന് ഞങ്ങൾ ചോദിച്ചു. ഇപ്പോഴും അറിയില്ല. ഞങ്ങളുടെ കടയിൽ നിന്നും വാങ്ങിയതാണെന്ന് ഇവർ പറഞ്ഞ അറിവ് മാത്രമേയുള്ളൂ. ഈ ഒന്നര വർഷമായിട്ടും യാതൊരു തെളിവും ഇതുവരെയും തന്നിട്ടില്ല. ഇത് പറഞ്ഞപ്പോഴാണ് ഇവർ നമ്മളെ ഭീഷണിപ്പെടുത്തിയത്'' താരം പറയുന്നു.

''അവർ പറഞ്ഞത് ഞങ്ങൾ യൂട്യൂബിൽ കുറേ ഫോളോവേഴ്‌സുള്ള ഫാമിലിയാണ്, കുറേ ഫോളോവേഴ്‌സുള്ളവരാണ്, നിങ്ങൾ എന്താണ് ചെയ്യാൻ പറ്റുകയെന്ന് ആലോചിച്ച് ഒരു തീരുമാനമെടുത്ത് ഞങ്ങളെ അറിയിച്ചാൽ മതി. നിങ്ങൾ തീരുമാനമെടുക്കാൻ വൈകുകയാണെങ്കിൽ ഞങ്ങൾ വീഡിയോ ചെയ്യും. ഇതായിരുന്നു അവർ പറഞ്ഞത്. ധൈര്യമായി വീഡിയോ ചെയ്തോളൂ എന്നായിരുന്നു ഞങ്ങൾ പറഞ്ഞത്. അതിന് ശേഷം അവർ ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല. ഞങ്ങൾ വീഡിയോ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഇപ്പോൾ പെട്ടെന്ന് ഇവർ വീഡിയോ ചെയ്യുകയും നഷ്ടപരിഹാരം ചോദിക്കുകയുമായിരുന്നു'' ആര്യ പറയുന്നു.

''എനിക്കൊരു കാര്യമേ പറയാനുള്ളൂ. ഞാൻ 8 വർഷമായി നടത്തിക്കൊണ്ടു പോകുന്ന ബ്രാൻഡാണിത്. എന്റെ ബ്രാൻഡിൽ നിന്നും സ്ഥിരമായി പർച്ചേസ് ചെയ്യുന്ന ഇഷ്ടം പോലെ കസ്റ്റമേഴ്‌സുണ്ട്. കേരളത്തിന് അകത്തുള്ളവരുമുണ്ട്. പുറത്തുള്ളവരുമുണ്ട്. അവർക്ക് ഞങ്ങളുടെ പ്രൊഡക്റ്റിന്റെ ക്വാളിറ്റി അറിയാം. ഞങ്ങൾ വിൽക്കുന്നത് സിൽക്കിലുള്ള കൈത്തറി സാരികളാണ്. കൈത്തറി സാരികൾക്ക് സ്വാഭാവികമായും ചിലപ്പോൾ മാനുഫാക്ചറിംഗ് ഡിഫക്റ്റുകൾ വരാം. അത് പലപ്പോഴും ഞങ്ങൾ അങ്ങോട്ട് തന്നെ കസ്റ്റമേഴ്‌സിന് പറഞ്ഞുകൊടുക്കാറുമുണ്ട്. ഡിഫക്റ്റുള്ള പ്രൊഡക്റ്റ് പറ്റിച്ച് വിൽക്കാറില്ല. ബിൽ തന്നാൽ റീഫണ്ടും എക്‌സ്‌ചേഞ്ചും ചെയ്യാറുണ്ട്'' എന്നും ആര്യ പറയുന്നു.

ഇന്നും അതേ ചോദ്യം ചോദിക്കുന്നു. ഇത് ഞങ്ങളുടെ പ്രൊഡക്റ്റ് ആണെന്നതിന് എന്താണ് തെളിവ്. ആ സാരിക്ക് 28000 രൂപയാണ് ഇവർ പറയുന്നത്. എന്നാൽ ഈ സാരിക്ക് ഒന്നും ഞങ്ങളന്ന് 28000 രൂപയല്ല വിലയിട്ടത്. പരമാവധി 20000 രൂപയായിരുന്നു വിലയിട്ടിരുന്നത്. 28000 രൂപയ്ക്ക് ഈ സാരി ഞങ്ങൾ വിറ്റിട്ടില്ല. ഈ കുടുംബം ഞങ്ങളുടെ കടയിൽ വന്നിട്ടുണ്ട്. അന്ന് വാങ്ങിയ സാരി ഇതല്ലെന്നും ആര്യ പറയുന്നു. കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുത്ത യൂട്യൂബർമാരോട് മിനിമം ഫാക്ട് ചെക്ക് ചെയ്യുന്നത് നല്ലതാണ്. ആരോപണം ഉന്നയിച്ചവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്. എല്ലാവർക്കും മാനനഷ്ടക്കേസ് നോട്ടീസ് ഉടനെ തന്നെ ലഭിക്കുമെന്നും ആര്യ കൂട്ടിച്ചേർക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/387874/arya-badai-saree-allegations-response)