---
title: "ബിക്കിനി ഇടില്ലെന്ന് പറഞ്ഞ നടി ഒടുവിൽ തുണി അഴിച്ചു വെച്ചോ?; 'ഡിസ്കോ'യിലെ ഗ്ലാമറസ് ലുക്കിനെക്കുറിച്ച് ഗായത്രി സുരേഷ്"
english_title: "Gayatri Suresh Opens Up on Her Bikini Look in ‘Disco’"
publisher: "moviemax.in"
canonical_url: "https://moviemax.in/news/387870/gayatri-suresh-disco-bikini-look"
published_at: "2026-10-20T11:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad708725acd0_gayatri-suresh-disco-bikini-look.jpg"
keywords: ["GayatriSuresh", "DiscoMovie", "MalayalamCinema", "BikiniLook", "MoviePromotion"]
---

# ബിക്കിനി ഇടില്ലെന്ന് പറഞ്ഞ നടി ഒടുവിൽ തുണി അഴിച്ചു വെച്ചോ?; 'ഡിസ്കോ'യിലെ ഗ്ലാമറസ് ലുക്കിനെക്കുറിച്ച് ഗായത്രി സുരേഷ്

> **Lead Summary:** ** ചെ**മ്പൻ വിനോദ്, ആന്റണി വർഗീസ് പെപ്പെ, അർജുൻ അശോകൻ, ലുക്മാൻ അവറാൻ, ഫെമിന ജോർജ് തുടങ്ങി വലിയ താരനിര അണിനിരക്കുന്ന ചിത്രമാണ് 'ഡിസ്കോ'. ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസറും പാട്ടുമൊക്കെ സോഷ്യൽ മീഡിയയിൽ ഇതിനോടകം വലിയ തരംഗമായി മാറിക്കഴിഞ്ഞു. ടീസർ പുറത്തുവന്നതിന് പിന്നാലെ ഏറ്റവും കൂടുതൽ ചർച്ചയായത് നടി ഗായത്രി സുരേഷിന്റെ ഗ്ലാമറസ് ലുക്കായിരുന്നു. ടീസറിലെ ബിക്കിനി ലുക്ക് വൈറലായതോടെ, മുമ്പൊരിക്കൽ ബിക്കിനി ധരിക്കില്ലെന്ന് ഗായത്രി പറഞ്ഞ പഴയ അഭിമുഖങ്ങളും സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയിരുന്നു.

## Article Content

** ചെ**മ്പൻ വിനോദ്, ആന്റണി വർഗീസ് പെപ്പെ, അർജുൻ അശോകൻ, ലുക്മാൻ അവറാൻ, ഫെമിന ജോർജ് തുടങ്ങി വലിയ താരനിര അണിനിരക്കുന്ന ചിത്രമാണ് 'ഡിസ്കോ'. ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസറും പാട്ടുമൊക്കെ സോഷ്യൽ മീഡിയയിൽ ഇതിനോടകം വലിയ തരംഗമായി മാറിക്കഴിഞ്ഞു. ടീസർ പുറത്തുവന്നതിന് പിന്നാലെ ഏറ്റവും കൂടുതൽ ചർച്ചയായത് നടി ഗായത്രി സുരേഷിന്റെ ഗ്ലാമറസ് ലുക്കായിരുന്നു. ടീസറിലെ ബിക്കിനി ലുക്ക് വൈറലായതോടെ, മുമ്പൊരിക്കൽ ബിക്കിനി ധരിക്കില്ലെന്ന് ഗായത്രി പറഞ്ഞ പഴയ അഭിമുഖങ്ങളും സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയിരുന്നു.

ഇപ്പോഴിതാ 'ഡിസ്കോ'യിലെ തന്റെ ബിക്കിനി ലുക്കിനെക്കുറിച്ചും ആ തീരുമാനത്തിലേക്ക് എത്തിയതിനെക്കുറിച്ചും തുറന്നുപറയുകയാണ് ഗായത്രി സുരേഷ്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ സംസാരിക്കവെയാണ് താരം മനസ്സ് തുറന്നത്. വലിയൊരു ബജറ്റ് ചിത്രത്തിൽ നല്ലൊരു സംവിധായകന്റെയും സ്റ്റാർ കാസ്റ്റിന്റെയും കൂടെ അഭിനയിക്കാൻ താൻ ആഗ്രഹിച്ചിരിക്കുമ്പോഴാണ് ഉല്ലാസ് ഈ കഥയുമായി എത്തിയതെന്ന് ഗായത്രി പറഞ്ഞു. ഇതുവരെ ചെയ്യാത്ത തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കുമെന്ന ഉറപ്പിലാണ് സിനിമ സ്വീകരിച്ചതെന്നും താരം വ്യക്തമാക്കി.

ഒരിക്കലും റിവീലിങ് വസ്ത്രങ്ങളോ ബിക്കിനിയോ ധരിക്കില്ലെന്ന് ജീവിതത്തിൽ ശപഥം എടുത്ത ആളായിരുന്നു താനെന്ന് ഗായത്രി പറയുന്നു. എന്നാൽ കാലക്രമേണ ചിന്താഗതിയിലും ജീവിതത്തെ നോക്കിക്കാണുന്ന രീതിയിലും മാറ്റങ്ങൾ വന്നു. അതിന് അവസരം നൽകിയ സംവിധായകനോട് നന്ദിയുണ്ടെന്നും വളരെ സ്റ്റൈലിഷായ ഈ ചിത്രം തിയേറ്ററിൽ തന്നെ വന്നു കണ്ട് വിജയിപ്പിക്കണമെന്നും താരം അഭ്യർത്ഥിച്ചു.

അതേസമയം, തന്റെ ഈ പുതിയ ലുക്ക് കണ്ട് അമ്മയ്ക്ക് ഏറെ വിഷമമായെന്നും ഗായത്രി വെളിപ്പെടുത്തി. അമ്മയോട് മുൻകൂട്ടി ഇക്കാര്യം പറഞ്ഞിരുന്നില്ല. എന്നാൽ, മറ്റുള്ളവർ ചെയ്യുന്ന സമയത്ത് താനും ചെയ്യാമെന്നാണ് കരുതിയതെന്നും ബോൾഡ് ലുക്ക് വൃത്തികേടോ വൾഗറോ അല്ലാത്തതുകൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തതെന്നും നടി കൂട്ടിച്ചേർത്തു.

**English Summary:**

Actress Gayatri Suresh has spoken candidly about her bikini look in the upcoming Malayalam film 'Disco', saying her views evolved over time. She also said her mother was upset initially, but the audience responded positively to the stylish and non-vulgar presentation.

### Related Links & Sources
- [Original Story Source](https://moviemax.in/news/387870/gayatri-suresh-disco-bikini-look)