---
title: "പുതിയ വീട് വാടകയ്ക്കെടുത്ത് കെ.എൽ രാഹുലും ആതിയ ഷെട്ടിയും "
english_title: "KL Rahul and Aathiya Shetty rent a new house"
publisher: "moviemax.in"
canonical_url: "https://moviemax.in/news/38786/kl-rahul-and-aathiya-shetty-rent-a-new-house"
published_at: "2022-04-22T14:54:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6262747501b69_aathitha.jpg"
keywords: []
---

# പുതിയ വീട് വാടകയ്ക്കെടുത്ത് കെ.എൽ രാഹുലും ആതിയ ഷെട്ടിയും 

> **Lead Summary:** ബോളിവുഡിലെ ഏറ്റവും പുതിയ ചർച്ചാ വിഷയം പ്രണയ ജോഡികളായ കെ.എൽ രാഹുലും ആതിയ ഷെട്ടിയും തമ്മിലുള്ള പ്രണയമാണ്. ഇരുവരും ഈ വർഷം അവസാനം വിവാഹിതരാകുമെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

## Article Content

ബോളിവുഡിലെ ഏറ്റവും പുതിയ ചർച്ചാ വിഷയം പ്രണയ ജോഡികളായ കെ.എൽ രാഹുലും ആതിയ ഷെട്ടിയും തമ്മിലുള്ള പ്രണയമാണ്. ഇരുവരും ഈ വർഷം അവസാനം വിവാഹിതരാകുമെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ത്യൻ ക്രിക്കറ്റ് താരവും ലക്നൗ സൂപ്പർ ജയന്റ്സ് നായകനുമായ കെ.എൽ രാഹുലും സുനിൽ ഷെട്ടിയുടെ മകളും നടിയുമായ ആതിയ ഷെട്ടിയും നാളുകളായി അടുത്ത സുഹൃത്തുക്കളായിരുന്നു. ആ സൗഹൃദം വളർന്നാണ് പ്രണയമായി മാറിയത്.

ഇരുവരും ഉടൻ വിവാഹിതരാകുമെന്ന് റിപ്പോർട്ടുകൾ വന്നതോടെ മറ്റൊരു വിവാഹ മാമാങ്കം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകരും. അതേസമയം വിവാഹ​ത്തിന് മുമ്പ് തന്നെ രാഹുലും ആതിയയും ഒരുമിച്ച് താമസിച്ച് തുടങ്ങാൻ പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ. വിവാഹം ഈ വർഷം അവസാനം നടക്കാനിരിക്കെ ഇരുവരും ചേർന്ന് ഒരു വീട് വാടകയ്ക്കെടുത്ത് ലിവിങ് ടു​ഗെതർ ആരംഭിക്കാൻ പോവുകയാണെന്നും ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മൂന്ന് വർഷത്തിന് മുകളിലായി ഇരുവരും പ്രണയിക്കുകയാണ്. ആതിയയും കെഎൽ രാഹുലും മുംബൈയിൽ കടലിനഭിമുഖമായി നിലകൊള്ളുന്ന നാല് ബെഡ്റൂമുള്ള അപ്പാർട്ട്മെന്റാണ് വാടകയ്‌ക്കെടുത്തിരിക്കുന്നത്. തൽക്കാലം അവിടെയായിരിക്കും ഇരുവരും താമസിക്കുക.

പ്രതിമാസം പത്ത് ലക്ഷം രൂപ വാടക വരുന്ന ലക്ഷ്വറി അപ്പാർട്ടമെന്റാണ് ഈ പ്രണയജോഡികൾ തങ്ങൾക്ക് താമസിക്കാനായി തെരഞ്ഞെടുത്തിരിക്കുന്നത്. ബാന്ദ്രയിലെ കാർട്ടർ റോഡിലാണ് അപ്പാർട്ടമെന്റ് സ്ഥിതി ചെയ്യുന്നത്. ഈ വർഷം അവസാനം സൗത്ത് ഇന്ത്യൻ സ്റ്റൈലിൽ ആയിരിക്കും ഇരുവരുടേയും വിവാഹമെന്നും റിപ്പോർട്ടുണ്ട്. ‍‍‌

ഇരുവരുടേയും വിവാ​ഹ വാർത്തകൾ വൈറലായി മാറുന്ന സാഹചര്യത്തിൽ ​വാർത്തയിൽ പ്രതികരിച്ച് ആതിയയുടെ സുഹൃത്ത് രം​ഗത്തെത്തിയിരുന്നു. വിവാഹം എന്നത് ഇപ്പോൾ ആതിയയും രാഹുലും ചിന്തിക്കുന്നില്ലെന്നും ജോലി തിരക്കുകളിൽ മുഴുകിയിരിക്കുകയാണ് താരങ്ങളെന്നുമാണ് ബോംബെ ടൈംസിനോട് സംസാരിക്കവെ ആതിയയുടെ സുഹൃത്ത് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/38786/kl-rahul-and-aathiya-shetty-rent-a-new-house)