---
title: "'എല്ലാവരുടെയും കൈയടി പ്രതീക്ഷിച്ചല്ല ഞാൻ സംസാരിക്കുന്നത്, മോശമായി വിമർശിക്കുന്നവരുമുണ്ടാകും' - മീനാക്ഷി അനൂപിന്റെ വാക്കുകൾ ശ്രദ്ധനേടുന്നു"
english_title: "I Don’t Speak Expecting Everyone’s Applause: Meenakshi Anoop"
publisher: "moviemax.in"
canonical_url: "https://moviemax.in/news/387832/meenakshi-anoop-interview-public-reaction"
published_at: "2026-10-20T08:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad6dc67b6a22_meenakshi-anoop-interview-public-reaction.jpg"
keywords: ["MeenakshiAnoop", "MalayalamCinema", "InterviewQuotes", "SocialMedia", "CelebrityTalk"]
---

# 'എല്ലാവരുടെയും കൈയടി പ്രതീക്ഷിച്ചല്ല ഞാൻ സംസാരിക്കുന്നത്, മോശമായി വിമർശിക്കുന്നവരുമുണ്ടാകും' - മീനാക്ഷി അനൂപിന്റെ വാക്കുകൾ ശ്രദ്ധനേടുന്നു

> **Lead Summary:** **മ**ലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് മീനാക്ഷി അനൂപ്. ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ താരം അമർ അക്ബർ അന്തോണി എന്ന സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഒപ്പം എന്ന മോഹൻലാൽ ചിത്രത്തിൽ അഭിനയിച്ച് കരിയർ ബ്രേക്ക് ലഭിച്ചു.

## Article Content

**മ**ലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് മീനാക്ഷി അനൂപ്. ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ താരം അമർ അക്ബർ അന്തോണി എന്ന സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഒപ്പം എന്ന മോഹൻലാൽ ചിത്രത്തിൽ അഭിനയിച്ച് കരിയർ ബ്രേക്ക് ലഭിച്ചു.

അഭിനയത്തിന് പുറമെ അവതാരകയായും തിളങ്ങിയ മീനാക്ഷി സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് നൽകുന്ന ക്യാപ്ഷനുകളും അതിന് വരുന്ന കമന്റിന് മീനാക്ഷി നൽകുന്ന മറുപടിയുമെല്ലാം ഏറെ ശ്രദ്ധനേടാറുണ്ട്.

പോസിറ്റീവ് റെസ്പോണ്‍സ് മാത്രം പ്രതീക്ഷിച്ചല്ല പോസ്റ്റുകള്‍ പങ്കിടാറുള്ളതെന്ന് പറയുകയാണ് മീനാക്ഷി. പുതിയ അഭിമുഖത്തിലായിരുന്നു പരാമർശം.

''എന്റെ അഭിപ്രായത്തിൽ അങ്ങനെ ഒരു സേഫ് സോൺ ഒന്നുമില്ല. അതൊക്കെ നമ്മൾ പുറത്തു നിന്ന് കാണുമ്പോൾ നമുക്ക് ഇങ്ങനെ ഫീൽ ചെയ്യുന്നതാണ്. നമ്മുടെ സൊസൈറ്റിയിൽ റിലവന്റ് ആയിട്ടുള്ള ഒരു പ്രശ്നത്തെപ്പറ്റി ചോദിക്കുമ്പോൾ അതിനെപ്പറ്റി അഭിപ്രായം പറയാൻ താത്പര്യമുള്ള ആളായിരിക്കും ഞാൻ.

ഒരുപക്ഷേ ഇതേ ഫീൽഡിലുള്ള മറ്റൊരാൾ അതിനു താത്പര്യമുള്ള ആളായിരിക്കില്ല. അവർ പേടിച്ചിട്ടാണ് അതു പറയാത്തത് എന്ന് നമ്മൾ വിചാരിക്കുന്നതാണ് തെറ്റ്.

ഞാൻ എന്ത് ചെയ്താലും ഇഷ്ടപെടുന്ന ഒരു കൂട്ടം ആളുകളുടെ ഇടയിലേക്കല്ല ഞാനിത് തുറന്നു വിടാൻ പോകുന്നത്, എന്നെനിക്ക് അറിയാം. രണ്ടുതരത്തിലുള്ള അഭിപ്രായങ്ങൾ ഉണ്ടാകും. വളരെ മോശമായി വിമര്‍ശിക്കുന്നവരും നന്നായി എന്ന് പറയുന്നവരും ഉണ്ടാകും.

അതിനെ ഹാൻഡിൽ ചെയ്യാൻ എനിക്ക് താത്പര്യമാണെങ്കിൽ മാത്രമേ ഞാൻ ഇത് പുറത്തേക്ക് വിടാൻ പാടുള്ളൂ. അതുമൂലം എനിക്ക് മാനസികമായിട്ടുള്ള ട്രോമ ഉണ്ടാകും എന്ന് എനിക്ക് തന്നെ അറിയാമെങ്കിൽ ഞാൻ ഒരിക്കലും അത് പുറത്തു പറയരുത്.

കാരണം ഇങ്ങനെ ഒരു ഇന്റർവ്യൂ കൊടുത്തതിന്റെ പേരിൽ എനിക്ക് വീട്ടിൽ പോയിരുന്ന് ‘അയ്യോ, എന്നെ ആൾക്കാരൊക്കെ ഇങ്ങനെയാണോ കാണുന്നത് അല്ലെങ്കിൽ ഞാൻ പുറത്തേക്ക് ഇറങ്ങുമ്പോൾ എന്നെ എല്ലാവരും ഇങ്ങനെ നോക്കുമോ’ എന്നൊക്കെയുള്ള പ്രശ്നം ഉള്ള ആളാണെങ്കിൽ അത് അറിഞ്ഞു വേണം ഒരു ഇന്റർവ്യൂ കൊടുക്കാന്‍. നമ്മുടെ പേഴ്സണാലിറ്റി നമുക്കാണ് ഏറ്റവും നന്നായി അറിയുക'', മീനാക്ഷി അഭിമുഖത്തിൽ പറഞ്ഞു.

Meenakshi Anoop said she does not share opinions expecting only positive reactions, noting that public comments can draw both praise and harsh criticism. In a recent interview, she explained that one should speak out only if they are mentally prepared to handle the response.

### Related Links & Sources
- [Original Story Source](https://moviemax.in/news/387832/meenakshi-anoop-interview-public-reaction)