---
title: "നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവെപ്പ്; ഡ്രൈവർക്കും ഓട്ടോക്കാരനും പരിക്ക്, ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയ് സംഘം"
english_title: "Tiger Shroff Targeted in Mumbai Shooting; Lawrence Bishnoi Gang Claims Responsibility"
publisher: "moviemax.in"
canonical_url: "https://moviemax.in/news/387655/tiger-shroff-mumbai-shooting-bishnoi-gang"
published_at: "2026-10-18T20:47:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad4e35142803_tiger-shroff-mumbai-shooting-bishnoi-gang.jpg"
keywords: ["TigerShroff", "MumbaiShooting", "LawrenceBishnoi", "BollywoodNews", "PoliceInvestigation"]
---

# നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവെപ്പ്; ഡ്രൈവർക്കും ഓട്ടോക്കാരനും പരിക്ക്, ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയ് സംഘം

> **Lead Summary:** ** പ്രമു**ഖ ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിന് നേരെ മുംബൈയിൽ വെടിവെപ്പ്. മുംബൈയിലെ ജുഹുവിലാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ അജ്ഞാത സംഘം നടന്റെ വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ നടന് പരിക്കുകളൊന്നും പറ്റിയിട്ടില്ലെങ്കിലും, ഒപ്പമുണ്ടായിരുന്ന ഡ്രൈവറുടെ കൈക്ക് വെടിവെപ്പിൽ പരിക്കേറ്റിട്ടുണ്ട്.

## Article Content

** പ്രമു**ഖ ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിന് നേരെ മുംബൈയിൽ വെടിവെപ്പ്. മുംബൈയിലെ ജുഹുവിലാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ അജ്ഞാത സംഘം നടന്റെ വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ നടന് പരിക്കുകളൊന്നും പറ്റിയിട്ടില്ലെങ്കിലും, ഒപ്പമുണ്ടായിരുന്ന ഡ്രൈവറുടെ കൈക്ക് വെടിവെപ്പിൽ പരിക്കേറ്റിട്ടുണ്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം കുപ്രസിദ്ധ ഗുണ്ടാസംഘമായ ലോറൻസ് ബിഷ്ണോയ് ഗ്യാങ് ഏറ്റെടുത്തിട്ടുണ്ട്. സൽമാൻ ഖാനുമായി സഹകരിച്ചാൽ ഇതാവും ഗതിയെന്ന മുന്നറിയിപ്പും സംഘം നൽകിയിട്ടുണ്ട്. സൽമാൻ ഖാനുമായുള്ള ബന്ധത്തിന്റെ പേരിൽ തനിക്ക് നേരത്തെ ഭീഷണികൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ടൈഗർ ഷ്രോഫ് പ്രതികരിച്ചെങ്കിലും, മുന്നറിയിപ്പ് ടൈഗർ അവഗണിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് ബിഷ്ണോയ് സംഘം അവകാശപ്പെടുന്നു.

സംഭവസ്ഥലത്ത് മുംബൈ പൊലീസും ഫോറൻസിക് വിദഗ്ധ സംഘവും എത്തി പരിശോധനകൾ നടത്തിവരികയാണ്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ബോളിവുഡ് താരങ്ങൾക്ക് നേരെ വീണ്ടും അധോലോക സംഘങ്ങൾ വധഭീഷണി മുഴക്കിയത് സിനിമാ ലോകത്ത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

Bollywood actor Tiger Shroff escaped unhurt after bike-borne assailants opened fire on his vehicle in Mumbai’s Juhu area. His driver was injured in the hand, and the Lawrence Bishnoi gang has claimed responsibility for the attack, prompting a police investigation.

### Related Links & Sources
- [Original Story Source](https://moviemax.in/news/387655/tiger-shroff-mumbai-shooting-bishnoi-gang)