---
title: "സംഗീത ലോകത്തെ കണ്ണീരിലാഴ്ത്തി മാന്ത്രികൻ; സംഗീത സംവിധായകൻ ദേവയുടെ സംസ്കാരം ഇന്ന് വൈകീട്ട്"
english_title: "Legendary Music Director Deva’s Funeral This Evening"
publisher: "moviemax.in"
canonical_url: "https://moviemax.in/news/387601/deva-funeral-this-evening"
published_at: "2026-10-18T11:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad46607c856d_deva-funeral-this-evening.jpg"
keywords: ["Deva", "TamilCinema", "MalayalamCinema", "FilmMusic", "MKSStalin"]
---

# സംഗീത ലോകത്തെ കണ്ണീരിലാഴ്ത്തി മാന്ത്രികൻ; സംഗീത സംവിധായകൻ ദേവയുടെ സംസ്കാരം ഇന്ന് വൈകീട്ട്

> **Lead Summary:** ** അ**ന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ ദേവയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകീട്ട് നാലിന് നടക്കും. അദ്ദേഹത്തിന്റെ സ്വദേശമായ റാണിപ്പേട്ട് ജില്ലയിലെ ചക്കരമല്ലൂരിലാണ് ഔദ്യോഗിക ചടങ്ങുകളോടെ സംസ്‌കാരം നടക്കുക. ഇതിന് മുന്നോടിയായി ഉച്ചയ്ക്ക് ഒരു മണി വരെ ചെന്നൈ ടി. നഗറിലെ വസതിയിൽ പൊതുദർശനം ഉണ്ടായിരിക്കും. ചെന്നൈയിൽ നിന്ന് വിലാപയാത്രയായിട്ടായിരിക്കും മൃതദേഹം റാണിപ്പേട്ടിലേക്ക് കൊണ്ടുപോകുക.

## Article Content

** അ**ന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ ദേവയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകീട്ട് നാലിന് നടക്കും. അദ്ദേഹത്തിന്റെ സ്വദേശമായ റാണിപ്പേട്ട് ജില്ലയിലെ ചക്കരമല്ലൂരിലാണ് ഔദ്യോഗിക ചടങ്ങുകളോടെ സംസ്‌കാരം നടക്കുക. ഇതിന് മുന്നോടിയായി ഉച്ചയ്ക്ക് ഒരു മണി വരെ ചെന്നൈ ടി. നഗറിലെ വസതിയിൽ പൊതുദർശനം ഉണ്ടായിരിക്കും. ചെന്നൈയിൽ നിന്ന് വിലാപയാത്രയായിട്ടായിരിക്കും മൃതദേഹം റാണിപ്പേട്ടിലേക്ക് കൊണ്ടുപോകുക.

ഇന്നലെ അന്തരിച്ച അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, നടൻ വിജയ് ഉൾപ്പെടെ സിനിമ-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ ടി. നഗറിലെ വസതിയിലെത്തിയിരുന്നു. മൂന്നര പതിറ്റാണ്ട് നീണ്ട സംഗീത സപര്യയിൽ തമിഴ്, മലയാളം ഉൾപ്പെടെ നാല് ഭാഷകളിലായി നാനൂറിലധികം ചിത്രങ്ങൾക്കാണ് ദേവ സംഗീതം പകർന്നത്. ഇന്നലെ രാവിലെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം.

തമിഴ് സിനിമയിലെ സൂപ്പർഹിറ്റ് ഗാനങ്ങൾക്കൊപ്പം മലയാളത്തിലും ദേവ തന്റേതായ സംഗീതമുദ്ര പതിപ്പിച്ചിട്ടുണ്ട്. മലയാളത്തിൽ 'ദ പ്രിൻസ്' (1996), 'കിംഗ് സോളമൻ' (1996), 'ഫാന്റം' (2002) എന്നീ മൂന്ന് ചിത്രങ്ങൾക്ക് മാത്രമാണ് അദ്ദേഹം സംഗീതം നൽകിയതെങ്കിലും, ഈണങ്ങളുടെ വൈവിധ്യം കൊണ്ടും മലയാളിത്തം തുളുമ്പുന്ന ആലാപനം കൊണ്ടും അദ്ദേഹം മലയാളി സംഗീതാസ്വാദകരുടെയും പ്രിയപ്പെട്ടവനായി മാറി. ഗിരീഷ് പുത്തഞ്ചേരിയുടെ വരികളിൽ മോഹൻലാൽ ചിത്രമായ 'ദ പ്രിൻസി'ലെ ഗാനങ്ങൾ ഇന്നും സംഗീതാസ്വാദകരുടെ ചുണ്ടുകളിലുണ്ട്. തമിഴിലെ താളപ്രധാനമായ ശൈലിയെ മലയാളത്തിന്റെ കാവ്യാത്മകമായ വരികളോട് ഇണക്കിച്ചേർക്കാൻ ദേവയ്ക്ക് കഴിഞ്ഞിരുന്നു.

The funeral of legendary music director Deva will be held this evening at 4 PM in his hometown Chakkaramallur, Ranipet district. Public homage is under way at his T Nagar residence in Chennai, where several film and political leaders, including Chief Minister M.K. Stalin and actor Vijay, paid their respects. Deva, who composed music for over 400 films across four languages, died following a heart attack yesterday morning.

### Related Links & Sources
- [Original Story Source](https://moviemax.in/news/387601/deva-funeral-this-evening)