---
title: "'ഞാൻ ഒരു കാര്യം പറയട്ടെ.....ഓവർ ആക്കി ചളമാക്കല്ലേ, അഭിനയത്തിലും നീ മിടുക്കനാ'; ചോറ്റാനിക്കരയിലെ ആ കണ്ണീർ നൃത്തവും ട്രോളന്മാർക്കുള്ള കിടിലൻ മറുപടിയും"
english_title: "Jasi’s Tearful Chottanikkara Dance Sparks Praise and Troll Backlash"
publisher: "moviemax.in"
canonical_url: "https://moviemax.in/news/387599/chottanikkara-tearful-dance-troll-reply"
published_at: "2026-10-18T11:43:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad4644d08e4b_chottanikkara-tearful-dance-troll-reply.jpg"
keywords: ["SocialMedia", "ChottanikkaraTemple", "Navaratri", "Jasi", "TransRights"]
---

# 'ഞാൻ ഒരു കാര്യം പറയട്ടെ.....ഓവർ ആക്കി ചളമാക്കല്ലേ, അഭിനയത്തിലും നീ മിടുക്കനാ'; ചോറ്റാനിക്കരയിലെ ആ കണ്ണീർ നൃത്തവും ട്രോളന്മാർക്കുള്ള കിടിലൻ മറുപടിയും

> **Lead Summary:** ** സോ**ഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങ് ലിസ്റ്റിൽ ഇടംനേടിയിരിക്കുന്ന ഒരു മുഖമാണ് മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ ജാസിൽ ജാസിയുടേത്. സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറും മോഡലുമായ ജാസി, ചോറ്റാനിക്കര ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നൃത്തം അവതരിപ്പിച്ചതിന് പിന്നാലെ വികാരാധീനയായി പൊട്ടിക്കരഞ്ഞ വീഡിയോയാണ് ഇപ്പോൾ സൈബർ ലോകത്ത് വൻ ചർച്ചയായിരിക്കുന്നത്.

## Article Content

** സോ**ഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങ് ലിസ്റ്റിൽ ഇടംനേടിയിരിക്കുന്ന ഒരു മുഖമാണ് മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ ജാസിൽ ജാസിയുടേത്. സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറും മോഡലുമായ ജാസി, ചോറ്റാനിക്കര ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നൃത്തം അവതരിപ്പിച്ചതിന് പിന്നാലെ വികാരാധീനയായി പൊട്ടിക്കരഞ്ഞ വീഡിയോയാണ് ഇപ്പോൾ സൈബർ ലോകത്ത് വൻ ചർച്ചയായിരിക്കുന്നത്.

> തന്റെ സ്വത്വത്തെയും ശരീരത്തെയും തേടിയുള്ള യാത്രയിൽ സമൂഹം നൽകിയ പരിഹാസങ്ങളെയും ഒറ്റപ്പെടലുകളെയും കുറിച്ച് പലതവണ തുറന്നുപറഞ്ഞിട്ടുള്ള ജാസി, ചോറ്റാനിക്കരയിലെ വേദിയിൽ വെച്ച് "ഇനിയെങ്കിലും ആളുകൾ എന്നെയൊരു മനുഷ്യനായി അംഗീകരിക്കട്ടെ" എന്ന് നിറകണ്ണുകളോടെ പറഞ്ഞത് കാണികളുടെയും ആരാധകരുടെയും കരളലിയിക്കുന്നതായിരുന്നു. പ്രൊഫഷണൽ ക്ലാസിക്കൽ ഡാൻസർ അല്ലെങ്കിൽപ്പോലും ഭക്തിയും അർപ്പണബോധവും നിറഞ്ഞ താരത്തിന്റെ ചുവടുകൾ ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറി.

ഇനിയെങ്കിലും ആളുകൾ എന്നെയൊരു മനുഷ്യനായി അംഗീകരിക്കട്ടെ എന്നാണ് ജാസി പറഞ്ഞത്. പ്രൊഫഷണൽ ക്ലാസിക്കൽ ഡാൻസർ അല്ലെങ്കിൽപ്പോലും ഭക്തിയും അർപ്പണബോധവും നിറഞ്ഞുനിൽക്കുന്ന തന്റെ ചുവടുകളിലൂടെ കാഴ്ചക്കാരെ വിസ്മയിപ്പിക്കാൻ ജാസിക്ക് കഴിഞ്ഞു. വീഡിയോ വൈറലായപ്പോൾ നിരവധി പേർ ജാസിയെ അഭിനന്ദിച്ച് എത്തിയെങ്കിലും ചിലർ പരിഹാസ കമന്റുകളുമായി എത്തിയിരുന്നു.

ജാസിയുടെ ഇപ്പോഴത്തെ ജീവിതം ഉൾക്കൊള്ളാൻ പറ്റാത്തവരായിരുന്നു അത്തരം കമന്റുകൾ കുറിച്ചവരിൽ ഏറെയും. അത്തരത്തിൽ ജാസിയെ പരിഹസിച്ചവർക്കുള്ള മറുപടി എന്നോണം സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്. നമ്മളെപ്പോലെ മജ്ജയും മാംസവും എല്ലാമുള്ള സാധാരണ മനുഷ്യനാണ് ജാസിയെന്ന് മനസിലാക്കണമെന്ന് അനു ചന്ദ്ര പങ്കിട്ട കുറിപ്പിൽ പറയുന്നു. കുറിപ്പിലൂടെ തുടർന്ന് വായിക്കാം... തന്നെ മനുഷ്യനായി കണ്ടാൽ മതിയെന്നും പറഞ്ഞൊരാൾ കരയുന്നു.

ആണിന്റെ ശരീരത്തോട് കൂടി പിറന്ന ജാസി സ്വമേധയ പെണ്ണിന്റെ ശരീരം തെരഞ്ഞെടുക്കുന്നു. പണ്ടേ തന്നിലുള്ള പെണ്ണിന്റെ മനസ് എക്കാലത്തും തന്നിൽ സ്ഥായിയായിരുന്നതിനാൽ മനസ് ജാസിക്കൊരു വിഷയമല്ലായിരുന്നു. ഏതായാലും അവിടുന്ന് അങ്ങോട്ട് സ്വത്വത്തിന്റെ പേരിൽ പങ്കാളിയുടെ പേരിൽ തുടങ്ങി പല പല കാരണങ്ങളുടെ പേരിൽ ജാസിക്ക് പരിഹാസവും പുച്ഛവുമെല്ലാം ആവോളമങ് കേൾക്കേണ്ടി വരുന്നു. ഇത്തരത്തിൽ സ്വന്തം ശരീരത്തെയും സ്വത്വത്തെയും കുറിച്ച് തീരുമാനമെടുക്കാനുള്ള അവകാശത്തെ പോലും മറ്റുള്ളവരുടെ പരിഹാസത്തിന് വിഷയമാക്കുന്നൊരു സമൂഹത്തിൽ എങ്ങനെയാണ് ഇവർക്കൊക്കെ സമാധാനത്തോടെ ജീവിക്കാനാവുക എന്നൊക്കെ ഇവരെ പോലുള്ള പല ട്രാൻസിനെയും പറ്റി ഞാൻ ആലോചിക്കാറുണ്ട്. നമുക്ക് മനസിലാകാത്ത മാനസികാവസ്ഥകളുടെ പേരിൽ മനുഷ്യരെ അപമാനിക്കാതിരിക്കാനുള്ള മിനിമം മര്യാദയെങ്കിലും മനുഷ്യരോട് നമ്മൾ കാണിക്കേണ്ടതില്ലേ എന്നും ഞാൻ ആലോചിക്കാറുണ്ട്.

നോക്കൂ... നമ്മുടെ കാഴ്ചപ്പാടുകളോട് യോജിക്കാത്തത് കൊണ്ട് നമ്മളൊന്നും ആരുടെയും അസ്തിത്വം ചോദ്യം ചെയ്യാൻ പാടില്ല എന്നതാണ് യാഥാർഥ്യം. ഹാ... ഏതായാലും നിരന്തരമായ അത്തരം ചോദ്യം ചെയ്യലുകൾക്കിടയിൽ നിന്നും അപമാനങ്ങൾക്കിടയിൽ നിന്നും തന്നെയാണ് ജാസിയെ പോലുള്ള മനുഷ്യരൊക്കെ അതിജീവിക്കുന്നതും ഡാൻസ്, റീൽസ് തൊട്ട് ഇഷ്ടമുള്ളതൊക്കെ ചെയ്യുന്നതും. പക്ഷെ വിഷമമെന്താണെന്ന് വെച്ചാൽ ഇത്തരം അതിജീവന പോസ്റ്റുകൾക്ക് താഴെയും മോശം കമന്റ്സ് അവർക്ക് നേരിടേണ്ടി വരുന്നുണ്ട് എന്നതാണ്. കഴിഞ്ഞ ദിവസം ചോറ്റാനിക്കര ക്ഷേത്രത്തിൽ ഡാൻസ് ചെയ്ത ശേഷം നിറക്കണ്ണുകളോടെയാണ് ജാസി പറഞ്ഞത് തന്നെ മനുഷ്യനായി കണ്ടാൽ മതിയെന്ന്. അതിന് താഴെ എന്തൊക്കെ മോശം കമന്റ്സാണ് വരുന്നത്. ഓവർ ആക്കി ചളമാക്കല്ലേ, നൃത്തത്തിൽ മാത്രമല്ല അഭിനയത്തിലും നീ മിടുക്കനാ എന്നൊക്കെ. ഒരാൾ തന്റെ ജീവിതത്തിൽ നേരിടുന്ന അപമാനങ്ങളെ അതിജീവിച്ചുകൊണ്ട് തന്നെ മനുഷ്യനായി കണ്ടാൽ മതിയെന്ന് പറയുമ്പോൾ ആ വേദനയെപ്പോലും അഭിനയമായി ചിത്രീകരിച്ച് പരിഹസിക്കുകയാണ് ചിലർ ചെയ്യുന്നത്.

നോക്കൂ... ഒരാളുടെ കണ്ണുനീരിൽപ്പോലും ആത്മാർഥത കണ്ടെത്താൻ കഴിയാത്തവിധം നമുക്കിടയിലെ പലരുടെയും മനുഷ്യത്വം എത്രത്തോളം മരവിച്ചുപോയെന്ന് നോക്കിയെ. പക്ഷെ ഞാൻ ഒരു കാര്യം പറയട്ടെ. ജാസി ഒരു സാധാ മനുഷ്യനാണ്. നമ്മളെയൊക്കെ പോലെ മജ്ജയും മാംസവും എല്ലാമുള്ള ഒരു സാധാരണ മനുഷ്യൻ. അതേ... ജാസിയെ മനുഷ്യനായി കണ്ടാൽ മതി എന്നുമായിരുന്നു കുറിപ്പ്.

Jasi, a social media influencer and model from Kuttipuram, moved audiences with an emotional dance performance at Chottanikkara Temple during Navaratri. While many praised the performance, some trolls mocked her, prompting a strong social media response calling for empathy and respect for her humanity.

### Related Links & Sources
- [Original Story Source](https://moviemax.in/news/387599/chottanikkara-tearful-dance-troll-reply)