---
title: "അമ്മയ്ക്ക് ഒക്കെ എന്നോട് എന്തെങ്കിലും വന്ന് പറയാന്‍ തന്നെ പേടിയാണ്; സുരഭി ലക്ഷ്മി പറയുന്നു "
english_title: "Surabhi is now openly talking about her traits that no one knows."
publisher: "moviemax.in"
canonical_url: "https://moviemax.in/news/38749/surabhi-is-now-openly-talking-about-her-traits-that-no-one-knows"
published_at: "2022-04-22T11:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62624c318b9aa_surabhi.jpg"
keywords: []
---

# അമ്മയ്ക്ക് ഒക്കെ എന്നോട് എന്തെങ്കിലും വന്ന് പറയാന്‍ തന്നെ പേടിയാണ്; സുരഭി ലക്ഷ്മി പറയുന്നു 

> **Lead Summary:** മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ മലയാളത്തിന്റെ സ്വന്തം അഭിനേത്രിയാണ് സുരഭി ലക്ഷ്മി. നിരവധി കോമഡി റോളുകളിലൂടെയും ക്യാരക്ടര്‍ റോളുകളിലൂടെയും മലയാളി സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരം കൂടിയാണ് സുരഭി.

## Article Content

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ മലയാളത്തിന്റെ സ്വന്തം അഭിനേത്രിയാണ് സുരഭി ലക്ഷ്മി. നിരവധി കോമഡി റോളുകളിലൂടെയും ക്യാരക്ടര്‍ റോളുകളിലൂടെയും മലയാളി സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരം കൂടിയാണ് സുരഭി.

ഇപ്പോഴിതാ ആര്‍ക്കും അറിയാത്ത തന്റെ സ്വഭാവങ്ങളെക്കുറിച്ച തുറന്നസംസാരിച്ചിരിക്കുകയാണ് സുരഭി. ഒരു ഇന്റര്‍വ്യൂവിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍ ആര്‍ക്കും അറിയാത്ത കാര്യം എന്ന് പറഞ്ഞാല്‍ ഞാന്‍ വീട്ടില്‍ ഭയങ്കര സീരിയസാണ്.

പുറമെ കോമഡി വേഷങ്ങളും ഒക്കെ ചെയ്യുന്നത് കൊണ്ട് ഞാന്‍ എപ്പോഴും തമാശ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരാളാണെന്ന് ആളുകള്‍ വിചാരിക്കും. പക്ഷെ, വീട്ടില്‍ അ്ങ്ങനെയല്ല.

ശരിക്കും പറഞ്ഞാല്‍ അമ്മക്കൊക്കെ എന്നോട് എന്തെങ്കിലും വന്ന് പറയാന്‍ തന്നെ പേടിയാണ്. എന്റെ ദൈവമേ. കാരണം എല്ലാ പ്രഷറും കാരണം ഞാന്‍ പൊട്ടിത്തെറിക്കുന്ന സ്ഥലം അവിടെയാണ്. നിങ്ങക്കൊന്ന് മനസിലാക്കിക്കൂടേ, എന്നാണ് ഞാന്‍ പലപ്പോഴും ചോദിക്കുക.

പിന്നെ ഞാന്‍ വിചാരിക്കും, അമ്മക്ക് എന്നെ മനസിലാകും, എന്ന്. പിന്നെ ഞാന്‍ തന്നെ തിരിച്ച് അവിടെ പോയി എല്ലാം കോംപ്രമൈസ് ചെയ്ത് എടുക്കാറാണ്. അവരെന്ത് പിഴച്ചു, എന്ന് ഞാന്‍ വിചാരിക്കും. നമ്മള്‍ എന്ത് പറഞ്ഞാലും നമ്മളെ വിട്ട് പോകാത്ത ഒരാള്‍ എന്നതുകൊണ്ടാണ് അമ്മയോട് എപ്പോഴും ചൂടാകുന്നത്,” സുരഭി ലക്ഷ്മി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/38749/surabhi-is-now-openly-talking-about-her-traits-that-no-one-knows)