---
title: "'എന്നെപ്പോലെ ഒരു കുലസ്ത്രീയാകുന്നതിലേക്ക് സ്വാഗതം....','അതേതായാലും നന്നായി'; അഹാനയ്ക്ക് പിറന്നാൾ ആശംസയുമായി ദിയ, പിന്നാലെ താരത്തിന്റെ മറുപടിയും"
english_title: "Diya Krishna’s Witty Birthday Wish for Ahana Goes Viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/387470/diya-krishna-birthday-wish-ahana-viral"
published_at: "2026-10-17T12:15:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad31a3162f66_diya-krishna-birthday-wish-ahana-viral.jpg"
keywords: ["AhanaKrishna", "DiyaKrishna", "BirthdayWish", "ViralPost", "NimishRavi"]
---

# 'എന്നെപ്പോലെ ഒരു കുലസ്ത്രീയാകുന്നതിലേക്ക് സ്വാഗതം....','അതേതായാലും നന്നായി'; അഹാനയ്ക്ക് പിറന്നാൾ ആശംസയുമായി ദിയ, പിന്നാലെ താരത്തിന്റെ മറുപടിയും

> **Lead Summary:** ** നടി **അഹാന കൃഷ്ണയുടെ പിറന്നാൾ ആഘോഷത്തിന്റെ വിശേഷങ്ങളും സഹോദരി ദിയ കൃഷ്ണയുടെ രസകരമായ ആശംസയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. വിവാഹശേഷമുള്ള അഹാനയുടെ ആദ്യ ജന്മദിനമാണിത്. ആരാധകരും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകളുമായി രംഗത്തെത്തിയത്.

## Article Content

** നടി **അഹാന കൃഷ്ണയുടെ പിറന്നാൾ ആഘോഷത്തിന്റെ വിശേഷങ്ങളും സഹോദരി ദിയ കൃഷ്ണയുടെ രസകരമായ ആശംസയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. വിവാഹശേഷമുള്ള അഹാനയുടെ ആദ്യ ജന്മദിനമാണിത്. ആരാധകരും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകളുമായി രംഗത്തെത്തിയത്.

> അഹാനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സഹോദരി ദിയ കുറിച്ച വാക്കുകളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. "ഏറ്റവും സന്തോഷം നിറഞ്ഞ ജന്മദിനാശംസകൾ അമ്മു.. ഭാര്യയായ ശേഷമുള്ള നിന്റെ ആദ്യത്തെ ജന്മദിനമാണിത്. എന്നെപ്പോലെ ഒരു കുലസ്ത്രീയാകുന്നതിലേക്ക് സ്വാഗതം. ഈ ഫോട്ടോയ്ക്ക് പിന്നിൽ ഞാൻ ചേർത്ത പാട്ട് നിനക്ക് ഇഷ്ടപ്പെടുമെന്ന് കരുതുന്നു"- എന്നായിരുന്നു ദിയയുടെ കുറിപ്പ്. ചിത്രത്തിനൊപ്പം 'ചുവടുവച്ചു പാടാം ശുഭരാത്രി...' എന്ന ഗാനമാണ് ദിയ പശ്ചാത്തല സംഗീതമായി ചേർത്തത്.

> അനിയത്തിയുടെ രസകരമായ ഈ പിറന്നാൾ ആശംസയ്ക്കും പാട്ടിനും ചിരിച്ചുകൊണ്ട് അഹാന നൽകിയ മറുപടിയും ആരാധകർ ഏറ്റെടുത്തു. "അതേതായാലും നന്നായി" എന്നായിരുന്നു അഹാനയുടെ കമന്റ്. ഇതിനുപുറമെ, അഹാനയുടെ ഭർത്താവ് നിമിഷ് രവിയും പോസ്റ്റിന് താഴെ പൊട്ടിച്ചിരിക്കുന്ന ഇമോജിയുമായി എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ഈ പോസ്റ്റും താരങ്ങളുടെ കമന്റുകളും വലിയ രീതിയിൽ വൈറലായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് തന്റെ വിവാഹ വീഡിയോയും അഹാന ആരാധകർക്കായി യൂട്യൂബിൽ പങ്കുവെച്ചത്.

[A post shared by Diya Krishna (@_diyakrishna_)](https://www.instagram.com/p/Deb1d8ESXQJ/?utm_source=ig_embed&utm_campaign=loading)

Actress Ahana Krishna celebrated her first birthday after marriage, and her sister Diya Krishna’s playful Instagram wish quickly went viral. Ahana’s humorous reply and husband Nimish Ravi’s reaction also drew attention on social media.

### Related Links & Sources
- [Original Story Source](https://moviemax.in/news/387470/diya-krishna-birthday-wish-ahana-viral)