---
title: "'എന്റെയൊരു ചെറിയ അഹങ്കാരം!' രാജേഷിന്റെ പങ്കാളിയായതുകൊണ്ട് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം; ‘ജയിലർ’ക്കൊപ്പം രാജേഷ് മാധവനും ഭാര്യയും"
english_title: "‘My Little Pride!’ Deepti Shares Joy Over Rajesh Madhavan’s Big Break with Rajinikanth"
publisher: "moviemax.in"
canonical_url: "https://moviemax.in/news/387433/rajesh-madhavan-jailer-2-rajinikanth-dance-number"
published_at: "2026-10-17T08:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad2e873345ed_rajesh-madhavan-jailer-2-rajinikanth-dance-number.jpg"
keywords: ["RajeshMadhavan", "Rajinikanth", "Jailer2", "DeeptiKarat", "MalayalamCinema"]
---

# 'എന്റെയൊരു ചെറിയ അഹങ്കാരം!' രാജേഷിന്റെ പങ്കാളിയായതുകൊണ്ട് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം; ‘ജയിലർ’ക്കൊപ്പം രാജേഷ് മാധവനും ഭാര്യയും

> **Lead Summary:** സൂപ്പർതാരം രജനികാന്തിനൊപ്പം സിനിമയിൽ ഒന്നിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നടനും സംവിധായകനുമായ രാജേഷ് മാധവൻ. ‘ജെയിലർ 2’ എന്ന ചിത്രത്തിലെ ഹൈ എനർജറ്റിക് ഡാൻസ് നമ്പറിന്റെ ഭാഗമായാണ് രാജേഷ് മാധവൻ രജനികാന്തിനൊപ്പം തകർത്താടിയത്.

## Article Content

സൂപ്പർതാരം രജനികാന്തിനൊപ്പം സിനിമയിൽ ഒന്നിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നടനും സംവിധായകനുമായ രാജേഷ് മാധവൻ. ‘ജെയിലർ 2’ എന്ന ചിത്രത്തിലെ ഹൈ എനർജറ്റിക് ഡാൻസ് നമ്പറിന്റെ ഭാഗമായാണ് രാജേഷ് മാധവൻ രജനികാന്തിനൊപ്പം തകർത്താടിയത്.

ജീവിതത്തിൽ സ്വപ്നം പോലും കാണാത്ത വലിയ അവസരമാണ് രാജേഷിന് ലഭിച്ചതെന്ന് താരത്തിന്റെ പങ്കാളിയും അസിസ്റ്റന്റ് ഡയറക്ടറുമായ ദീപ്തി കാരാട്ട് കുറിച്ചു.

രാജേഷിന്റെ ജീവിതപങ്കാളി ആയിരിക്കുന്നതിലെ സൗഭാഗ്യങ്ങളിൽ ഒന്നായാണ് രജനികാന്തിനൊപ്പം ചെലവഴിക്കാൻ കഴിഞ്ഞ് നിമിഷങ്ങളെ ദീപ്തി വിവരിച്ചത്. ‘ജയിലർ 2’ന്റെ സെറ്റിൽ നിന്നെടുത്ത ചിത്രങ്ങൾക്കൊപ്പമായിരുന്നു ദീപ്തിയുടെ സന്തോഷക്കുറിപ്പ്.

**ദീപ്തിയുടെ വാക്കുകൾ:**

***‘‘എന്റെയൊരു ചെറിയ അഹങ്കാരം!***

***സിനിമയെ അത്രയേറെ സ്നേഹിക്കുന്നവർക്ക് രജനികാന്തിനെ നേരിൽ കാണുന്നതും അദ്ദേഹം അഭിനയിക്കുന്നത് നോക്കിനിൽക്കുന്നതുമൊക്കെ വാക്കുകളിൽ വിവരിക്കാൻ പോലുമാകാത്ത വലിയൊരു സ്വപ്നമാണ്.***

***അങ്ങനെയുള്ളപ്പോഴാണ്, എന്റെ ഈ ഭാഗ്യവാനായ ആൾക്ക് (രാജേഷ് മാധവൻ) അദ്ദേഹത്തോടൊപ്പം സ്ക്രീൻ പങ്കിടാൻ അവസരം കിട്ടുന്നത്! അതൊക്കെ എത്ര വലിയ കാര്യമാണെന്ന് ആലോചിച്ചു നോക്കൂ?!***

***സിനിമയിൽ വലിയ വലിയ സ്വപ്നങ്ങൾ കാണാൻ പോലും ഒരിക്കലും തുനിയാതിരുന്ന ഒരാളെ സംബന്ധിച്ച്, ഇത് സ്വപ്നങ്ങൾക്കും എത്രയോ അപ്പുറമാണ്. നിന്നെയോർത്ത് ഒരുപാട് ഒരുപാട് അഭിമാനം തോന്നുന്നു, കുഞ്ഞാ!***

***സത്യം പറഞ്ഞാൽ, രാജേഷിന്റെ പങ്കാളിയായതുകൊണ്ട് എനിക്ക് കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യങ്ങളിൽ ഒന്നായിത്തന്നെ ഞാൻ ഇതിനെ കാണുന്നു!’’***

***‘അല്ല ബോലെലോ’ എന്നു തുടങ്ങുന്ന ഡാൻസ് നമ്പറിലാണ് രാജേഷ് മാധവന്റെ കഥാപാത്രം എത്തുന്നത്. ഷംന കാസിം തകർത്താടിയ ഈ നൃത്തരംഗത്തിൽ ഗായകനായാണ് രാജേഷ് മാധവൻ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യയൊട്ടാകെ വലിയ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ് ‘ജയിലർ 2’.***

Deepti Karat expressed pride and joy over husband Rajesh Madhavan sharing screen space with Rajinikanth in ‘Jailer 2’. Rajesh appears in the high-energy dance number ‘Alla Bolelo’, while Deepti described the moment as one of the biggest fortunes of being his partner.

### Related Links & Sources
- [Original Story Source](https://moviemax.in/news/387433/rajesh-madhavan-jailer-2-rajinikanth-dance-number)