---
title: "പ്രായം കൂടുന്തോറും പ്രതീക്ഷ കുറഞ്ഞ് വരികയാണ്; ഉണ്ണി മുകുന്ദന്റെ വാക്കുകൾ വൈറൽ "
english_title: "Hope decreases with age; Unni Mukundan's words go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/38732/hope-decreases-with-age-unni-mukundans-words-go-viral"
published_at: "2022-04-22T10:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626238057d687_unnimukunthan.jpg"
keywords: []
---

# പ്രായം കൂടുന്തോറും പ്രതീക്ഷ കുറഞ്ഞ് വരികയാണ്; ഉണ്ണി മുകുന്ദന്റെ വാക്കുകൾ വൈറൽ 

> **Lead Summary:** മലയാളത്തിന്റെ പ്രിയ താരമാണ് ഉണ്ണി മുകുന്ദന്‍. സിനിമകൾ എല്ലാം തന്നെ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതാണ് . ഇപ്പോഴിതാ താരത്തിന്റെ ഒരു വീഡിയോ ആണ് വൈറലാകുന്നത് .

## Article Content

മലയാളത്തിന്റെ പ്രിയ താരമാണ് ഉണ്ണി മുകുന്ദന്‍. സിനിമകൾ എല്ലാം തന്നെ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതാണ് . ഇപ്പോഴിതാ താരത്തിന്റെ ഒരു വീഡിയോ ആണ് വൈറലാകുന്നത് .

തന്റെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് നടന്‍ ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടി വൈറലാകുന്നുപ്രണയ വിവാഹത്തെപ്പറ്റിയുള്ള തന്റെ അഭിപ്രായം ഉണ്ണി മുകുന്ദന്‍ പറയുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ ഒരു പഴയ അഭിമുഖത്തിലെ നടന്റെ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ഉണ്ണി മുകുന്ദന്‍ ലവ് മാരേജ് ചെയ്യാന്‍ ചാന്‍സ് ഉണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിനാണ് താരം രസകരമായ മറുപടി പറയുന്നത്.

എനിക്ക് എക്സ്പെക്റ്റേഷനൊക്കെ കുറഞ്ഞുകുറഞ്ഞ് വരികയാണ്. പ്രായം കൂടിക്കൂടി വരുമ്പോള്‍ പ്രതീക്ഷ കുറഞ്ഞുകുറഞ്ഞ് വരികയാണ്.

ലവ് മാരേജ് നല്ലതാണ്. ലവ് മാര്യേജിന്റെ ഡെഫനിഷന്‍ നോക്കുമ്പോഴേക്ക് നമ്മള്‍ കുറച്ച് സമയം ചിലവഴിക്കുന്നു, മനസിലാക്കിയിട്ട് കല്യാണം കഴിക്കുന്നു. അങ്ങനെയാണെങ്കില്‍ അങ്ങനെ.

കല്യാണം കഴിഞ്ഞിട്ടും ലവ് ആവാമല്ലോ. അങ്ങനെയുമാവാം. നമുക്ക് സന്തോഷമേ ഉള്ളൂ. എന്തെങ്കിലും ഒക്കെ നടന്നാല്‍ മതി,” താരം ചിരിച്ചുകൊണ്ട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/38732/hope-decreases-with-age-unni-mukundans-words-go-viral)