---
title: " 'കെജിഎഫ് 2' വിജയത്തിൽ നന്ദി പറഞ്ഞ് യാഷ്"
english_title: "Yash thanks KGF2 for its success"
publisher: "moviemax.in"
canonical_url: "https://moviemax.in/news/38728/yash-thanks-kgf2-for-its-success"
published_at: "2022-04-22T10:15:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62623344d4e74_yash.jpg"
keywords: []
---

#  'കെജിഎഫ് 2' വിജയത്തിൽ നന്ദി പറഞ്ഞ് യാഷ്

> **Lead Summary:** തിയറ്ററുകളിൽ നിറഞ്ഞ കൈയ്യടികളുമായി കെജിഎഫ് 2 മുന്നേറുകയാണ്. റിലീസ് ദിവസം മുതൽ വൻ സിനിമകളെയും പിന്നിലാക്കിയായിരുന്നു ബോക്സ് ഓഫീസിൽ യാഷ് ചിത്രത്തിന്റെ തേരോട്ടം. ഓരോ ദിവസം കഴിയുന്തോറും റെക്കോർഡുകൾ ഭേദിക്കുകയാണ് ചിത്രം.

## Article Content

തിയറ്ററുകളിൽ നിറഞ്ഞ കൈയ്യടികളുമായി കെജിഎഫ് 2 മുന്നേറുകയാണ്. റിലീസ് ദിവസം മുതൽ വൻ സിനിമകളെയും പിന്നിലാക്കിയായിരുന്നു ബോക്സ് ഓഫീസിൽ യാഷ് ചിത്രത്തിന്റെ തേരോട്ടം. ഓരോ ദിവസം കഴിയുന്തോറും റെക്കോർഡുകൾ ഭേദിക്കുകയാണ് ചിത്രം.

ഈ വിജയത്തിനിടയിൽ യാഷ് പങ്കുവച്ചൊരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. ഒരു ആണ്‍കുട്ടിയുടെ കഥ പറഞ്ഞാണ് യഷ് വീഡിയോ തുടങ്ങുന്നത്. അടങ്ങാത്ത ദൃഡവിശ്വാസവും സ്വപ്‌നങ്ങളുമുള്ള ഒരു കുട്ടിയുടെ കഥയായിരുന്നു അത്. സ്വപ്‌നം കാണുന്ന കുട്ടിയെ അളുകള്‍ വിഡ്ഢിയെന്നും അമിത ആത്മവിശ്വാസമുള്ള ആളെന്നും വിളിച്ചു.

**

ഇന്നത്തെ ദിവസത്തിന് സാക്ഷിയാകുന്ന താന്‍ ഈ കഥയിലെ കുട്ടിയാണെന്നായിരുന്നു യഷ് പറഞ്ഞുവെച്ചത്. നന്ദി, വാക്കിലൊതുക്കാന്‍ കഴിയില്ല. പിന്തുണയും സ്‌നേഹവും അനുഗ്രഹവും നല്‍കിയവര്‍ക്ക് ഹൃദയത്തിൽ നിന്നും നന്ദി പറയുകയാണ്. എല്ലാവര്‍ക്കും മുഴുവന്‍ കെജിഎഫ് ടീമിന്റെയും നന്ദി. മികച്ചൊരു സിനിമാറ്റിക്ക് എക്‌സ്പീരിയന്‍ നല്‍കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യം.

അതിന് സാധിച്ചു എന്ന് കരുതുന്നതായും യാഷ് വ്യക്തമാക്കുന്നു. നിങ്ങളുടെ ഹൃദയമാണ് എന്റെ കൂടാരം എന്ന് പറഞ്ഞ് കൊണ്ട് യാഷ് വീഡിയോ അവസാനിപ്പിക്കുകയും ചെയ്തു. അതേസമയം, 250 കോടി ക്ലബ്ബില്‍ ഏറ്റവും വേഗത്തില്‍ ഇടം പിടിച്ചിരിക്കുന്ന ഹിന്ദി ചിത്രമായി മാറിയിരിക്കുകയാണ് കെജിഎഫ് 2 ന്‍റെ ഹിന്ദി പതിപ്പ്.

[https://www.instagram.com/thenameisyash/?utm_source=ig_embed&ig_rid=96403dfb-eca5-4ef6-bcee-ef88afbb96fa**](https://www.instagram.com/thenameisyash/?utm_source=ig_embed&ig_rid=96403dfb-eca5-4ef6-bcee-ef88afbb96fa)

ഏഴ് ദിവസം കൊണ്ടാണ് കെജിഎഫ് 2 ന്റെ നേട്ടം. ബോളിവുഡിന്‍റെ ബോക്സ് ഓഫീസില്‍ നാഴികക്കല്ല് തീര്‍ത്ത ചിത്രങ്ങളെയൊക്കെ ഈ നേട്ടത്തില്‍ പ്രശാന്ത് നീല്‍ ചിത്രം മറികടന്നിരിക്കുകയാണ്. ബാഹുബലി 2, ദംഗല്‍, സഞ്ജു, ടൈഗര്‍ സിന്ദാ ഹെ എന്നിവയെയാണ് കെജിഎഫ് 2 250 കോടി ക്ലബ്ബില്‍ എത്താനുള്ള വേഗതയുടെ കാര്യത്തില്‍ മറികടന്നിരിക്കുന്നത്. ബാഹുബലി 2 എട്ട് ദിനങ്ങള്‍ കൊണ്ടായിരുന്നു ഈ നേട്ടത്തില്‍ എത്തിയത്. ദംഗല്‍, സഞ്ജു, ടൈഗര്‍ സിന്ദാ ഹെ എന്നിവ പത്ത് ദിനങ്ങളിലും.

### Related Links & Sources
- [Original Story Source](https://moviemax.in/news/38728/yash-thanks-kgf2-for-its-success)