---
title: "'നൻപർകളേ....' ഇത്രേം വേണ്ടായിരുന്നു..!  സൗജന്യ പലഹാരം ചോദിച്ചുള്ള വീഡിയോയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; വീരമണിക്ക് പൊല്ലാപ്പായി ട്രോളന്മാരുടെ വ്യാജ ഓർഡറുകൾ"
english_title: "Viramani Faces Backlash After Viral ‘Nanparkale’ Video, Over 500 Fake Orders Sent"
publisher: "moviemax.in"
canonical_url: "https://moviemax.in/news/387265/viramani-faces-backlash-fake-orders"
published_at: "2026-10-15T22:50:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad10ba90a478_viramani-faces-backlash-fake-orders.jpg"
keywords: ["ViralVideo", "InstagramInfluencer", "FakeOrders", "CashOnDelivery", "DiwaliBacklash"]
---

# 'നൻപർകളേ....' ഇത്രേം വേണ്ടായിരുന്നു..!  സൗജന്യ പലഹാരം ചോദിച്ചുള്ള വീഡിയോയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; വീരമണിക്ക് പൊല്ലാപ്പായി ട്രോളന്മാരുടെ വ്യാജ ഓർഡറുകൾ

> **Lead Summary:** ** സമൂ**ഹമാധ്യമങ്ങളിൽ ഇപ്പോൾ വലിയ തരംഗമായി മാറിയ 'നൻപർകളേ' വിളിയുടെ ഉടമയും തമിഴ്‌നാട് സ്വദേശിയുമായ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ വീരമണിക്ക് ട്രോളന്മാരുടെ വക കയ്പ്പേറിയ അനുഭവം. ദീപാവലിക്ക് സൗജന്യമായി പലഹാരം ചോദിച്ച് വീഡിയോ പങ്കുവെച്ചതോടെയാണ് വീരമണിക്ക് സോഷ്യൽ മീഡിയ എട്ടിന്റെ പണി കൊടുത്തത്. കടുത്ത സൈബർ ആക്രമണത്തെയും വ്യാജ ഓർഡറുകളെയും തുടർന്ന് കുടുംബത്തിന് നിലവിലെ വീട് ഒഴിയേണ്ട ഗതികേടിലാണ് വ്ലോഗറുള്ളത്.

## Article Content

** സമൂ**ഹമാധ്യമങ്ങളിൽ ഇപ്പോൾ വലിയ തരംഗമായി മാറിയ 'നൻപർകളേ' വിളിയുടെ ഉടമയും തമിഴ്‌നാട് സ്വദേശിയുമായ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ വീരമണിക്ക് ട്രോളന്മാരുടെ വക കയ്പ്പേറിയ അനുഭവം. ദീപാവലിക്ക് സൗജന്യമായി പലഹാരം ചോദിച്ച് വീഡിയോ പങ്കുവെച്ചതോടെയാണ് വീരമണിക്ക് സോഷ്യൽ മീഡിയ എട്ടിന്റെ പണി കൊടുത്തത്. കടുത്ത സൈബർ ആക്രമണത്തെയും വ്യാജ ഓർഡറുകളെയും തുടർന്ന് കുടുംബത്തിന് നിലവിലെ വീട് ഒഴിയേണ്ട ഗതികേടിലാണ് വ്ലോഗറുള്ളത്.

തന്റെ ഔദ്യോഗിക വിലാസവും ഫോൺ നമ്പറും വീഡിയോയിൽ പരസ്യപ്പെടുത്തിയതാണ് എല്ലാത്തിനും തുടക്കമായത്. ഇതിന് പിന്നാലെ ട്രോളന്മാർ വീരമണിയുടെ വിലാസത്തിലേക്ക് ക്യാഷ് ഓൺ ഡെലിവറി (COD) വ്യവസ്ഥയിൽ നൂറുകണക്കിന് പാഴ്സലുകൾ അയച്ചുതുടങ്ങി. ടിവി, ഫ്രിഡ്ജ്, എസി, അലമാര, മേശ, മിക്സി തുടങ്ങി മാർക്കറ്റിൽ ലഭ്യമായ സാധനങ്ങൾക്കെല്ലാം പുറമെ ഒരു വിരുതൻ പീരങ്കി വരെ ഓർഡർ ചെയ്തിരുന്നു. ഒരു ദിവസം 70 മട്ടൻ ബിരിയാണികൾ വരെ ക്യാഷ് ഓൺ ഡെലിവറിയായി വീട്ടിലെത്തിയതോടെ ഡെലിവറി ഏജന്റുമാരുമായി വലിയ തോതിൽ ബഹളങ്ങളും പതിവായി.

ഒടുവിൽ 500-ലധികം വ്യാജ ക്യാഷ് ഓൺ ഡെലിവറി ഓർഡറുകൾ എത്തിയതോടെ കുടുംബം വലിയ മാനസിക ബുദ്ധിമുട്ടിലാണ് എന്ന് വീരമണിയുടെ ഭാര്യ സുമംഗലി അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. ട്രോളന്മാരുടെ ശല്യം കാരണം വീട് ഒഴിയാൻ വീട്ടുടമസ്ഥൻ ആവശ്യപ്പെട്ടതായും അവർ വ്യക്തമാക്കി. ട്രോളന്മാർ തമാശയായി ചെയ്യുന്ന ഇത്തരം കാര്യങ്ങൾ നിരപരാധികളായ ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ സമയവും ഇന്ധനവും അധ്വാനവുമാണ് പാഴാക്കുന്നത് എന്നും അവർ കൂട്ടിച്ചേർത്തു.

> Tamil Nadu-based Instagram influencer Viramani, known for his viral “Nanparkale” catchphrase, is facing intense backlash after posting a video asking for free Diwali sweets. Trolls allegedly flooded his address with more than 500 fake cash-on-delivery orders, forcing his family to consider leaving their home.

### Related Links & Sources
- [Original Story Source](https://moviemax.in/news/387265/viramani-faces-backlash-fake-orders)